ദൈവത്തിന്റെ സ്വന്തം നാട് ദുരിതത്തില്‍!! സഹായ ഹസ്തവുമായി ഋഷിയും രണ്‍ബീറും

സിനിമാരംഗത്ത് നിന്ന് മികച്ച പിന്തുണയാണ് കേരളത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ......

By Ankitha

കേരളത്തിന് കൈത്താങ്ങായി ബോളിവുഡ് താരങ്ങൾ ആദ്യം മുതൽ തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിത പ്രളയബാധിതർക്ക് സഹായ ഹസ്തവുമായി ബോളിവുഡ് താരങ്ങളായ ഋഷി കപൂറും മകനും നടനുമായ രൺബീർ കപൂറും രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് താനും മകനും കൂടി ഒരു തുക സംഭാവന നൽകിയിട്ടുണ്ടെന്ന് ഋഷി കപൂർ അറിയിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് താരം ഇക്കര്യം വെളിപ്പെടുത്തിയത്.

കൂടാതെ ആരാധകരോട് ഒരു അഭ്യർഥനയും താരം നടത്തിയിട്ടുണ്ട്. പ്രളയക്കെടുതിൽ അകപ്പെട്ട ജനങ്ങളെ സഹായിക്കണം. ദൈവത്തിന്റെ സ്വന്തം നാട് ദുരിതത്തിലാണ്. അതില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കണം. ഞാനും റണ്‍ബീറും ചെയ്തു കഴിഞ്ഞു'- ഋഷി കപൂര്‍ ട്വീറ്റ് ചെയ്തു.

ranbeer

കേരളത്തിന് സിനിമ മേഖലയിൽ നിന്ന് മികച്ച സഹായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, സുശാന്ത്, ആലിയ ഭട്ട് എന്നിവരും സഹായവുമായി നേരത്തെ രംഗത്തെത്തിയിരുന്നു. ബോളിവുഡില്‍ നിന്നുള്ള സഹായങ്ങള്‍ ഏകോപിപ്പിക്കാന്‍ സൗണ്ട് ഡിസൈനറായ റസൂല്‍ പൂക്കുട്ടിയും രംഗത്തെത്തിയിട്ടുണ്ട്. ഇതു ബോലെ തമിഴ് തെലുങ്ക് മികച്ച സഹായ സഹകരണമാണ് കേരളത്തിന് നൽകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X