പേരക്കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കണം! രണ്‍ബീര്‍-ആലിയ വിവാഹം ഉടനെന്ന് സൂചന നല്‍കി റിഷി കപൂര്‍

By Midhun

ബോളിവുഡ് സിനിമാ പ്രേമികള്‍ ഏറെയിഷ്ടപ്പെടുന്ന താരജോഡികളാണ് രണ്‍ബീര്‍ കപൂറും ആലിയാ ഭട്ടും. ഇരുവരുടെയും വിശേഷങ്ങളറിയാന്‍ വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്കാറുളളത്. രണ്‍ബീറും ആലിയയും പ്രണയത്തിലാണെന്ന വാര്‍ത്ത ആരാധകരിലെല്ലാം സന്തോഷമുണ്ടാക്കിയിരുന്നു. ഒരു സ്വകാര്യ ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി ആയാണ് രണ്‍ബീര്‍ ഇക്കാര്യം തുറന്നുപറഞ്ഞത്.

രണ്‍ബീറും ആലിയയും ഒരുമിച്ച ചിത്രങ്ങള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കാറുളളത്. അടുത്തിടെ ആലിയയുടെ വീട്ടില്‍ നിന്നുളള രണ്‍ബീറിന്റെ ചിത്രമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരുന്നു. രണ്‍ബീറിന്റെയും ആലിയയുടെയും വിവാഹത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അടുത്തിടെ ഇരുതാരങ്ങളുടെയും വിവാഹത്തക്കുറിച്ച് ചോദിച്ചപ്പോള്‍ രണ്‍ബീറിന്റെ അച്ഛന്‍ റിഷി കപൂര്‍ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു.

രണ്‍ബീറും ആലിയയും

രണ്‍ബീറും ആലിയയും

ബോളിവുഡിലെ ക്യൂട്ട് പ്രണയ ജോഡികളായാണ് രണ്‍ബീറും ആലിയയും അറിയപ്പെടുന്നത്. ഇരുതാരങ്ങളുടെയും വിശേഷങ്ങള്‍ അറിയാന്‍ വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്കാറുളളത്. ബോളിവുഡില്‍ ഇപ്പോഴും വലിയ താരമൂല്യമുളള രണ്ട് അഭിനേതാക്കളാണ് ഇവര്‍. രണ്‍ബീറിന്റെയും ആലിയയുടെയും പ്രണയവാര്‍ത്ത എല്ലാവരിലും സന്തോഷമുണ്ടാക്കിയിരുന്നു. രണ്‍ബീര്‍ തന്നെ ഒരു സ്വകാര്യ ചടങ്ങില്‍ വെച്ച് പറഞ്ഞതോടെയാണ് ഇക്കാര്യം എല്ലാവരും അറിഞ്ഞത്. ഒരുമിച്ച് സിനിമകള്‍ അധികമൊന്നും ചെയ്തില്ലെങ്കിലും ബോളിവുഡ് സിനിമ പ്രേമികളുടെ ഇഷ്ട ജോഡികളായി മാറിയിരിക്കുകയാണ് ഇരുതാരങ്ങളും.

രണ്‍ബീറിന്റെ പ്രണയം

രണ്‍ബീറിന്റെ പ്രണയം

ദീപികാ പദുകോണുമായുളള രണ്‍ബീറിന്റെ പ്രണയം എല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യമായിരുന്നു. ഇരുവരുടെയും പ്രണയം വിവാഹത്തിലേക്ക് എത്തുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇരുവരുടെയും ഇടയില്‍ പ്രണയ പരാജയമുണ്ടായതോടെ എല്ലാവരും അക്കാര്യം മറന്നിരുന്നു. രണ്‍ബീറിനു ശേഷം രണ്‍വീര്‍ സിംഗുമായാണ് ദീപികയ്ക്ക് ചങ്ങാത്തമുണ്ടായത്. ദീപികയുമായുളള പ്രണയ പരാജയത്തിനു ശേഷം ഒരിടവേള കഴിഞ്ഞാണ് ആലിയയുമായി പ്രണയത്തിലാണെന്ന് രണ്‍ബീര്‍ അറിയിച്ചിരുന്നത്.

ആലിയയെക്കുറിച്ച് രണ്‍ബീര്‍ പറഞ്ഞത്

ആലിയയെക്കുറിച്ച് രണ്‍ബീര്‍ പറഞ്ഞത്

ആലിയയുമായുളള പ്രണയത്തെക്കുറിച്ച് രണ്‍ബീര്‍ മുന്‍പ് പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഇത് തീര്‍ത്തും പുതിയൊരു അനുഭവമാണെന്നും ഇക്കാര്യത്തെക്കുറിച്ച് കൂടുതലായി ഒന്നും സംസാരിക്കാന്‍ ഇപ്പോഴാവില്ല എന്നുമാണ് രണ്‍ബീര്‍ പറഞ്ഞത്. ഒരു വ്യക്തി എന്ന നിലയില്‍ ആലിയ ഉയരങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അഭിനയിക്കുമ്പോഴും ജീവിക്കുമ്പോഴും ഞാന്‍ സ്വപ്‌നം കാണുന്നതാണ് അവള്‍ നല്‍കുന്നത്. രണ്‍ബീര്‍ പറഞ്ഞു.

വീട്ടുകാര്‍ക്കും സമ്മതം

വീട്ടുകാര്‍ക്കും സമ്മതം

രണ്‍ബീറിന്റെ സഹോദരി റിദ്ദിമ കപൂര്‍ ആലിയയ്ക്ക് ബ്രേസ്ലെറ്റ് നല്കിയിരുന്നത് നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ആലിയയുടെയും രണ്‍ബീറിന്റെയും ബന്ധത്തിന് സമ്മതമാണെന്നതിന്റെ തെളിവാണ് ഈ സമ്മാനം എന്നാണ് ആരാധകര് ഒന്നടങ്കം വിലയിരുത്തിയിരുന്നത്. ആലിയ തന്നെയായിരുന്നു ഈ ചിത്രം മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. തുടര്‍ന്ന് രണ്‍ബീറിന്റെ അമ്മയ്‌ക്കൊപ്പമുളള ആലിയയുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

റിഷി കപൂര്‍ പറഞ്ഞത്

റിഷി കപൂര്‍ പറഞ്ഞത്

അടുത്തിടെ നടന്നൊരു അഭിമുഖത്തിലായിരുന്നു രണ്‍ബീറിന്റെ വിവാഹകാര്യത്തെക്കുറിച്ച് പിതാവായ റിഷി കപൂര്‍ മനസു തുറന്നിരുന്നത്. രണ്‍ബീര്‍ പെട്ടെന്ന് ഒന്ന് സെറ്റിലായി കാണാന്‍ തനിക്കാഗ്രഹമുണ്ടെന്നാണ് അഭിമുഖത്തില്‍ റിഷി കപൂര്‍ പറഞ്ഞത്. ഞാന്‍ 27ാമത്തെ വയസിലാണ് വിവാഹിതനായത്. രണ്‍ബീറിന് ഇപ്പോള്‍ 35 വയസായി. അവന് വിവാഹം കഴിക്കേണ്ട പ്രായം അതിക്രമിച്ചിരിക്കുന്നു. അതിനാല്‍ വിവാഹത്തെക്കുറിച്ച് കാര്യമായി തന്നെ ഞങ്ങള്‍ ആലോചിക്കുന്നുണ്ട്, റിഷി കപൂര്‍ പറയുന്നു.

പേരക്കുട്ടികളുമായി ചെലവഴിക്കണം

പേരക്കുട്ടികളുമായി ചെലവഴിക്കണം

ആരെ വേണമെങ്കിലും വിവാഹം കഴിക്കാനുളള സ്വാതന്ത്രം രണ്‍ബീറിനുണ്ട്. എനിക്കതില്‍ യാതൊരു എതിര്‍പ്പും ഇല്ല. എന്റെ കണ്ണടയുന്നതിന് മുന്‍പ് പേരക്കുട്ടികളുമായി കുറച്ച് സമയം ചെലവഴിക്കണം എന്ന ആഗ്രഹം മാത്രമേ ഇപ്പോഴുളളുവെന്നും റിഷി കപൂര് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X