»   » ശ്രീദേവിയുടെ മൃതദേഹത്തിനരികെ ചിരിച്ച മുഖവുമായി നടി! വിയോഗത്തിൽ സന്തോഷമോ?, കലിപ്പിൽ ആരാധകർ

ശ്രീദേവിയുടെ മൃതദേഹത്തിനരികെ ചിരിച്ച മുഖവുമായി നടി! വിയോഗത്തിൽ സന്തോഷമോ?, കലിപ്പിൽ ആരാധകർ

Written By:
Subscribe to Filmibeat Malayalam
ശ്രീദേവി മരിച്ചു കിടക്കുമ്പോൾ പൊട്ടിച്ചിരിച്ച് നടി, സംഭവം വൻ വിവാദത്തിലേക്ക് | filmibeat Malayalam

നടി ശ്രീദേവിയുടെ വിയോഗത്തിൽ നിന്ന് ഇനിയും ഇന്ത്യൻ സിനിമ ലോകവും സഹപ്രവർത്തകരും മോചിതരായിട്ടില്ല. ഇപ്പേഴും താരത്തിന്റെ മരണം ഉൾക്കൊള്ളാൻ ആരാധകർക്കും സാധിച്ചിട്ടില്ല.

sridevi

താരത്തിന്റെ വിയോഗത്തിൽ എല്ലാവരും വേദനിക്കുമ്പോൾ ഒരാൾ മാത്രം ചിരിക്കുകയാണ്. അത് മറ്റാരുമല്ല ശ്രീദേവിയുടെ സഹപ്രവർത്തകയും നടിയുമായ ജാക്വിലിനാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ താരത്തിനു നേരെ വൻ വിമർശനങ്ങളാണ് ഉയരുന്നത്.

ആരോ പകർത്തിയ ചിത്രം

ശ്രീദേവിയ്ക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയപ്പോഴാണ് താരം ചിരിച്ചത്. ശ്രീദേവിയുടെ മൃതദേഹം സെലിബ്രേഷൻസ് സ്പോർട്സ് ക്ലബിൽ പൊതുദർശനത്തിനു വെച്ചപ്പോഴാണ് ജാക്വിൻ അവിടെ എത്തിയത്. ഈ സമയത്ത് ആരോ പകർത്തിയ ചിത്രമാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്.

ആരാധകരെ ചൊടിപ്പുിച്ചി

ശ്രീദേവിയുടെ മരണം ആരാധകർക്ക് ഒരു തീര ദുഃഖമാണ്. പ്രിയപ്പെട്ട താരം ലോകത്ത് നിന്ന് വിടവാങ്ങുമ്പോൾ ഫോട്ടയിൽ ചിരിച്ചു ജാക്വിൽ പ്രത്യക്ഷപ്പെട്ടത്. ഇത് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.

തലയ്ക്ക് സുഖമില്ല

താരത്തിന്റെ മനോനിലയ്ക്ക് തകരാറ് സംഭവിച്ചോ?, വന്നത് ഒരു സംസ്കാര ചടങ്ങിനാണ് അല്ലാതെ അവാർഡ് നിശയ്ക്കല്ല എന്ന തുടങ്ങിയ രൂക്ഷ വിമർശനങ്ങളാണ് ഇവർക്ക് നേരെ സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.

സഹപ്രവർത്തകരെ നോക്കി ചിരിച്ചു

ശ്രീദേവിയുടെ മൃതശരീരത്തിന് അനാദരവ് നൽകിയതല്ല പകരം സഹപ്രവർത്തകരെ കണ്ടപ്പോൾ അറിയാതെ പുഞ്ചിരിച്ചതാകും താരം- എന്നുള്ള ഭാക്ഷ്യവും ഉയർന്നു വരുന്നുണ്ട്.

മര്യദ നൽകിയില്ല

തങ്ങളുടെ പ്രിയ താരത്തിന് മര്യാദ നൽകിയില്ല എന്നാണ് ആരാധകരുടെ വാദം. ദുഃഖമില്ലെങ്കിൽഔപചാരികതയുടെ പേരില്‍ വരണമെന്നുണ്ടായിരുന്നുവോ? മരിച്ചു പോയ വ്യക്തിയുടെ ആത്മാവിനെ മാനിക്കൂ.. മരിച്ച വ്യക്തിയോട് ബഹുമാനമില്ലെങ്കില്‍ ദയവായി മീഡിയയുടെ കണ്ണിൽപെടാതിരിക്കാനെങ്കിലും ശ്രമിക്കു-ആരാധകർ പറയുന്നു.

ഇതിഹാസം

ശ്രീദേവി ഒരു നടി മാത്രമല്ല. അവർ ഒരു അഭിനയ കളരിയാണ്. അഭിനയത്തിന്റെ ഇതിഹാസമാണ് ശ്രീദേവി. അതിനാൽ അവരെ ബഹുമാനിക്കു. എന്നിങ്ങനെയാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ജാക്വിലിനുള്ള ശകാരങ്ങൾ.

രാജമൗലിയ്ക്ക് വിമർശനം

ശ്രീദേവിയ്ക്ക് അനുശോചനവുമായി രംഗത്തെത്തിയ സംവിധായകൻ രാജമൗലിയേയും വിമർശിച്ച് ആരാധകർ രംഗത്തെത്തിയിരുന്നു. ഇന്ത്യൻ സിനിമപ്രേമികളെ ദുഃഖത്തിലാഴ്ത്തിയാണ് ശ്രീദേവി ലോകത്തോട് വിടപറഞ്ഞിരിക്കുന്നത്. താരത്തിന്റെ വിയോഗത്തിൽ കടുത്ത ദുഃഖമുണ്ടെന്നുമായിരുന്നു രാജമൗലിയുടെ ട്വീറ്റ്.

ജീവിച്ചിരുന്നപ്പോൾ അപമാനിച്ചു

ജീവിച്ചിരുന്നപ്പോൾ ശ്രീദേവിയെ പരസ്യമായി അപമാനിച്ചിട്ട് അന്തരിച്ച ശേഷം ദുഃഖം രേഖപ്പെടുത്തിയിട്ട് കാര്യമില്ലെന്നു ആരാധകർ മറുപടിയായി ട്വീറ്റ് ചെയ്തു. രാജമൗലിയുടെ ട്വീറ്റിനെ വിമർശിച്ച് നിരവധി പേരാണ് ഇതിനോടകം തന്നെ രംഗത്തെത്തിയിരിക്കുന്നത്. താങ്കളുടെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു പ്രതികരണം പ്രതീക്ഷിച്ചില്ലെന്നും ആരാധകർ പറഞ്ഞു.

സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ സ്റ്റൈൽ മന്നൻ! കാല ടീസർ പുറത്ത്, വീഡിയോ കാണാം

സോഷ്യൽ മീഡിയയിൽ രാജമൗലിയ്ക്ക് പൊങ്കാല! കാരണം ശ്രീദേവിയെ കുറിച്ച് എഴുതിയ ട്വീറ്റ്

ജീവിതത്തിൽ വൻ വെല്ലുവിളികൾ നേരിട്ടു, വഞ്ചിക്കപ്പെട്ടു, ഇതാണ് ആരും കാണാത്ത ശ്രീദേവി

English summary
RIP Sridevi: Girl trolls Jacqueline Fernandez for smiling at Sridevi’s last rites, gets trolled

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam