»   » ലൈംഗികബന്ധം ആവാമെങ്കില്‍ ഒരുമിച്ച് സിഗരറ്റും വലിക്കാം.. വൈറലായ ചിത്രങ്ങള്‍ക്ക് മറുപടി!

ലൈംഗികബന്ധം ആവാമെങ്കില്‍ ഒരുമിച്ച് സിഗരറ്റും വലിക്കാം.. വൈറലായ ചിത്രങ്ങള്‍ക്ക് മറുപടി!

Posted By: Nihara
Subscribe to Filmibeat Malayalam

ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിനൊപ്പം പുകവലിക്കുന്ന പാക് നടി മഹിര ഖാനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. മറ്റുള്ളവരെ ദോഷകരമായി ബാധിക്കത്തിടത്തോളം കാലം പുരിഷന്‍മാര്‍ ചെയ്യുന്നതെല്ലാം തങ്ങള്‍ക്കും സ്വാതന്ത്യമുണ്ടെന്നാണ് പാകിസ്ഥാനിലെ വനിതാ താരങ്ങള്‍ പറയുന്നത്. സഹതാരത്തിന് പിന്തുണയുമായി അവര്‍ രംഗത്തെത്തിയിട്ടുണ്ട്.

വനിതാസംഘടന പിളര്‍ത്തി മഞ്ജു വാര്യര്‍ രാമലീലയ്‌ക്കൊപ്പം? ഇനി നടനൊപ്പമോ മഞ്ജു???

മുകേഷിന്റെ വീട്ടില്‍ ജോലിക്കാരിയായി മഞ്ജു വാര്യര്‍.. താരങ്ങള്‍ക്ക് ഇത്രയും ജാഡയോ?

ആദ്യ പരസ്യത്തില്‍ നിന്നും മധുവിന് ലഭിച്ച പ്രതിഫലം.. വലിച്ചും വലിപ്പിച്ചും തീര്‍ത്തുവെന്ന് താരം!

സിനിമാ താരമായെന്നു വെച്ച് ആരെയും പ്രണയിക്കരുതെന്നും ഒരുമിച്ച് പുറത്തു പോവരുതെന്നുമുള്ള നിബന്ധനകളുണ്ടോയെന്നുമാണ് അഭിനേത്രികള്‍ ചോദിക്കുന്നത്. മഹിര എന്തോ വലിയ അപരാധം ചെയ്തുവെന്ന തരത്തിലാണ് വാര്‍ത്തഖല്‍ പ്രചരിക്കുന്നത്. സംഭവത്തെക്കുറിച്ച് പ്രതികരണവുമായി റിഷി കപൂര്‍ രംഗത്തെത്തിയിട്ടുണ്ട്.

ന്യൂയോര്‍ക്കില്‍ നിന്നുള്ള ചിത്രങ്ങള്‍

രണ്‍ബീര്‍ കപൂറും മഹിര ഖാനും ഒരുമിച്ചിരുന്ന് സിഗരറ്റ് വലിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്. ന്യൂയോര്‍ക്കില്‍ നിന്നാണ് ഈ ചിത്രങ്ങള്‍ എടുത്തിട്ടുള്ളത്.

നേരത്തെ അറിയാം

രണ്‍ബീറിന്റെ അച്ഛനോട് ഈ ചിത്രത്തെക്കുറിച്ച് ചോദിച്ചപ്പോഴുള്ള മറുപടി ഏറെ രസകരമായിരുന്നു. നേരത്തെ തന്നെ ഈ ചിത്രങ്ങളെക്കുറിച്ച് അറിയാമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

പുതിയതായി ഒന്നുമില്ല

സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാത്ത റിഷി കപൂര്‍ ട്വിറ്ററിലൂടെയാണ് ഈ ചിത്രങ്ങള്‍ കണ്ടത്. നേരത്തെ തന്നെ ഇക്കാര്യത്തെക്കുറിച്ച് അറിയാമായിരുന്നു. അറഞ്ഞതിനും അപ്പുറത്ത് പുതിയതായി ഒന്നും ഇപ്പോള്‍ പുറത്തുവന്നിട്ടില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

രണ്‍ബീറിന് അതിനുള്ള സ്വാതന്ത്യമുണ്ട്

വിവാഹിതനല്ലാത്ത കൗമാര പ്രായക്കാരനാണ് രണ്‍ബീര്‍. ആരോടും എവിടെ വേണമെങ്കിലും പോവാനും സംസാരിക്കാനുമുള്ള സ്വാതന്ത്യം അവന് നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ എന്തിനാണ് അവന്‍രെ സ്വകാര്യതയിലേക്ക് ഇടിച്ചു കയറുന്നതെന്നുമാണ് അദ്ദേഹം ചോദിക്കുന്നത്.

പെണ്‍കുട്ടിയെ കാണാനുള്ള സ്വാതന്ത്യമുണ്ട്

അവന്റെ സ്വാതന്ത്യത്തില്‍ അധികം കൈകടത്താറില്ല. പെണ്‍കുട്ടികളെ കാണാനും സംസാരിക്കാനുമുള്ള സ്വാതന്ത്ര്യം അവന് നല്‍കിയിട്ടുണ്ടെന്നും റിിഷി കപൂര്‍ പറയുന്നു.

അസ്വാഭാവികമായി ഒന്നുമില്ല

ആ ചിത്രങ്ങളില്‍ അസ്വാഭാവികമായി ഒന്നും കാണാന്‍ കഴിയില്ല. റസ്‌റ്റോറന്റിലോ മറ്റോ പോയ സമയത്ത് അവര്‍ ഒരുമിച്ചിരുന്ന് പുക വലിച്ചതാവാം. പൊതു സ്ഥലങ്ങളില്‍ പുകവലി അനുവദിക്കാത്തതിനെ തുടര്‍ന്നാവാം അവര്‍ പുറത്തിരുന്ന് സിഗരറ്റ് വലിച്ചത്. ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലെന്നും അദ്ദേഹം പറയുന്നു.

ഡേറ്റിങ്ങിനു പോയെന്ന് റിപ്പോര്‍ട്ടുകള്‍

ഡേറ്റിങ്ങിനിടയിലാണ് ഇരുവരും സിഗരറ്റ് വലിക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ടതെന്നാണ് പാപ്പരാസികള്‍ കണ്ടെത്തിയിട്ടുളളത്. ചിത്രത്തെക്കുറിച്ച് പല തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്.

നാണക്കേട് തോന്നുന്നു

സിഗരറ്റ് വലിക്കുന്നത് മോശം കാര്യമൊന്നുമല്ല. എന്നാല്‍ പൊതു സ്ഥലങ്ങളില്‍ നിന്നും മറ്റും ചെയ്യുന്നതിനോട് യോജിപ്പില്ലെന്നാണ് കൂടുതല്‍ താരങ്ങളും പറയുന്നത്.

മുന്‍കാമുകിയുടെ അടുത്ത സുഹൃത്തിന്‍രെ പ്രതികരണം

രണ്‍ബീര്‍ കപൂറിന്റെ മുന്‍കാമുകിയും അഭിനേത്രിയുമായ കത്രീന കൈഫിന്റെ അടുത്ത സുഹൃത്ത് സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. പൊതു ചടങ്ങുകള്‍ക്കിടയില്‍ പരസ്യമായി ഇത്തരം കാര്യങ്ങള്‍ ചെയ്യന്നതിനോട് യോജിപ്പില്ലെന്നാണ് അവര്‍ വ്യക്തമാക്കിയിട്ടുള്ളത്.

സമ്മര്‍ദ്ദത്തിലാണെങ്കില്‍ വിവാഹം കഴിക്കൂ

അത്രയ്ക്ക് വലിയ സമ്മര്‍ദ്ദത്തിലാണ് താരമെങ്കില്‍ വിവാഹമാണ് പരിഹാരമെന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തിട്ടുള്ളത്. സെക്‌സ് സമ്മര്‍ദ്ദത്തെ അകറ്റും. പിന്നീട് ഇത്തരത്തിലുള്ള പരസ്യമായ പുകവലിയും ഡേറ്റിങ്ങും ആവശ്യമായി വരില്ലെന്നും കുറിച്ചിട്ടുണ്ട്.

English summary
Rishi was quoted as saying, I only saw them on Twitter, not on Instagram or Facebook, because I am only on Twitter. It's not that I saw these pictures before or I know anything about this already.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X