»   » മഹിരയോടൊപ്പമുള്ള ചൂടന്‍ ചിത്രങ്ങള്‍ വിനയായി.. രണ്‍ബീര്‍ കപൂര്‍ അച്ഛനെ അവഗണിക്കുന്നതിന് കാരണം??

മഹിരയോടൊപ്പമുള്ള ചൂടന്‍ ചിത്രങ്ങള്‍ വിനയായി.. രണ്‍ബീര്‍ കപൂര്‍ അച്ഛനെ അവഗണിക്കുന്നതിന് കാരണം??

By: Nihara
Subscribe to Filmibeat Malayalam

ബോളിവുഡിന്റെ സ്വന്തം താരപുത്രനായ രണ്‍ബീര്‍ കപൂറും അച്ഛന്‍ റിഷി കപൂറും തമ്മില്‍ അത്ര നല്ല ബന്ധത്തിലല്ലെന്ന കാര്യം പ്രേക്ഷകര്‍ക്ക് അറിയാവുന്ന കാര്യമാണ്. പൊതുചടങ്ങുകളിലും മറ്റും പങ്കെടുക്കുന്നതിനിടയില്‍ ഇരുവരും കൃത്യമായ അകലം പാലിക്കാറുണ്ട്. അഭിമുഖങ്ങള്‍ക്കിടയില്‍ ഇക്കാര്യത്തെക്കുറിച്ച് ഇരുവരും വ്യക്തമാക്കിയിരുന്നു.

അവര്‍ ശാരീരികമായി ബന്ധപ്പെട്ടിരുന്നു.. ഹൃത്വികിന്‍റെ അവഗണന കങ്കണയ്ക്ക് സഹിക്കാന്‍ കഴിയില്ല!

ഷാരൂഖിന്റെ പാര്‍ട്ടിക്ക് നേരെ മുഖം തിരിച്ച് ഐശ്വര്യ.. പങ്കെടുക്കാത്തതിന് കാരണം അഭിഷേക്?

സന്തോഷക്കണ്ണീരുമായി കാവ്യയും മീനാക്ഷിയും.. പത്മസരോവരത്തില്‍ ആഘോഷം!

മകനോടൊപ്പം ചെലവഴിക്കാന്‍ വേണ്ടത്ര സമയം ലഭിച്ചിരുന്നില്ലെന്ന് റിഷി കപൂര്‍ വ്യക്തമാക്കിയിരുന്നു. മകന്റെ വളര്‍ച്ച ദൂരെ നോക്കിക്കാണാനായിരുന്നു തന്റെ നിയോഗം. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയില്‍ മകനെ ശ്രദ്ധിക്കാന്‍ കഴിയാതെ പോയതിനെക്കുറിച്ച് അദ്ദേഹം മകനോട് തന്നെ പറഞ്ഞിരുന്നു.

അച്ഛനില്‍ നിന്നും അകലാന്‍ കാരണം

റിഷി കപൂറില്‍ നിന്നും രണ്‍ബീര്‍ അകലം പാലിക്കുന്നതിന്റെ കാരണത്തെക്കുറിച്ച് അന്വേഷിക്കുകയാണ് പാപ്പരാസികള്‍. കുടുംബവീട്ടില്‍ നിന്നും താമസം മാറിയ രണ്‍ബീര്‍ തനിച്ചാണ് താമസിക്കുന്നത്. മകന്റെ ഈ നിലപാടില്‍ അച്ഛന് അനിഷ്ടമുണ്ട്.

ഒരുമിച്ച് താമസിക്കാന്‍ ആഗ്രഹം

കുടുംബാംഗങ്ങളോടൊപ്പം മകന്‍ താമസിക്കുന്നത് കാണാനാണ് റിഷി കപൂറിന് ആഗ്രഹം . ഇക്കാര്യത്തെക്കുറിച്ച് നിരവധി തവണ മകനോട് പറയുകയും ചെയ്തിരുന്നു. എന്നാല്‍ രണ്‍ബീര്‍ ഇത് ചെവിക്കൊള്ളാതെ കളയുകയായിരുന്നു.

മകന്റെ തീരുമാനത്തോട് വിയോജിപ്പ്

കുടുംബാഗങ്ങളില്‍ നിന്നും വേര്‍പിരിഞ്ഞു താമസിക്കാനുള്ള മകന്റെ തീരുമാനത്തോട് അച്ഛന്‍ നേരത്തെ തന്നെ വിയോജിപ്പ് അറിയിച്ചിരുന്നു. മകന്‍ തിരിച്ചു വരാത്തതില്‍ അദ്ദേഹം നിരാശനാണ്.

വൈറലായ ചിത്രങ്ങളെക്കുറിച്ച് റിഷി കപൂര്‍ പറഞ്ഞത്

ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിനിടയില്‍ പാക് അഭിനേത്രി മഹിരയക്കൊപ്പം രണ്‍ബീര്‍ സമയം ചിലവഴിച്ചിരുന്നു. ഇടയ്ക്ക് ഹോട്ടലില്‍ വെച്ച് സിഗരറ്റ് വലിച്ച ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ന്യൂയോര്‍ക്കില്‍ നിന്നുള്ള ചിത്രങ്ങള്‍

രണ്‍ബീര്‍ കപൂറും മഹിര ഖാനും ഒരുമിച്ചിരുന്ന് സിഗരറ്റ് വലിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്. ന്യൂയോര്‍ക്കില്‍ നിന്നാണ് ഈ ചിത്രങ്ങള്‍ എടുത്തിട്ടുള്ളത്.

ഇക്കാര്യത്തെക്കുറിച്ച് നേരത്തെ അറിയാം

രണ്‍ബീറിന്റെ അച്ഛനോട് ഈ ചിത്രത്തെക്കുറിച്ച് ചോദിച്ചപ്പോഴുള്ള മറുപടി ഏറെ രസകരമായിരുന്നു. നേരത്തെ തന്നെ ഈ ചിത്രങ്ങളെക്കുറിച്ച് അറിയാമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

വിവാദമാക്കാന്‍ മാത്രം ഒന്നുമില്ല

സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാത്ത റിഷി കപൂര്‍ ട്വിറ്ററിലൂടെയാണ് ഈ ചിത്രങ്ങള്‍ കണ്ടത്. നേരത്തെ തന്നെ ഇക്കാര്യത്തെക്കുറിച്ച് അറിയാമായിരുന്നു. അറഞ്ഞതിനും അപ്പുറത്ത് പുതിയതായി ഒന്നും ഇപ്പോള്‍ പുറത്തുവന്നിട്ടില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

രണ്‍ബീറിന് അതിനുള്ള സ്വാതന്ത്യമുണ്ട്

വിവാഹിതനല്ലാത്ത കൗമാര പ്രായക്കാരനാണ് രണ്‍ബീര്‍. ആരോടും എവിടെ വേണമെങ്കിലും പോവാനും സംസാരിക്കാനുമുള്ള സ്വാതന്ത്യം അവന് നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ എന്തിനാണ് അവന്‍രെ സ്വകാര്യതയിലേക്ക് ഇടിച്ചു കയറുന്നതെന്നുമാണ് അദ്ദേഹം ചോദിക്കുന്നത്.

പെണ്‍കുട്ടിയെ കാണാനുള്ള സ്വാതന്ത്യമുണ്ട്

അവന്റെ സ്വാതന്ത്യത്തില്‍ അധികം കൈകടത്താറില്ല. പെണ്‍കുട്ടികളെ കാണാനും സംസാരിക്കാനുമുള്ള സ്വാതന്ത്ര്യം അവന് നല്‍കിയിട്ടുണ്ടെന്നും റിിഷി കപൂര്‍ പറയുന്നു.

അസ്വാഭാവികമായി ഒന്നുമില്ല

ആ ചിത്രങ്ങളില്‍ അസ്വാഭാവികമായി ഒന്നും കാണാന്‍ കഴിയില്ല. റസ്‌റ്റോറന്റിലോ മറ്റോ പോയ സമയത്ത് അവര്‍ ഒരുമിച്ചിരുന്ന് പുക വലിച്ചതാവാം. പൊതു സ്ഥലങ്ങളില്‍ പുകവലി അനുവദിക്കാത്തതിനെ തുടര്‍ന്നാവാം അവര്‍ പുറത്തിരുന്ന് സിഗരറ്റ് വലിച്ചത്. ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലെന്നും അദ്ദേഹം പറയുന്നു.

English summary
When Ranbir was growing up, Rishi could not spend much time with him because of his busy schedule but now just like a doting father, Rishi wants to enjoy every moment with his son but it's not that easy!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam