twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഋഷി കപൂറിന്‍റെ വിയോഗത്തില്‍ പൊട്ടിക്കരഞ്ഞ് മകള്‍! അവസാനമായി കാണാന്‍ അനുമതി ലഭിച്ചു

    |

    ബോളിവുഡ് താരം ഋഷി കപൂറിന്റെ വിയോഗത്തെക്കുറിച്ചറിഞ്ഞതിന്റെ ഞെട്ടലിലാണ് ആരാധകര്‍. അര്‍ബുദ ബാധിതനായ അദ്ദേഹത്തെ ശ്വാസതടസ്സത്തെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുംബൈയിലെ എച്ച് എന്‍ റിലയന്‍സ് ഫൗണ്ടേഷനിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. 2018ലായിരുന്നു അദ്ദേഹത്തിന് ക്യാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. ഒരുവര്‍ഷത്തോളം നീണ്ട ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. രാജ് കപൂറിന്റെ രണ്ടാമത്തെ മകനായ അദ്ദേഹം അച്ഛന്റെ ചിത്രത്തിലൂടെയായിരുന്നു അഭിനേതാവായി അരങ്ങേറിയത്.

    കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ജനങ്ങള്‍ കൂട്ടുകൂടുന്നതും വീടുകളില്‍ നിന്നും പുറത്തേക്ക് പോവുന്നതിനുമെല്ലാം കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രിയതാരത്തെ അവസാനമായൊന്ന് കാണാനോ ആദരാഞ്ജലി നേരാനോ കഴിയാത്തതിന്റെ വിഷമത്തിലാണ് ആരാധകര്‍. സഹപ്രവര്‍ത്തകന് സോഷ്യല്‍ മീഡിയയിലൂടെയാണ് താരങ്ങളും ആദരാഞ്ജലി അര്‍പ്പിച്ചത്. ഋഷി കപൂറിന്റെ മകളായ റിദ്ദിമ ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെട്ടുവെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഫ്‌ളൈറ്റ് മാര്‍ഗമാണ് താരപുത്രി എത്തുന്നത്. വൈകുന്നേരം 6 മണിയോടെ റിദ്ദിമ മുംബൈയിലേക്ക് എത്തുമെന്നുള്ള വിവരങ്ങളാണ് ഒടുവിലായി ലഭിച്ചിട്ടുള്ളത്.

    അവസാനമായി കാണാന്‍

    അവസാനമായി കാണാന്‍

    രണ്‍ബീര്‍ കപൂറും സഹോദരി റിദ്ദിമ കപൂറും ഞെട്ടലിലാണ്. പിതാവ് ഇനിയില്ലെന്നറിഞ്ഞതിന്‍രെ വേദനയാണ് ഇരുവര്‍ക്കും. ഋഷി കപൂറിന്റെ ഭാര്യയായ നീതു സിങ് അവസാനസമയത്ത് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. രണ്‍ബീര്‍ കപൂറും ആശുപത്രിയിലുണ്ടായിരുന്നു. പിതാവിനെ അവസാനമായി കാണാനായി ഡല്‍ഹിയില്‍ നിന്നും റിദ്ദിമയും എത്തുന്നുണ്ടെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഫ്‌ളൈറ്റ് മാര്‍ഗമാണ് താരപുത്രി എത്തുന്നത്. വൈകുന്നേരം 6 മണിയോടെ റിദ്ദിമ മുംബൈയിലേക്ക് എത്തുമെന്നുള്ള വിവരങ്ങളാണ് ഒടുവിലായി ലഭിച്ചിട്ടുള്ളത്.

    അനുമതിക്കായി ശ്രമിച്ചിരുന്നു

    അനുമതിക്കായി ശ്രമിച്ചിരുന്നു

    5 പേര്‍ക്ക് സഞ്ചരിക്കാനുള്ള അനുമതിയാണ് തങ്ങള്‍ നല്‍കിയതെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. ബുധനാഴ്ച രാത്രിയായിരുന്നു ഋഷി കപൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതേക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ റിദ്ദിമ അസ്വസ്ഥയായിരുന്നു. മുംബൈയിലേക്ക് പോവാനുള്ള ശ്രമങ്ങളും നടത്തിയിരുന്നുവെന്നും ഇവരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. പിതാവുമായി അത്രയും ക്ലോസാണ് മകള്‍. എത്രയും പെട്ടെന്ന് മുംബൈയിലേക്ക് എത്താനുള്ള ശ്രമങ്ങള്‍ അവള്‍ നടത്തിയിരുന്നുവെന്ന് സുഹൃത്തുക്കളും പറഞ്ഞിരുന്നു.

    കുറച്ചുപേര്‍ മാത്രം

    കുറച്ചുപേര്‍ മാത്രം

    കൊവിഡ് പശ്ചാത്തലത്തില്‍ വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിക്കൂ. നിലവിലെ സാഹചര്യത്തെക്കുറിച്ച് മനസ്സിലാക്കി എല്ലാവരും സഹകരിക്കണമെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹ്യ അകലം പാലിക്കുന്നത് എല്ലാവരും പാലിക്കണമെന്നും കുടുംബാംഗങ്ങള്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

    Recommended Video

    Veteran Bollywood actor Rishi Kapoor passes away aged 67 | FilmiBeat Malayalam
    കുടുംബാംഗങ്ങളുടെ അഭ്യര്‍ത്ഥന

    കുടുംബാംഗങ്ങളുടെ അഭ്യര്‍ത്ഥന

    വ്യക്തിപരമായി വലിയ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. ലോകം മുഴുവന്‍ വളരെ മോശമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോവുന്നത്. കൂട്ടം കൂടുന്നതിനും പൊതുപരിപാടികള്‍ നടത്തുന്നതിനും കടുത്ത നിയന്ത്രണങ്ങളുണ്ട്. അദ്ദേഹത്തിന്റെ ആരാധകരോടും സുഹൃത്തുക്കളോടുമെല്ലാം സാമൂഹ്യ അകലം പാലിക്കാന്‍ ആവശ്യപ്പെടുകയാണ്. നിയന്ത്രണങ്ങളെല്ലാം കൃത്യമായി പാലിക്കണമെന്നും കുടുംബാംഗങ്ങള്‍ പ്രസ്താവനയിലൂടെ പറഞ്ഞിരുന്നു.

    English summary
    Riddhima Kapoor got permission to attend her father Rishi Kapoor's funeral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X