ബോളിവുഡില്‍ തന്‍റേതായ ഇടം കണ്ടെത്താനായില്ല: റിച്ച ചധ
ബോളിവുഡില്‍ തന്റേതായ ഒരിടം കണ്ടെത്താന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ലെന്ന് നടി റിച്ച ചധ. ഓഫ് ബീറ്റ് ചിത്രങ്ങളിലൂടെയാണ് റിച്ച ശ്രദ്ധിയ്ക്കപ്പെടുന്നത്. വാണിജ്യ സിനിമകളില്‍ തനിയ്ക്ക് കാര്യമായ വേഷം ലഭിയ്ക്കുന്നില്ലെന്നാണ് 25 കാരിയായ നടിയുടെ പരാതി.
2008ലാണ് ഇവര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിയ്്ക്കുന്നത്. തുടര്‍ന്ന് ഒട്ടേറെ നല്ല ഓഫ് ബീറ്റ് ചിത്രങ്ങളുടെ ഭാഗാമായി. ഇപ്പോള്‍ നാടകങ്ങളില്‍ അഭിനയിക്കുന്നതിന്റെ തിരക്കിലാണ് താരം. സിനിമയില്‍ പ്രശസ്തയായതിന് ശേഷമാണ് താന്‍ നാടകങ്ങളിലേയ്ക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തിയതെന്ന് റിച്ച.

സിനിമയെക്കാള്‍ വെല്ലുവിളികള്‍ നിറഞ്ഞത് നാടകം തന്നെയാണ്. സ്‌ക്രിപ്റ്റ് മുഴുവന്‍ മനപാഠമാക്കി അരങ്ങില്‍ അഭിനയിപ്പിച്ച് ഫലിയ്പ്പിയ്ക്കാന്‍ കഴിയുന്നത് ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമാണെന്നും റിച്ച.
ബോളിവുഡില്‍ തനിയ്ക്ക്് ബോളിവുഡില്‍ വളരെ കുറച്ച് സുഹൃത്തുക്കള്‍ മാത്രമേയുള്ളൂവെന്നും റിച്ച. ഓയെ ലക്കി, ലക്കി ഓയേ എന്ന ചിത്രത്തിലൂടെയായിരുന്നു റിച്ചയുടെ അരങ്ങേറ്റം. ഗ്യാങ്‌സ് ഓഫ് വസേയ്പൂര്‍ രണ്ട് പാര്‍ട്ടുകളിലും അഭിനയിച്ചു. രാം ലീല എന്ന സിനിമയിലും റിച്ച അഭിനയിച്ചപ. തമാന്‍ചേയാണ് ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രം


Click it and Unblock the Notifications











