»   » കത്രീന വീട്ടില്‍ വരുന്നത് ഋഷിയ്ക്ക് അസ്വസ്ഥത!

കത്രീന വീട്ടില്‍ വരുന്നത് ഋഷിയ്ക്ക് അസ്വസ്ഥത!

Posted By:
Subscribe to Filmibeat Malayalam

തങ്ങള്‍ പ്രണയത്തിലാണെന്ന കാര്യം സമ്മതിച്ചിട്ടില്ലെങ്കിലും രണ്‍ബീര്‍ കപൂറും കത്രീന കെയ്ഫും തമ്മിലുള്ള പ്രണയബന്ധത്തിന്റെ കാര്യം നാട്ടില്‍ പാട്ടാണ്. സ്‌പെയിനില്‍ പോയി അവധിക്കാലം ആഘോഷിച്ച ഇരുവരും പാപ്പരാസികളുടെ ക്യാമറയില്‍പ്പെടുകയും ആകെ നാണം കെടുകയും ചെയ്തിട്ട് അധികം വൈകിയിട്ടില്ല. ബിക്കിനിയിട്ട കത്രീനയുടെ കൂടെ രണ്‍ബീര്‍ സ്‌പെയിനിലെ കടപ്പുറത്ത് നടന്നത് പിതാവ് ഋഷി കപൂറിന് അത്രപിടിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇപ്പോഴിതാ ഇപ്പോള്‍ വീണ്ടും രണ്‍ബീര്‍-കത്രീന പ്രണയത്തില്‍ ഋഷിയ്ക്ക് അതൃപ്തിയുണ്ടെന്നുള്ള തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. നേരത്തേ പതിവായി രണ്‍ബീറിനെക്കാണാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്താറുണ്ടായിരുന്ന കത്രീനയ്ക്ക് ഇപ്പോള്‍ അവിടെ വിലക്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കത്രീന ഈ വീട്ടില്‍ അടിയ്ക്കടി വരാറുണ്ട്, അവിടെവച്ച് താരം ജന്മദിനം ആഘോഷിക്കുകപോലും ചെയ്തിരുന്നു. പക്ഷേ സ്‌പെയിന്‍ ബിക്കിനി ചിത്രങ്ങളോടെ ഋഷി കപൂര്‍ അല്‍പം ഇടഞ്ഞിരിക്കുകയാണെന്നും കത്രീന വീട്ടില്‍ വരുന്നത് അദ്ദേഹം വിലക്കിയിരിക്കുകയാണെന്നുമാണ് കേള്‍ക്കുന്നത്.

സ്‌പെയിന്‍ വെക്കേഷന് ശേഷം രണ്‍ബീര്‍ ശ്രീലംഗയില്‍ ഷൂട്ടിങ്ങിന് പോയപ്പോഴും കത്രീന കൂടെപ്പോയിരുന്നു. ഇതിന് ശേഷം കപൂര്‍ വസതിയിലെത്തിയ താരത്തോട് ഋഷി കപൂര്‍ അല്‍പം ഗൗരവത്തിലാണത്രേ പെരുമാറിയത്. ഇനി മറ്റൊരു വിവാദത്തിലേയ്ക്കുകൂടി മകന്‍ പോകുന്നത് ഋഷിയ്ക്ക് ഒട്ടും താല്‍പര്യമില്ലാത്ത കാര്യമാണെന്നും അതിനാല്‍ മകന്റെ പ്രണയകാര്യത്തില്‍ ഇടപെടാനാണ് ഋഷി തീരുമാനിച്ചിരിക്കുന്നതെന്നുമാണ് ശ്രുതി.

ഇപ്പോള്‍ കരിയറില്‍ മികച്ച ഫോമില്‍ നില്‍ക്കുന്ന രണ്‍ബീറിനെ സ്‌പെയിന്‍ വെക്കേഷന്‍ ഉള്‍പ്പെടെയുള്ള വാര്‍ത്തകള്‍ മോശമായി ബാധിയ്ക്കുമെന്നാണ് ഋഷിയും ഭാര്യയും ഭയക്കുന്നത്. മാധ്യമങ്ങള്‍ ഇത്തരം കാര്യങ്ങള്‍ക്ക് അധികം പ്രാധാന്യം നല്‍കരുതെന്ന് ഋഷി കപൂര്‍ നേരത്തേ പറഞ്ഞിരുന്നു.

English summary
Sources have revealed that Rishi Kapoor is quite miffed with the recent rumors floating around about the couple

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam