'ഹീരാമണ്ഡിയിലേത് കോടികള്‍ വിലമതിക്കുന്ന ആഭരണങ്ങള്‍, ഞാന്‍ എല്ലാം ധരിച്ച് ഓടിപ്പോയിരുന്നെങ്കില്‍...',

സഞ്ജയ് ലീല ബന്‍സാലിയുടെ സംവിധാനത്തില്‍ പ്രേക്ഷകര്‍ അക്ഷമയോടെ കാത്തിരുന്ന സീരീസായ ഹീരാമണ്ഡി- ദ ഡയമണ്ട് ബസാര്‍ ഒടിടിയില്‍ സ്ട്രീമിംഗിനെത്തിയിരിക്കുകയാണ്. എന്നാല്‍ സീരീസിന് ഇടകലര്‍ന്ന പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം സീരീസിലെ സെറ്റ്, അതില്‍ ഉപയോഗിച്ചിരിക്കുന്ന വസ്ത്രം, ആഭരണങ്ങള്‍ എല്ലാം ചര്‍ച്ചയാകുന്നുണ്ട്.

അതില്‍ കാണിക്കുന്ന ആഭരണങ്ങളെല്ലാം ശരിക്കുമുള്ളതാണോ എന്ന ചിന്തയും ഉറപ്പായും പ്രേക്ഷകരുടെ മനസിലൂടെ ഒരു തവണയെങ്കിലും കടന്നു പോയിട്ടുണ്ടാകും. ഇപ്പോഴിതാ അതില്‍ ഉപയോഗിച്ച ആഭരണങ്ങള്‍ എല്ലാം യഥാര്‍ത്ഥ മൂല്യമുള്ള ആഭരണങ്ങളാണെന്നും കോടികള്‍ വിലമതിക്കുന്നതാണെന്നും തുറന്നു പറയുകയാണ് നടി റിച്ച ചദ്ദ.

heeramandi

സുചാരിത ത്യാഗിയുമായുള്ള അഭിമുഖത്തിലാണ് റിച്ച ചദ്ദ സീരീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ഇതിന്റെ ഭാഗമാവാന്‍ സാധിച്ചത് വലിയ കാര്യമാണെന്നും നടി പറയുന്നുണ്ട്.

'നല്ല ഭംഗിയുള്ള ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, എല്ലാം ശരിക്കുമുള്ളതായിരുന്നു. കോടികള്‍ വിലമതിക്കുന്നതുമായിരുന്നു. അതെല്ലാം ഒന്നിന് പുറകെ ഒന്നായി ധരിച്ച് ഓടിപ്പോയിരുന്നെങ്കില്‍ എനിക്ക് സ്വന്തമായി ഒരു സിനിമ തന്നെ എടുക്കാമായിരുന്നു,' എന്നും റിച്ച ചദ്ദ അഭിമുഖത്തില്‍ പറഞ്ഞു. ആഭരണങ്ങള്‍ മാത്രമല്ല, സിനിമയില്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ക്കും പ്രത്യേകം കഥ പറയാനുണ്ട്.

എല്ലാ തരം ബ്രൈഡല്‍, ഡിസൈനര്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്ന റിംബിളും ഹര്‍പീതുമാണ് ഹീരാമണ്ഡിയുടെയും വസ്ത്രാലങ്കാരം നിര്‍വഹിച്ചത്. ബന്‍സാലിക്ക് തങ്ങളും എപ്പോഴും ഷൂട്ടു ചെയ്യുന്നതിനൊപ്പം തന്നെ വേണമായിരുന്നു. ഷൂട്ട് നടക്കുമ്പോള്‍ ഞങ്ങള്‍ അവര്‍ക്കൊപ്പം തന്നെ നില്‍ക്കണമായിരുന്നു.

അവസാനത്തെ വസ്ത്രത്തിന്റെ പണികള്‍ കഴിഞ്ഞപ്പോള്‍ എല്ലാവരുടെയും കണ്ണ് തള്ളിപ്പോയെന്ന് റിംബിള്‍ ഇന്ത്യന്‍ എക്‌സ്പ്രസുമായി മുമ്പ് നടത്തിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ദീപിക പദുകോണും ഷാഹിദ് കപൂറും രണ്‍വീര്‍ സിംഗും അഭിനയിച്ച പദ്മാവതിന്റെ വസ്ത്രാലങ്കാരവും ഇവര്‍ തന്നെയാണ് നിര്‍വഹിച്ചത്.

പക്ഷെ, ഹീരാമണ്ടി പീരിയഡ് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന സീരീസാണ്. ലാഹോറിലെ ഹീരാമണ്ഡി ജില്ലയില്‍ താമസിക്കുന്ന തവായിഫുകളെ അടിസ്ഥാനമാക്കിയാണ് കഥ പറയുന്നത്. റിച്ച ചദ്ദയ്ക്ക് പുറമെ, മനീഷ കൊയ്‌രാള, അതിഥി റാവോ ഹൈദരി, ശേഖര്‍ സുമന്‍, ആദ്യായന്‍ സുമന്‍, ഫര്‍ദീന്‍ ഖാന്‍, ഫരീദ ജലാല്‍ തുടങ്ങി നിരവധി പേര്‍ സീരീസില്‍ അഭിനയിക്കുന്നുണ്ട്.

ഹീരാമണ്ഡി സഞ്ജയ് ലീല ബന്‍സാലിയുടെ ആദ്യത്തെ ചുവടുവെപ്പാണ്. അവസാനമായി പുറത്തിറങ്ങിയ ബന്‍സാലി ചിത്രം ഗംഗുഭായ് കതിയവാഡിയാണ്. ചിത്രത്തിന്റെ പ്രമേയം കൊണ്ടും ആലിയ ഭട്ടിന്റെ അഭിനയം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ഗംഗുഭായ്. നിരവധി അവാര്‍ഡുകളും ചിത്രത്തിന് ലഭിച്ചിരുന്നു. കാമാത്തിപുരയിലെ ലൈംഗിക തൊഴിലാളികളുടെ കഥയാണ് ചിത്രം പറയുന്നത്.

heeramandi

ഹീരാമണ്ഡിയിലേക്ക് വരുമ്പോള്‍ ലാഹോറിലെ പ്രസിദ്ധമായ ഡയമണ്ട് മാര്‍ക്കറ്റാണ് പ്രമേയം. മുഗള്‍ ഭരണ കാലത്ത് സാംസ്‌കാരിക കേന്ദ്രമായിരുന്ന പ്രദേശം ബ്രിട്ടീഷുകാര്‍ അധികാരത്തിലെത്തിയതോടെ പ്രദേശം വേശ്യാവൃത്തി നടക്കുന്ന കേന്ദ്രമായി മാറി. വജ്രം ഇടപാടുകാരും ലൈംഗിക തൊഴിലാളികളും തമ്മിലുള്ള സംഘര്‍ഷങ്ങളാണ് ഹീരാമണ്ഡിയിലൂടെ സംവിധായകന്‍ പറഞ്ഞുവെക്കുന്നത്.

200 കോടിയോളം ചെലവിട്ട് നിര്‍മിക്കുന്ന സീരീസില്‍ നിന്ന 60-65 കോടി വരെയാണ് സംവിധായകന്റെ പ്രതിഫലമെന്നാണ് കണക്കുകള്‍ പറയുന്നത്. സഞ്ജയ് ലീല ബന്‍സാലി ചിത്രങ്ങള്‍ക്ക് സാധാരണ ലഭിക്കുന്ന അത്ര തന്നെ കൈയ്യടി സ്ട്രീമിംഗ് ആരംഭിച്ച ശേഷം ഈ സീരീസിന് ലഭിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

More from Filmibeat

Read more about: sanjay leela bhansali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X