ബിക്കിനി അണിഞ്ഞെത്തുമെന്ന് പരിനീതി ചോപ്ര

By Gokul

മുംബൈ: തനിക്കൊപ്പം സിനിമയിലെത്തിയവരെല്ലാം മറയേതുമില്ലാതെ ശരീര പ്രദര്‍ശനം നടത്തുമ്പോള്‍ അക്കാര്യത്തില്‍ വിട്ടു വീഴ്ചയില്ലാത്ത നിലപാടെടുത്ത നടിയാണ് ബോളിവുഡ് താരം പരിനീതി ചോപ്ര. ബോളിവുഡ് പോലൊരു സിനിമാ മേഖലയില്‍ മേനി പ്രദര്‍ശനം പുതുമയല്ലെങ്കിലും ഗ്ലാമര്‍ വേഷങ്ങളില്‍ നിന്നും അകന്നു നില്‍ക്കാനായിരുന്നു പരിനീതിയുടെ തീരുമാനം.

കഴിഞ്ഞദിവസം നടന്നൊരു ഇന്റര്‍വ്യൂവില്‍ ഇക്കാര്യത്തെക്കുറിച്ച് ചോദിച്ച ചോദ്യകര്‍ത്താവിനോട് പരിനീതി പറഞ്ഞത്, ശരിയായ സമയത്ത് താന്‍ ബിക്കിനി ധരിക്കുമെന്നാണ്. തന്റെ ശരീരത്തിന് അനുയോജ്യമായ വേഷമാണ് ഇപ്പോള്‍ ധരിക്കുന്നത്. ബിക്കിനി അണിയാനുള്ള ഷേപ്പ് ഇപ്പോഴില്ല. പുതിയ സിനിമയായ 'കില്‍ ഡില്‍' എന്ന ചിത്രത്തിന് വേണ്ടി തനിക്ക് കൂടുതല്‍ സ്ലിമ്മാകേണ്ടതുണ്ട്.

parineetichopra

ഇതിനുശേഷം വരുന്ന ചിത്രത്തില്‍ ഗ്ലാമറസ് ആകുമെന്ന സൂചന നല്‍കുകയും ചെയ്തു പരിനീതി. തടി കുറയ്ക്കുക എന്ന കാര്യത്തില്‍ പരിനീതി അത്ര ഉത്സാഹം കാട്ടാറില്ല. കാരണം ഭക്ഷണത്തോടുള്ള ഇഷ്ടം തന്നെ. തടി കുറയ്ക്കാനായി ഭക്ഷണ കാര്യത്തില്‍ പ്രത്യേകിച്ചു തന്റെ ഇഷ്ട വിഭവമായ പിസ്സയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും പരിനീതി പറഞ്ഞു.

യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ അഭിനയിച്ച 5 ചിത്രങ്ങളിലും ഗ്ലാമറസ് ആകാന്‍ പരിനീതി തയ്യാറായില്ല. അത്തരം വേഷങ്ങള്‍ക്ക് തന്നെ നിര്‍ബന്ധിക്കരുതെന്ന കരാറിലാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ നടി തയ്യാറാകുന്നതുതന്നെ. വേഷത്തിന്റെ കാര്യത്തിലുള്ള ഈ കടുംപിടുത്തം കാരണം ഒട്ടേറെ നല്ല കഥാപാത്രങ്ങള്‍ പരിനീതിക്ക് നഷ്ടപ്പെടാനും ഇടയായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X