twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഈ വീഡിയോ ഋഷി കപൂറിന്റെ അവസാന നിമിഷങ്ങളല്ല; സത്യമിതാണ്‌

    |

    ബോളിവുഡ് ഇതിഹാസം ഋഷി കപൂറിനെ നഷ്ടമായതിന്റെ നടുക്കത്തിലാണ് സിനിമാലോകം. ''അവന്‍ പോയി, ഋഷി കപൂര്‍ അല്‍പം മുമ്പ് വിട്ടുപിരിഞ്ഞു. ഞാന്‍ തകര്‍ന്നുപോയി'' എന്നായിരുന്നു ഋഷി കപൂറിന്റെ മരണവാര്‍ത്ത അറിഞ്ഞ് അമിതാഭ് ബച്ചന്‍ കുറിച്ചത്. ഇതിനടിയില്‍ ഋഷി കപൂറിന്റെ അവസാന വീഡിയോ എന്ന രീതിയില്‍ ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഋഷി കപൂറിന്റെ അവസാന നിമിഷങ്ങള്‍ എന്ന തരത്തിലാണ് ഈ വീഡിയോ പ്രചരിച്ചത്. എന്നാല്‍ ഈ വീഡിയോ രണ്ടു മാസങ്ങള്‍ക്കു മുമ്പുള്ളതാണ് എന്നതാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍. ഇതിനടിയില്‍ പാട്ടു പാടിയത് അദ്ധേഹത്തിന്റെ ഡോക്ടര്‍ ആണെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

     rishi kapoor

    ഋഷി കപൂറിന്റെ അടുത്തിരുന്ന് ഒരാള്‍ പാട്ടു പാടുന്നതും അദ്ധേഹം ആ പാട്ട് ആസ്വദിക്കുന്നതുമായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. ആദ്യം മുതല്‍ അവസാനം വരെ പാട്ട് ആസ്വദിച്ചു കേട്ട ഋഷി കപൂര്‍ ഇടയ്ക്ക് പാട്ട് അതിമനോഹരം എന്നു പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഷാരൂഖ് ഖാന്‍, ഋഷി കപൂര്‍, ദിവ്യ ഭാരതി, അമരീഷ് പുരി തുടങ്ങിയവര്‍ അഭിനയിച്ച ദീവാന എന്ന ചിത്രത്തിലെ ഗാനമാണ് ഋഷി കപൂറിന്റെ തൊട്ടടുത്ത് ഇരുന്ന് ഒരാള്‍ പാടിയത്. പാട്ട് പാടിക്കഴിഞ്ഞപ്പോള്‍ അതീവ സന്തോഷത്തോടെ പാട്ട് പാടിയ
    ആളുടെ നെറുകയില്‍ കൈവച്ച് ആദ്ധേഹം അനുഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം തന്നെ കഠിനാധ്വാനവും ഭാഗ്യവും കൊണ്ടാണ് ജീവിതത്തില്‍
    മുന്നേറാന്‍ സാധിക്കുകയെന്നും ചിലപ്പോള്‍ ഭാഗ്യം തുണയ്ക്കുമെങ്കിലും ഉയരങ്ങളില്‍ എത്താന്‍ അധ്വാനിക്കണമെന്നും ഋഷി കപൂര്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് താരത്തിന്റെ അവസാന വീഡിയോ ആയിരുന്നില്ല. ചികിത്സയിലിരിക്കെയുള്ള വീഡിയോ ആയിരുന്നു ഋഷി കപൂറിന്റെ അവസാന നിമിഷങ്ങള്‍ എന്ന രീതിയില്‍ പ്രചരിച്ചത്‌. പാട്ട് പാടിയയാള്‍ ഡോക്ടറല്ല എന്നും വീഡിയോ പകര്‍ത്തിയിരിക്കുന്നത് റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയിലുമല്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

    രക്താര്‍ബുദത്തെ തുടര്‍ന്ന് മുംബൈയില്‍ വച്ചായിരുന്നു ഋഷി കപൂറിന്റെ മരണം. ശ്വാസതടസ്സത്തെതുടര്‍ന്ന് അദ്ധേഹത്തെ ബുധനാഴ്ച മുബൈയിലെ എച്ച്എന്‍ റിലയല്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഋഷി കപൂറിന്റെ മരണവാര്‍ത്ത അദ്ധേഹത്തിന്റെ കുടുംബം വാര്‍ത്താകുറിപ്പിലൂടെ അറിയിക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍, സഹോദരന്‍ രണ്‍ധീര്‍ കപൂറിന്റെ മകള്‍ കരീന കപൂര്‍, ഭര്‍ത്താവ് സെയ്ഫ് അലിഖാന്‍, അഭിഷേക് ബട്ട്, ആലിയ ബട്ട്, അനില്‍ അംബാനി തുടങ്ങി 20 പേര്‍ സംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു.

     രണ്ടുമണിക്കൂറെടുത്താലും കുഴപ്പമില്ല, ജയറാമുമായി മുങ്ങിയസംഭവം വെളിപ്പെടുത്തി സത്യൻ അന്തിക്കാട് രണ്ടുമണിക്കൂറെടുത്താലും കുഴപ്പമില്ല, ജയറാമുമായി മുങ്ങിയസംഭവം വെളിപ്പെടുത്തി സത്യൻ അന്തിക്കാട്

    English summary
    Rishi Kapoor Viral Video From Hospital This Is Not His Last Video
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X