twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നമുക്ക് ഒരുമിച്ച് വിജയിക്കണം, ഋഷി കപൂറിന്റെ അവസാന വാക്കുകൾ... ട്വീറ്റ് വൈറലാകുന്നു

    |

    സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായിരുന്നു ഋഷി കപൂർ. തന്റെ നിലപാടുകൾ വിട്ട് വീഴ്ചയില്ലാതെ തുറന്നു പറയുകയും, അതിൽ നിന്ന് വ്യതിചലിക്കാത്ത വ്യക്തിത്വമായിരുന്നു താരത്തിന്റേത്. പലപ്പോഴും വിവാദങ്ങൾ അദ്ദേഹത്തെ പിന്തുടർന്ന് എത്താറുണ്ടായിരുന്നു. എന്നാൽ ഒരിക്കൽ പോലും തന്റെ നിലപാടുകളിൽ അദ്ദേഹം അൽപം പോലും വെള്ളം ചേർത്തിരുന്നില്ല .സമൂഹിക , രാഷ്ട്രീയ വിഷയങ്ങളിൽ തന്റേതായ അഭിപ്രായങ്ങൾ താരത്തിനുണ്ടായിരുന്നു. ഇത് തന്റെ ട്വിറ്റർ പേജിലൂടെ അദ്ദേഹം പങ്കുവെക്കുക. ചെയ്തിരുന്നു. ഏപ്രിൽ 2 നായിരുന്നു ഋഷി കപൂർ ഏറ്റവും ഒടുവിൽ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്.

    rishi kapoor

     ഒന്നിച്ചുള്ള ആ കാർ യാത്ര, സ്ഫോടനം.. അന്ന് ഋഷി കപൂറിനെ കുറിച്ച് ഇർഫാൻ പറഞ്ഞത് ഒന്നിച്ചുള്ള ആ കാർ യാത്ര, സ്ഫോടനം.. അന്ന് ഋഷി കപൂറിനെ കുറിച്ച് ഇർഫാൻ പറഞ്ഞത്

    അന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ച വാക്കുകൾ വൈറലാകുകയാണ് ഇപ്പോൾ. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് മുന്നിട്ട് നിൽക്കുന്ന ആരോഗ്യ പ്രവർത്തകരെ ഉപദ്രവിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. കൈ കൂപ്പി കൊണ്ട് അദ്ദേഹം അപേക്ഷിക്കുകയായിരുന്നു. താരത്തിന്റ ട്വീറ്റ് ഇങ്ങനെ...എല്ലാ സാമൂഹിക പദവിയിലുള്ളവരോടും വിശ്വാസങ്ങളിലുള്ളവരോടും കൈകൂപ്പി ഒരു അപേക്ഷ. അക്രമം, കല്ലെറിയല്‍, കൈയേറ്റം ചെയ്യല്‍ എന്നിവ അവലംബിക്കരുത്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പൊലീസുകാര്‍ തുടങ്ങിയവര്‍ നിങ്ങളെ രക്ഷിക്കാനായി അവരുടെ ജീവന്‍ അപകടത്തിലാക്കുകയാണ്. ഈ കൊറോണ വൈറസ് യുദ്ധത്തില്‍ നാം ഒരുമിച്ച് വിജയിക്കണം. ദയവായി. ജയ് ഹിന്ദ്- ട്വിറ്ററിൽ കുറിച്ചു.

    എന്നാൽ ഋഷിയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടതോടെ, കുനാല്‍ കോഹ്ലി താരത്തിനോടൊപ്പം ട്വിറ്ററിൽ സംവാദിച്ചിരുന്നു 1979-ല്‍ പുറത്തിറങ്ങിയ 'സര്‍ഗം' എന്ന സിനിമയിലെ "ഡഫ്‌ളി വാലേ ഹെ" എന്ന ഗാനത്തിനെ കുറിച്ചായിരുന്നു ഇവരുടെ ചർച്ച . പാട്ടിലെ അഭിനയത്തിന് കുനാൽ അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന്റെ ക്രെഡിറ്റ് തനിക്കല്ലെന്നും അന്തരിച്ച കൊറിയോഗ്രാഫര്‍ പി.എല്‍ രാജിന് ആണെന്നും ഋഷി കപൂര്‍ ട്വീറ്റ് ചെയ്തു. താരം ട്വിറ്ററിൽ അവസാനമായി സംവദിച്ചത്. കുനാൽ കോലിയോടായിരുന്നു. പിന്നീട് അദ്ദേഹത്തെ ആരോഗ്യനില മോശമാകുകയായിരുന്നു

     ബോളിവുഡിന്റെ സ്വന്തം ബോബി, ഋഷി കപൂർ ഇന്ത്യൻ സിനിമയുടെ റൊമാന്റിക് ഹീറോ ആയത് ഇങ്ങനെ ബോളിവുഡിന്റെ സ്വന്തം ബോബി, ഋഷി കപൂർ ഇന്ത്യൻ സിനിമയുടെ റൊമാന്റിക് ഹീറോ ആയത് ഇങ്ങനെ

    കാൻസർ രോഗത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി താരം ന്യൂയോർക്കിൽ ചികിത്സയിലായിരുന്നു. ചികിത്സ പൂർത്തിയാക്കിയ ശേഷം കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു താരം ഇന്ത്യയിലേയ്ക്ക മടങ്ങി എത്തിയത്. 2018 താരത്തിന് ക്യാൻസർ രോഗം സ്ഥിരീകരിക്കുന്നത്. 11 മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് നാട്ടിലെയ്ക്ക് തിരികെ എത്തുന്നത്. ഇന്നെലെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം

    Read more about: rishi kapoor
    English summary
    Rishi Kapoor's Last Tweet Was In Support Of Health Workers
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X