ആരെക്കുറിച്ചും ഗോസിപ്പ് പറയില്ല, രണ്‍ബീറിന്റെ ഭാഗ്യമാണവള്‍; ആലിയ ഭട്ടിനെ പ്രശംസിച്ച് റിദ്ധിമ കപൂര്‍

ബോളിവുഡ് നടന്‍ റിഷി കപൂര്‍ മരണപ്പെടുന്നത് കൊവിഡ് കാലത്ത് 2020ലാണ്. ഈ സമയം റിഷി കപൂറിന്റെ മകന്‍ രണ്‍ബീര്‍ കപൂറും ആലിയയും ഡേറ്റ് ചെയ്യുന്ന സമയമായിരുന്നു. റിഷി കപൂര്‍ മരിച്ച ദിവസം അവിടെ എത്തിയ ആലിയ അമ്മയായ നീതു കപൂറിനെ കൈകള്‍ പിടിച്ച് ആശ്വസിപ്പിച്ചത് ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ ആലിയയെക്കുറിച്ച് രണ്‍ബീര്‍ കപൂറിന്റെ സഹോദരി പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. രണ്‍ബീറിന്റെ കുടുംബം വലിയ ദുഃഖത്തിലൂടെ കടന്ന് പോകുന്ന സമയത്ത് ആലിയ എങ്ങനെയാണ് സഹായകമായത് എന്ന് പറയുകയാണ് റിദ്ധിമ കപൂര്‍ സാഹ്നി. ഗലാട്ട ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റിദ്ധിമയുടെ തുറന്നുപറച്ചില്‍.

aliya

അച്ഛന്‍ മരിച്ച സമയത്ത് കുറച്ച് മാസങ്ങള്‍ താന്‍ അമ്മയ്‌ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. കഠിനമായ ദിവസങ്ങളായിരുന്നു ഇരുവര്‍ക്കും അത് എന്ന് പറയുകയാണ് റിദ്ധിമ. ആ സമയങ്ങളില്‍ എല്ലാ ദിവസവും ആലിയയും രണ്‍ബീറും വീട്ടില്‍ വരുമെന്നും അവര്‍ അടിപൊളിയാണെന്നും റിദ്ധിമ പറയുന്നു. ഇരുവരും പോയികഴിഞ്ഞാല്‍ അമ്മയെ സന്തോഷവതിയാക്കാന്‍ താന്‍ പറ്റുന്നതെല്ലാം ചെയയാന്‍ ശ്രമിക്കുമായിരുന്നുവെന്നും റിദ്ധിമ പറഞ്ഞു.

രണ്‍ബീര്‍ തന്റെ വികാരങ്ങളെ അത്ര തന്നെ പുറത്തു കാണിക്കില്ല. എപ്പോഴും കെട്ടിപ്പൂട്ടി വെക്കുന്ന സ്വഭാവക്കാരനാണ്. അതൊരു നല്ല കാര്യമല്ല, പക്ഷെ അവന്‍ ആലിയയോട് സംസാരിച്ചിട്ടുണ്ടാകുമെന്ന് തനിക്ക് ഉറപ്പാണെന്നും സഹോദരി പറയുന്നു. തങ്ങളുടെ മോശം സമയത്ത് കൂടെ വലിയ ഒരു പിന്തുണയായി നിന്ന വ്യക്തിയാണ് ആലിയയെന്ന് റിദ്ധിമ പറഞ്ഞു.

ആലിയ വളരെ സ്‌നേഹമുള്ള പെണ്‍കുട്ടിയാണ്. വളരെ ദയയുള്ളവളുുമാണ്. അവള്‍ എല്ലാം നല്‍കാന്‍ തയ്യാറാകുന്ന കൂട്ടത്തിലാണ് എന്നത് തന്നെയാണ് അവളെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല കാര്യം. എന്റെ സഹോദരന് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് ആലിയ. അവളും ഭാഗ്യവതിയാണ് എന്നാണ് ആലിയയെക്കുറിച്ച് റിദ്ധിമ പറഞ്ഞത്.

റിദ്ധിമയുടെ ഭര്‍ത്താവ് ഭരത് സാഹ്നിയും ആലിയയെ പ്രശംസിച്ച് സംസാരിച്ചു. എനിക്ക് അവളുടെ വൈബ് ഭയങ്കര ഇഷ്ടമാണ്. ഭയങ്കര ചില്‍ ആണ്. രാഷ്ട്രീയമില്ല, ആരെക്കുറിച്ചും ഗോസിപ്പ് പറയില്ല, അതുകൊണ്ട് തന്നെ ഒത്തിരി സമാനതകള്‍ ഉണ്ടെന്നും ഭരത് സാഹ്നി പറഞ്ഞു.

aliya

രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും 2022 ഏപ്രില്‍ 14നാണ് വിവാഹിതരായത്. അടുത്ത വര്‍ഷം തന്നെ ഇരുവരും തങ്ങളുടെ ആദ്യ കണ്‍മണിയെ ജീവിതത്തിലേക്ക് കൊണ്ടു വരികയും ചെയ്തു. വിവാഹത്തിന് മുമ്പ് ഏകദേശം ആറ് വര്‍ഷത്തോളം ഇരുവരും ഒരുമിച്ചായിരുന്നു. വിവാഹ ജീവിതത്തില്‍ പരസ്പര ഐക്യം ഉണ്ടാക്കുന്നത് എങ്ങനെയാണെന്നും നേരത്തെ രണ്‍ബീര്‍ കപൂര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

തനിക്ക് ഒരു പെണ്‍കുട്ടി തന്നെ വേണമെന്നായിരുന്നു ആഗ്രഹമെന്നും അതുപോലെ തന്നെ പെണ്‍കുഞ്ഞിനെ കിട്ടിയതില്‍ സന്തോഷിക്കുന്നുവെന്നും രണ്‍ബീര്‍ പറഞ്ഞിരുന്നു. അച്ഛനായതില്‍ പിന്നെ മകളെ പിരിഞ്ഞിരിക്കാന്‍ തോന്നാറില്ലെന്നും എപ്പോഴും അവളുടെ കൂടെ സമയം കണ്ടെത്താനുമാണ് ഇപ്പോള്‍ തനിക്ക് ഇഷ്ടമെന്നും രണ്‍ബീര്‍ പറഞ്ഞിരുന്നു. മകള്‍ക്ക് കളിക്കാനിഷ്ടം തന്നോടൊപ്പമാണെന്നും രണ്‍ബീര്‍ പറഞ്ഞിരുന്നു.

More from Filmibeat

Read more about: aliya bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X