ഋഷി കപൂറിന്‍റെ അവസാനനിമിഷങ്ങളുടെ വീഡിയോ ചോര്‍ന്നു! ഐസിയുവിലെ രംഗങ്ങള്‍ വൈറല്‍! ആഞ്ഞടിച്ച് താരങ്ങള്‍!
ബോളിവുഡ് സിനിമയുടെ പ്രിയപ്പെട്ട ബോബിയായ ഋഷി കപൂര്‍ കഴിഞ്ഞ ദിവസമായിരുന്നു അന്തരിച്ചത്. അര്‍ബുദ ബാധിതനായ അദ്ദേഹം അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം ഇന്ത്യയിലെത്തിയിട്ട് ഒരു വര്‍ഷം പിന്നിടുന്നതിനിടയിലായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെത്തുടര്‍ന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഭാര്യയും മകും അവസാനസമയത്ത് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. മകളായ റിദ്ദിമ കപൂര്‍ ഡല്‍ഹിയിലായിരുന്നു. പിതാവിനെ അവസാനമായി കാണാന്‍ ശ്രമിച്ചിരുന്നുവെങ്കിലും സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ റിദ്ദിമയ്ക്ക് കഴിഞ്ഞിരുന്നില്ല. ആലിയ കപൂര്‍ വീഡിയോ കോളിലൂടെയായിരുന്നു ഇതിന് അവസരമൊരുക്കിയത്.
രണ്‍ബീര്‍ കപൂറിന്റെ കാമുകിയായ ആലിയ ഭട്ട് ഫോണ്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. എന്നാല്‍ കാര്യമറിഞ്ഞതോടെ വിമര്‍ശകരും പത്തി മടക്കുകയായിരുന്നു. ഋഷി കപൂറിനായി ഡോക്ടര്‍ പാട്ടുപാടുന്നതിന്റെ വീഡിയോ നേരത്തെ വൈറലായി മാറിയിരുന്നു. അദ്ദേഹത്തിന്റെ അവസാനനിമിഷമാണ് അതെന്നായിരുന്നു വ്യാഖ്യാനം. അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ ഇതേക്കുറിച്ച് വിശദീകരിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
ഐസിയുവിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ആശുപത്രി അധികൃതരിലാരോ ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവന്നത്. അദ്ദേഹത്തിന്റെ മരണശേഷമായി പ്രചരിക്കുന്ന വീഡിയോയ്്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച് താരങ്ങളും എത്തിയിട്ടുണ്ട്. ഐസിയുവില്‍ ഫോണ്‍ ഉപയോഗിച്ച ആശുപത്രി ജീവനക്കാരുടെ പ്രവര്‍ത്തിക്കെതിരായാണ് താരങ്ങള്‍ പ്രതികരിച്ചിട്ടുള്ളത്. ഇത്തരത്തിലൊരു വീഡിയോ ലഭിച്ചാല്‍ അത് ഫോര്‍വേഡ് ചെയ്യരുതെന്നും താരങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Recommended Video

ഋഷി കപൂറിന്റെ സ്വകാര്യതയ്‌ക്കെതിരെയുള്ള കടുത്ത ലംഘനമാണിത്. ചിലരുടെ ഭ്രാന്തമായ ചിന്തകളാണ് ഈ സംഭവത്തിന് പിന്നിലെന്നുമായിരുന്നു അര്‍ജുന്‍ കപൂര്‍ പറഞ്ഞട് ട്വീറ്റിലൂടെയായിരുന്നു താരപുത്രന്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്. മിനി മാതുര്‍, കരണ്‍വാഹി തുടങ്ങിയവരും ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നു. അഭിഷേക് ബച്ചന്‍, സെയ്ഫ് അലി ഖാന്‍, കരീന കപൂര്‍ തുടങ്ങി അടുത്ത ബന്ധുക്കളാണ് ഋഷി കപൂറിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.
രണ്‍ബീറിന്റേയും ആലിയ ഭട്ടിന്റേയും വിവാഹത്തില്‍ പങ്കെടുക്കണമെന്ന് ഋഷി കപൂര്‍ ആഗ്രഹിച്ചിരുന്നു. അദ്ദേഹം ഇതേക്കുറിച്ച് മകനോട് സൂചിപ്പിച്ചിരുന്നു. ഈ വര്‍ഷം ഒടുവിലായി വിവാഹത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു ഇരുവരും. അതിനിടയിലായിരുന്നു അപ്രതീക്ഷിത വിയോഗം.


Click it and Unblock the Notifications











