ശ്രീദേവിയെ അറിയില്ലെന്ന് ഋഷി കപൂർ!! കൊന്ന് കൊലവിളിച്ച് സോഷ്യൽ മീഡിയ...

അന്തരിച്ച നടി ശ്രീദേവിയുമായിട്ടുള്ള ഒരു ചിത്രം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു

മുന്നും പിന്നും നോക്കാതെയുള്ള അഭിപ്രായ പ്രകടനങ്ങൾ താരങ്ങളെ വലിയ വിമർശനങ്ങൾക്കും വിവാദങ്ങളിലും വലിച്ചിഴക്കപ്പെടും. അത് ഒരു പ്രവശ്യമല്ല പല പ്രവാശ്യം ഇതു പോലുള്ള അഭിപ്രായ പ്രകടനം കൊണ്ട് ട്രോളുകൾക്ക് ഇരയായലോ? ഇത്തരത്തിലുള്ള പെരുമാറ്റത്തിലൂടെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് സ്ഥിരം ഇരയാകാറുളള താരമാണ് ബോളിവുഡ് താരം ഋഷി കപൂർ. ഇപ്പോൾ വീണ്ടും അത്തരത്തിലുളള പ്രശ്നത്തിൽ അകപ്പെട്ടിരിക്കുകയാണ് താരം.

sridevi

കഴിഞ്ഞ ദിവസം അന്തരിച്ച നടി ശ്രീദേവിയുമായിട്ടുള്ള ഒരു ചിത്രം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഇത് ഏത് ചിത്രമാണെന്നോ കൂടെയുളള നടി ആരാണെന്നോ തനിയ്ക്ക് അറിയില്ലെന്നും അദ്ദേഹം ട്വിറ്റ് ചെയ്തു. ഇത് ആരാധകരെ ചൊടിപ്പിച്ചിരുന്നു. തലങ്ങും വിലങ്ങുമുള്ള ആക്രമണമായിരുന്നു ഋഷി കപൂറിനു നേരെ ട്വിറ്ററിൽ നടന്നത്. കൂടെയുള്ള നടിയെ ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും അറിയാമെന്നും എന്നാൽ അവർക്കൊപ്പം നിൽക്കുന്ന നടനെയാണ് അറിയാത്തതെന്നും ആരാധകർ ട്വിറ്റ് ചെയ്തു.

90 കളിലെ ബോളിവുഡിലെ പ്രണയ ജോഡിയായിരുന്നു ഋഷി കപൂറും ശ്രീദേവിയും. ഇരുവരും ഒരുപാട് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ടായിരുന്നു. ശ്രീദേവിയുടെ വിയോഗത്തിൽ നിന്ന് ഇപ്പോഴും പ്രേക്ഷകർ വിമുക്തരായിട്ടില്ല. ആ സഹചര്യത്തിൽ ഇത്തരത്തിലുളള പോസ്റ്റ് പ്രേക്ഷകരെ ചൊടിപ്പിച്ചതിൽ അതിശയോക്തിയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X