വിവാഹം മുടങ്ങി പോയി! ഇനി ചോദിച്ചാല്‍ പറയാന്‍ ഇതേ ഉള്ളു, വീഡിയോ പുറത്ത് വിട്ട് നടി റിച്ച ഛദ്ദ
കൊറോണ കാരണം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പലയിടങ്ങളിലായ ആളുകള്‍ക്ക് കണ്ട് മുട്ടാന്‍ പറ്റാത്ത സാഹചര്യമാണ് ഇപ്പോഴും. സിനിമാ താരങ്ങളുടെയടക്കം വിവാഹങ്ങള്‍ മുടങ്ങി പോയിരുന്നു. ചിലര്‍ നിശ്ചയിച്ച ദിവസം തന്നെ വിവാഹം നടത്തിയെങ്കിലും മറ്റ് ചിലര്‍ വിവാഹം നീട്ടി വെച്ചു. അങ്ങനെ ചിലരാണ് ബോളിവുഡില്‍ നിന്നുള്ള നടി റിച്ച ഛദ്ദയും അലി ഫസലും.
ഏപ്രിലില്‍ വിവാഹം കഴിക്കാനായിരുന്നു താരങ്ങളുടെ തീരുമാനം. എന്നാല്‍ അത് നടന്നില്ല. ജൂണിലോ ജൂലൈയിലോ എന്തായാലും കല്യാണം നടത്തുമെന്ന് തന്നെ താരങ്ങളും അറിയിച്ചിരുന്നു. എന്നാല്‍ ഉടനൊന്നും ഉണ്ടാവില്ലെന്ന് തന്നെയാണ് താരങ്ങളുടെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. വിവാഹത്തോട് അനുബന്ധിച്ച് മുംബൈയിലും ദില്ലിയിലുമായി ചടങ്ങുകളും പാര്‍ട്ടിയും നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്.

Recommended Video
ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ച് സൂചിപ്പിച്ച് ഒരു വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് നടി. റിച്ച ഛദ്ദ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച വാസിപൂര്‍ എന്ന സിനിമയിലെ ഒരു രംഗമായിരുന്നു. 50 പേര് മാത്രമേ കൊവിഡ് വിവാഹത്തില്‍ പങ്കെടുക്കാന്‍ പറ്റുകയുള്ളു. അതേ സമയം ഞാന്‍ എങ്ങനെയാണെന്ന് പറയുകയാണ് നടി. വിവാഹത്തിന് സമ്മതം ചോദിക്കുമ്പോള്‍ ഒന്നും മിണ്ടാതെ വിഷമിച്ചിരിക്കുന്ന റിച്ചയാണ് വീഡിയോയിലുള്ളത്.
ഗാങ്‌സ് ഓഫ് വാസിപൂര്‍ എന്ന സിനിമ പിറന്നിട്ട് എട്ട് വര്‍ഷത്തോളം പൂര്‍ത്തിയായി എന്ന് കൂടി നടി സൂചിപ്പിച്ചിരുന്നു. 2020 ല്‍ തീരുമാനിച്ചിരുന്ന എന്റെ വിവാഹം മാറ്റി വെച്ചു എന്നത് ശരിയാണ്. കാരണം ഇതൊരിക്കലും പ്രവചിക്കാന്‍ പറ്റാത്തതാണ്. സിനിമയില്‍ നഗ്മ ചെയ്‌തെല്ലാം എനിക്ക് വേണ്ടിയായിരുന്നു. ആസ്വദിക്കൂ... എന്നായിരുന്നു വീഡിയോക്ക് താഴെ റിച്ച ക്യാപ്ഷന്‍ കൊടുത്തത്.

ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് റിച്ച ഛദ്ദയുും അലി ഫസലും വിവാഹിതരാവുന്നത്. വിവാഹം മുടങ്ങി എന്ന് മാത്രമല്ല ഇരുവര്‍ക്കും പരസ്പരം കാണാനുള്ള അവസരം പോലുമില്ലാത്ത സാഹചര്യമാണ് ഉണ്ടായത്. വീഡിയോ ചാറ്റുകളിലൂടെയും മറ്റുമാണ് താരങ്ങളിപ്പോള്‍ കണ്ട് സംസാരിക്കുന്നത്. ഇനിയും അവളെ കാണാതെ ഇരിക്കാന്‍ പറ്റില്ലെന്നും അതിന് റിച്ചയുടെ വീട്ടിലേക്ക് പോവാന്‍ മുംബൈ പോലീസിന്റെ അനുവധി വാങ്ങുമെന്നും നേരത്തെ അലി ഫസല്‍ പറഞ്ഞത് വാര്‍ത്തകളില്‍ വന്നിരുന്നു.


Click it and Unblock the Notifications











