അച്ഛന്റെയും അമ്മയുടെയും പ്രണയം സഫലമായപ്പോള്‍! താരദമ്പതികളുടെ വിവാഹ ചിത്രം പങ്കുവെച്ച് താരപുത്രി
ബോളിവുഡ് താരം ഋഷി കപൂറിന്റെ മരണം സിനിമാ ലോകത്തും അദ്ദേഹത്തിന്റെ കുടുംബത്തിനും വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. കൊറോണ കാരണം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യമായതിനാല്‍ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമായിരുന്നു മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിച്ചത്. കുടുംബത്തോടൊപ്പം ഡല്‍ഹിയില്‍ താമസിക്കുന്നതിനാല്‍ ഋഷി കപൂറിന്റെ മകള്‍ക്ക് എത്താനും കഴിഞ്ഞിരുന്നില്ല.
പിതാവിനെ അവസാനമായി കാണാന്‍ കഴിയാത്ത സങ്കടത്തിലായ റിധിമ കപൂറിനെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളിലെല്ലാം വാര്‍ത്തകള്‍ വന്നിരുന്നു. പപ്പയെ കുറിച്ച് ഹൃദയഭേദകമായ കുറിപ്പും റിധിമ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഋഷി കപൂറിന്റെ വിവാഹത്തിനെടുത്ത ചിത്രവുമായി എത്തിയിരിക്കുകയാണ് താരപുത്രി. ഒപ്പം അദ്ദേഹത്തിന്റെ വിവാഹ ക്ഷണക്കത്തും വൈറലാവുകയാണ്.

ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയായിട്ടാണ് റിധിമ കപൂര്‍ അച്ഛന്റെയും അമ്മയുടെയുമെല്ലാം ചിത്രങ്ങളുമായി എത്തിയിരിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോസില്‍ ഒന്ന് ഋഷി കപൂറിന്റെയും ഭാര്യയുടെയും വിവാഹ സമയത്ത് എടുത്തതായിരുന്നു. മറ്റൊന്ന് അദ്ദേഹം അമ്മയായ കൃഷ്ണ രാജ് കപൂറിനൊപ്പം നില്‍ക്കുന്നതായിരുന്നു. വിവാഹത്തിനെടുത്ത ചിത്രത്തില്‍ നിഷ്‌കളങ്കനായി നീതു കപൂറിനൊപ്പം നില്‍ക്കുകയാണ് ഋഷി കപൂര്‍. കോട്ടും സ്യൂട്ടുമായിരുന്നു വേഷം.

ഒരുപാട് വര്‍ക്കുകള്‍ ചെയ്ത ഹെവി സാരിയായിരുന്നു നീതു ധരിച്ചിരുന്ന്. സാരിയുടെ പല്ലു തലയിലൂടെ ഇട്ടു. ഒപ്പം വലിയ ആഭരണങ്ങളായിരുന്നു അണിഞ്ഞത്. മൂക്കുത്തിയിലേക്കാണ് എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിക്കു. രണ്ട് ലവ് ഇമോജി ഇട്ട് കൊണ്ടാണ് ഈ ചിത്രം റിധിമ പങ്കുവെച്ചത്. എന്നാല്‍ അമ്മയ്‌ക്കൊപ്പമുള്ള ചിത്രത്തില്‍ അച്ഛന് ഏറ്റവും ഇഷ്ടമുള്ള ആള്‍ക്കൊപ്പം വീണ്ടും എത്തി ചേര്‍ന്നു എന്ന ക്യാപ്ഷനായിരുന്നു ഇട്ടത്. അമ്മയെ അത്രത്തോളം സ്‌നേഹിച്ചൊരു വ്യക്തിയാണ് ഋഷി കപൂറെന്ന് റിധിമ സൂചിപ്പിക്കുന്നു.

ഋഷിയുടെയും നീതു കപൂറിന്റെയും വിവാഹചിത്രങ്ങള്‍ മാത്രമല്ല 40 വര്‍ഷത്തോളം പഴക്കമുള്ള കല്യാണ ക്ഷണക്കത്തും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാണ്. 1980 ജനുവരി 23 ഒരു ബുധനാഴ്ചയായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. ബോംബെയിലെ ആര്‍കെ സ്റ്റുഡിയോയില്‍ വെച്ചായിരുന്നു താരവിവാഹം നടന്നതെന്ന് ക്ഷണക്കത്തില്‍ നിന്നും വ്യക്തമാവുന്നു. ഋഷിയുടെ മരണത്തിന് പിന്നാലെ ഇതും സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്.

പതിഞ്ചോളം സിനിമകളില്‍ ഋഷി കപൂറും നീതുവും നായിക നായകന്മാരായി അഭിനയിച്ചിരുന്നു. സൗഹൃദം പിന്നീട് പ്രണയമാവുകയായിുന്നു. വിവാഹത്തിന് ശേഷവും ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. അക്കാലത്ത് സൂപ്പര്‍ സ്റ്റാറായി തിളങ്ങി നിന്നിരുന്ന ഋഷി കപൂറിന് ഒരുപാട് കാമുകിമാരുണ്ടായിരുന്നു. അദ്ദേഹത്തോട് ഒന്ന് മിണ്ടാന്‍ പോലും ഭയമായിരുന്നു നീതുവിന്. പിന്നീടാണ് ഇരുവരും സൗഹൃദത്തിലാവുന്നത്. ശേഷം ഋഷിയുടെ ഏറ്റവുമടുത്ത സുഹൃത്തായി. ബരൂദ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് തന്റെ പ്രണയം നീതുവിനോട് ഋഷി വെളിപ്പെടുത്തുന്നത്.

പിതാവിന്റെ മരണത്തില്‍ പങ്കെടുക്കാന്‍ റിധിമയ്ക്ക് സാധിച്ചിരുന്നില്ല. ലോക് ഡൗണ്‍ ആയതിനാല്‍ പോകാനുള്ള അനുമതി പോലീസ് നല്‍കിയെങ്കിലും വിമാനങ്ങളൊന്നുമില്ലാത്തത് പ്രതിസന്ധി സൃഷ്ടിച്ചു. റോഡ് മാര്‍ഗം വരാനാണ് സാധിച്ചത്. പിതാവ് മരിച്ച് രണ്ട് ദിവസം കഴിഞ്ഞ് ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമാണ് റിധിമ മുംബൈയിലെ വീട്ടില്‍ എത്തി ചേര്‍ന്നത്. ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് റോഡ് മാര്‍ഗമായിരുന്നു കുടുംബം യാത്ര ചെയ്ത് എത്തിയത്.


Click it and Unblock the Notifications











