ഷാരൂഖിനായി അന്ത്യോപചാര പേജ്

By Lakshmi

ബോളിവുഡ് താരം ഷാരൂഖ് ഖാന് സിനിമാ ചിത്രീകരണത്തിനിടെ പരുക്കേറ്റെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നുമുള്ള വാര്‍ത്ത ആരാധകരെല്ലാം ഞെട്ടലോടെയാണ് കേട്ടത്. തുടര്‍ന്ന് ഷാരൂഖിന്റെ പരിക്ക് ഗുരുതരമായതല്ലെന്നും പേടിക്കാനില്ലെന്നുമുള്ള ആശുപത്രി ബുള്ളറ്റിന്‍ പുറത്തുവന്നെങ്കിലും ആരാധകര്‍ക്കും ബോളിവുഡിനും സമാധാനമായിട്ടില്ല.

ഇതിനിടെ കലക്കവെള്ളത്തില്‍ മീന്‍പിടിക്കുകയെന്ന് പറയാവുന്ന ഒരു പണിയുമായി ഇറങ്ങിയിരിക്കുകയാണ് ചിലര്‍. ഷാരൂഖിന് അപകടം പറ്റിയെന്ന വാര്‍ത്ത മുതലെടുപ്പിനായി ഉപയോഗിച്ചുകൊണ്ട് ചിലര്‍ ഷാരൂഖ് മരിച്ചുവെന്ന പേരില്‍ ഒരു ഫേസ്ബുക്ക് പേജ് ഉണ്ടാക്കിയിരിക്കുകയാണ്. ശരിയ്ക്കും പറഞ്ഞാല്‍ മരിച്ച ഷാരൂഖിന് അന്ത്യോപചാരമര്‍പ്പിക്കാനായിട്ടാണ് പേജ് ഉണ്ടാക്കിയിരിക്കുന്നത്.

Superstar Shah Rukh Khan fell victim to a death hoax

മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന ചിത്രീകരണത്തിനിടെയാണ് ഷാരൂഖിന്റെ മേല്‍ ഒരു വാതില്‍ തകര്‍ന്നു വീണത്. ഇത് കാര്യമാക്കാതെ ചിത്രീകരണം തുടര്‍ന്നെങ്കിലും മുറിവില്‍ നിന്നും രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ മുംബൈയിലെ നാനാവതി ആശുപത്രിയേയ്ക്ക് കൊണ്ടുപോവുകയായിരുന്നു.

ഇതോടെയാണ് ഫേസ്ബുക്കിലും മറ്റും ഷാരൂഖിന് ഗുരുതരമായി പരുക്ക്, ഷാരൂഖ് മരിച്ചു എന്നിങ്ങനെയുള്ള പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. അധികം വൈകാതെ ആരൊക്കേയോ ചേര്‍ന്ന് അന്ത്യോപചാര പേജുണ്ടാക്കുകയും ചെയ്തു. എന്തായാലും സംഗതി ഇതിനകം തന്നെ വലിയ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.

ആര്‍ ഐ പി ഷാരൂഖ് ഖാന്‍ എന്ന പേരിലാണ് കമ്യൂണിറ്റിയുണ്ടാക്കിയിരിക്കുന്നത്. ഷാരൂഖ് ഖാന്‍ ഡൈഡ് എന്നും പേജില്‍ എഴുതിയിട്ടുണ്ട്. പേജ് ഉണ്ടാക്കിയ ദിവസം കാണിയ്ക്കുന്നത് ജനുവരി 19 ആണ്. ഇതിനകം 13 പേര്‍ ഈ പേജ് ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X