ആ ഒരു മോഹം മാത്രം നടന്നില്ല, മരണത്തിന് മുമ്പ് ഋഷി കപൂര്‍ വെളിപ്പെടുത്തിയ ആഗ്രഹം
സിനിമയെ പോലെ തന്നെ പ്രധാനപ്പെട്ടതായിരുന്നു ഋഷി കപൂറിന് തന്റെ കുടുംബവും. തിരക്കുകൾക്കിടയിലും കുടുംബാംഗങ്ങൾക്കൊപ്പം ഒന്നിച്ചു കൂടാനും അവരുമായി സമയം ചെലവഴിക്കാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ഭാര്യ നീതുവിനും മകനും മകൾക്കുമൊപ്പം സമയം ചെലവഴിക്കുന്നതിന്റെ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കുടുംബത്തെ ഇത്രയധികം സ്നേഹിക്കുന്ന ഋഷി കപൂർ ഒരു വലിയ മോഹം സഫലമാകാതെയാണ് യാത്രയായിരിക്കുന്നത്. അത് മറ്റൊന്നുമല്ല മകന്റെ വിവാഹം. താരം പല അഭിമുഖങ്ങളിലും മകന്റെ വിവാഹം കാണാനുളള ആഗ്രഹം വെളിപ്പെടുത്തിയിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാകുന്നത് രൺബീർ ആലിയ വിവാഹത്തെ കുറിച്ചുള്ള താരത്തിന്റെ വാക്കുകളാണ്.രണ്‍ബീറിനെയും ആലിയയെയും കുറിച്ച് കൂടുതലൊന്നും പറയേണ്ടതില്ലല്ലോ എല്ലാവര്‍ക്കും അറിയാമല്ലോ. ഞാൻ 27ാം മത്തെ വയസിലാണ് വിവാഹിതനായത്. എന്നാല്‍ രണ്‍ബീറിന് ഇപ്പോള്‍ 35 ആയി. ആരെ വേണമെങ്കിലും രണ്‍ബീറിന് വിവാഹം ചെയ്യാം. അതില്‍ തനിക്ക് എതിര്‍പ്പൊന്നുമില്ല.
മകന്റെ സന്തോഷത്തില്‍ താനും സന്തോഷവാനാണ്. രൺബീറും ആലിയയും തങ്ങളുടെ കരിയറിൽ തിളങ്ങി നിൽക്കുകയാണ്. ഇവര്‍ ഇപ്പോള്‍ കാണുന്ന സ്ത്രീകള്‍ നടിമാര്‍ മാത്രമാണ്. അവരത്ര സാമൂഹികമാകുന്നില്ല അതാണ് സിനിമയുടെ മറുവശം എന്നും ഋഷി കപൂര്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ മരണത്തിന് മുൻപ് കൊച്ചുമക്കളോടൊപ്പം സമയം ചെലവഴിക്കാനുള്ള ആഗ്രഹവും ഋഷി കപൂര്‍ പ്രകടിപ്പിച്ചിരുന്നു.
ഋഷി കപൂറിനെ പോലെ തന്നെ പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു താര വിവാഹമാണ് ആലിയുടേയും രൺബീറിന്റേയും. ഈ വർഷം അവസാനത്തോടെ താരങ്ങളുടെ വിവാഹമുണ്ടായിരിക്കുമെന്നുള്ള വാർത്ത ച്രചരിച്ചിരുന്നു. ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിൽ പോലും ഇരു കുടുംബത്തിലും വിവാഹത്തിന് വേണ്ടിയുള്ള ഒരുക്കുങ്ങൾ നടന്നിരുന്നു. രൺബീർ-ആലിയ ഭട്ട് ഒരുമിച്ചെത്തുന്ന ചിത്രമാണ് അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്ര. ഈ വർഷം ഡിസംബറിൽ ചിത്രം തിയേറ്ററുകളിൽ എത്തും. ഇതിന് ശേഷമായിരിക്കും ഇവരുടെ വിവാഹം.


Click it and Unblock the Notifications