ഹൃദയം നുറുങ്ങുന്ന വേദന! ആര്‍ കെ സ്റ്റുഡിയോ വില്‍ക്കുന്നതിന് പിന്നിലെ കാരണമറിഞ്ഞാല്‍ കൈയ്യടിച്ചുപോവും
ബോളിവുഡ് സിനിമാപ്രേമികള്‍ എന്നും ഓര്‍ത്തിരിക്കുന്ന കാര്യമാണ് ആര്‍ കെ സ്റ്റുഡിയോയും രാജ് കപൂറിനെയും. ചരിത്രത്തില്‍ തന്നെ ഇടംപിടിച്ചിട്ടുള്ള സ്റ്റുഡിയോ വില്‍ക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. റിഷി കപൂറായിരുന്നു ഇക്കാര്യത്തെക്കുറിച്ച് വിശദീകരിച്ചത്. എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെന്ന സംശയത്തിലായിരുന്നു പലരും. മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം അക്കാര്യത്തെക്കുറിച്ച് വിശദീകരിച്ചത്. വൈകാരികമായ അടുപ്പമുണ്ടെങ്കിലും ഇപ്പോഴത്തെ പശ്ചാത്തലത്തില്‍ ഇത്തരമൊരു തീരുമാനമെടുക്കുകയേ നിര്‍വാഹമുള്ളൂവെന്ന് താരം പറയുന്നു.
കുടുംബാംഗങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണ് ഇപ്പോഴുള്ളത്. എന്നാല്‍ മക്കളുടെയും കൊച്ചുമക്കളുടെയും കാര്യത്തില്‍ എന്താണ് സംഭവിക്കുകയെന്നതിനെക്കുറിച്ച് ആശങ്കയുണ്ട്. അവരും ഈ രീതി തന്നെ തുടരുമെന്നൊന്നും ഉറപ്പില്ലെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്താല്‍ അത് കോടതിയിലെത്തുമെന്നും അദ്ദേഹം പറയുന്നു. അഭിഭാഷകരാവും പിന്നീട് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. തന്റെ അച്ഛന്റെ ജീവശ്വാസമായ സ്റ്റുഡിയോ ഇത്തരത്തില്‍ കോടതിയില്‍ ചര്‍ച്ചയായി മാറുന്നത് കാണാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. നഷ്ടങ്ങള്‍ സമ്മാനിക്കുന്ന വെള്ളാനായുടെ രൂപത്തിലാണ് ഇപ്പോള്‍ സ്റ്റുഡിയോ.

അടുത്തിടെ ഈ സ്റ്റുഡിയോയില്‍ അ്ഗനിബാധയുണ്ടായിരുന്നു. സൂപ്പര്‍ താരങ്ങള്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളൊക്കെ അഗ്നിക്കിരയായിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ഇതിന് പിന്നാലെയായാണ് സ്റ്റുഡിയോ വില്‍ക്കുന്ന കാര്യവും പുറത്തുവിട്ടത്. ഒട്ടനവധി സൂപ്പര്‍താര ചിത്രങ്ങള്‍ ഷൂട്ട് ചെയ്തത് ഇവിടെ വെച്ചായിരുന്നു. അതിനാല്‍ത്തന്നെ സിനിമാപ്രേമികള്‍ക്ക് ഈ നാമം അത്ര പെട്ടെന്ന് മറക്കാനാവില്ല.


Click it and Unblock the Notifications











