ഇംഗ്ലീഷുകാരൻ ബലമായി ചുംബിച്ചിട്ടും ശിൽപ ഷെട്ടി അത് ആസ്വദിച്ചോ? വൈറലായി നടിയുടെ പഴയ വീഡിയോ
ഗായകന്‍ ഉദിത് നാരായണന്‍ പൊതുവേദിയില്‍ വെച്ച് ആരാധികയെ ബലമായി ചുംബിച്ചത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. പിന്നാലെ അദ്ദേഹത്തിന്റെ മുന്‍പുള്ള സമാന വീഡിയോകളും പുറത്തു വന്നു. പ്രതീക്ഷിക്കാത്ത സമയത്ത് ഗായിക ശ്രേയ ഘോഷലിനെ അടക്കം ഉദിത് ചുംബിക്കുന്നുണ്ട്.
ഇതിനിടെ മറ്റ് ചില വിഡിയോ കൂടി പ്രചരിക്കുകയാണിപ്പോള്‍. ബോളിവുഡ് സുന്ദരി ശില്‍പ ഷെട്ടിയ്ക്കാണ് അത്തരമൊരു ദുരനുഭവം ഉണ്ടായത്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സംഭവം ആണെങ്കിലും പുതിയ വിവാദങ്ങള്‍ക്ക് ഇടയില്‍ ഇതും വൈറല്‍ ആവുകയാണ്. സിനിമയില്‍ സൂപ്പര്‍ താരമായി തിളങ്ങി നില്‍ക്കുന്ന കാലത്ത് ശില്‍പ ഷെട്ടിയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

ഒരിക്കല്‍ അമേരിക്കാന്‍ നടനായ റിച്ചാര്‍ഡ് ടിഫാനി ഗെരെയുടെ കൂടെ നടി ഒരു വേദി പങ്കിട്ടിരുന്നു. സാധാരണ കെട്ടിപ്പിടിച്ച് ചുംബിക്കുന്നത് പോലെ റിച്ചാര്‍ഡ് ശില്‍പയെ കെട്ടിപ്പിടിക്കുകയും മാന്യമായ രീതിയില്‍ ചുംബിക്കുകയും ചെയ്തു. എന്നാല്‍ പിന്നാലെ പരിതി വിട്ട് അദ്ദേഹം നടിയെ ബലമായി കെട്ടിപ്പിടിച്ച് അമര്‍ത്തി മാറി മാറി ചുംബുക്കുകയും ചെയ്തു. മറ്റൊരു രീതിയിലും പ്രതികരിക്കാന്‍ സാധിക്കാതെ വന്ന ശില്‍പ ഷെട്ടി ഉറക്കെ ചിരിക്കുകയാണ് ചെയ്തത്.
ഇതാണ് വീഡിയോ വൈറലായതിന് പിന്നാലെ നടി വിമര്‍ശിക്കപ്പെടാന്‍ കാരണമായത്. അദ്ദേഹം ചെയ്തത് ശരിയായില്ലെങ്കിലും നടി അത് വല്ലാതെ ആസ്വദിക്കുന്നുണ്ടെന്നാണ് ചിലര്‍ കണ്ടെത്തിയത്. ശില്‍പയ്ക്ക് ഇത്രയും സന്തോഷം ഉണ്ടാകുമെന്ന് കരുതിയില്ലെന്നും തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെ വരുന്നത്.
2007 ഏപ്രില്‍ 15-നാണ് വീഡിയോയില്‍ കാണുന്ന സംഭവം നടക്കുന്നത്. അന്ന് ശില്‍പയും അമേരിക്കന്‍ നടനായ റിച്ചാര്‍ഡ് ഗെരെയും ഒരു എയ്ഡ്സ് ബോധവല്‍ക്കരണ പരിപാടിയില്‍ ഒരുമിച്ച് പങ്കെടുക്കുകയായിരുന്നു. ഇതിനിടയിലാണ് ശില്‍പ ഷെട്ടിയെ ആലിംഗനം റിച്ചാര്‍ഡ് ചെയ്യുകയും കവിളില്‍ ആവര്‍ത്തിച്ച് ചുംബിക്കുകയും ചെയ്യുന്നത്.

ഇത് അക്കാലത്തും വലിയ വിവാദമാവുകയും ഹിന്ദു ദേശീയ രാഷ്ട്രീയ പാര്‍ട്ടിയായ ശിവസേനയുടെ അംഗങ്ങള്‍ പ്രതിഷേധവുമായി ഗെരെയുടെ കോലം കത്തിക്കുന്നതിലേക്കും എത്തി. വാരണാസി, ഭോപ്പാല്‍, കാണ്‍പൂര്‍, ഇന്‍ഡോര്‍, ഡല്‍ഹി, മുംബൈ എന്നിവയുള്‍പ്പെടെ വിവിധ നഗരങ്ങളില്‍ പ്രതിഷേധം നടന്നു. ചിലര്‍ ശില്‍പയോട് അദ്ദേഹം മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും അവളുടെ സിനിമകള്‍ നിരോധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
അങ്ങനെ ഇന്ത്യയില്‍ പലയിടങ്ങളിലും കോളിളക്കം സൃഷ്ടിച്ച വിവാദ ചുംബനമായിരുന്നു റിച്ചാര്‍ഡ് ഗെരെയുടേത്. പിന്നീട് നടി പ്രതിഷേധങ്ങളോട് പ്രതികരിച്ചിരുന്നു. 'അന്ന് കണ്ട ചുംബനം റിച്ചാര്‍ഡ് ഗെരെയുടേ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ ആളുകള്‍ ഇങ്ങനെ അമിതമായി പ്രതികരിക്കാന്‍ മാത്രം വലിയ കാര്യമോ അശ്ലീലമോ ഒന്നും അതിലില്ല. ഈ ആളുകളുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ ഞാന്‍ ബുദ്ധിമുട്ടുകയാണെന്നും നടി പറഞ്ഞു. തന്റെ ചുംബനം വിവാദമായെന്ന് അറിഞ്ഞതോടെ റിച്ചാര്‍ഡ് നടിയോട് മാപ്പ് പറയുകയും ചെയ്തിരുന്നു.


Click it and Unblock the Notifications











