twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവസാനം വരെ ഡോക്ടര്‍മാരെ തമാശകള്‍ പറഞ്ഞ് ചിരിപ്പിച്ചു, ഋഷി കപൂറിന്റെ അവസാന നിമിഷങ്ങൾ...

    |

    നിറഞ്ഞ പുഞ്ചിരിയോടെയാണ് ഋഷി കപൂർ എല്ലാവരുടേയും മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. അദ്ദേഹത്തിന്റെ അവസാനവും അങ്ങനെ തന്നെയാണ്. ചിരിച്ചു കൊണ്ട് തന്നെയാണ് താരം ലോകത്ത് നിന്ന് വിട പറഞ്ഞിരിക്കുന്നത്. ഇപ്പോഴിത ഋഷി കപൂറിന്റെ അവസാന നിമിഷങ്ങൾ പങ്കുവെയ്ക്കുകയാണ് കുടംബാംഗങ്ങൾ.അവസാനശ്വാസം വരെ അദ്ദേഹം വളരെ സന്തോഷവാനായിരുന്നു. ഒരു തരത്തിലുള്ള ദുഖവും അദ്ദേഹത്തെ അലട്ടിയില്ല. മരണം സ്ഥിരീകരിച്ചുള്ള പ്രസ്താവനയിലാണ് കുടുംബാംഗങ്ങൾ ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരിക്കലും കണ്ണീരോടെ ആരും തന്നെ ഓര്‍ക്കരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. എന്നും ചിരിയോടെമാത്രം എല്ലാവരും ഓര്‍ക്കണമെന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചതെന്നും കുടുംബം പറയുന്നു.

    rishi kapoor

    ആ ഒരു മോഹം മാത്രം നടന്നില്ല, മരണത്തിന് മുമ്പ് ഋഷി കപൂര്‍ വെളിപ്പെടുത്തിയ ആഗ്രഹംആ ഒരു മോഹം മാത്രം നടന്നില്ല, മരണത്തിന് മുമ്പ് ഋഷി കപൂര്‍ വെളിപ്പെടുത്തിയ ആഗ്രഹം

    കുറിപ്പിന്റെ പൂർണ്ണ രൂപം
    ലുക്കീമിയക്കെതിരെയുള്ള രണ്ട് വർഷത്തെ പോരാട്ടത്തിന് ശേഷമാണ് നമ്മുടെ പ്രിയപ്പെട്ട ഋഷി കപൂർ ഇന്ന് രാവിലെ 8.45 ന് നമ്മെ വിട്ട് പോയത്. അസുഖത്തോട് പോരാടുമ്പോഴും എല്ലാവരേയും രസിപ്പിക്കുന്ന തിരക്കിലായിരുന്നു അദ്ദേഹമെന്ന് ഡോക്ടര്‍മാരും നഴ്‌സുമാരും പറയുന്നു. കഴിഞ്ഞ രണ്ട് വർഷം ചികിത്സയ്ക്കായുള്ള ഓട്ടത്തിലായിരുന്നു. തിരികെ ജീവിതത്തിലേയ്ക്ക് മടങ്ങി വരുമെന്നുള്ള വിശ്വാസവും അദ്ദേഹത്തിന് ഉണ്ടായിരുന്നു.കുടുംബം, സുഹൃത്തുക്കള്‍, ഭക്ഷണം, സിനിമ ഇത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ മനസില്‍. അസുഖത്തിനെ ഒരു നിമിഷംപോലും കീഴ്പ്പെടുത്താൻ അദ്ദേഹം അനുവദിച്ചിരുന്നില്ല. ചികിത്സ സമയങ്ങളിൽ അദ്ദേഹത്തെ കണ്ടവർക്കെല്ലാം ആശ്ചര്യമായിരുന്നു.

    ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകരുടെ സ്നേഹത്തിന് എന്നും അദ്ദേഹത്തിന് നന്ദി മാത്രമേയുള്ളൂ. അതുകൊണ്ട് തന്നെ നമ്മെ വിട്ട് പോകുമ്പോഴും ചിരിയോട് കൂടി ഓർമിക്കണം എന്ന് അദ്ദേഹം ആഗ്രഹിക്കുന്നത്.കണ്ണീരോടെയല്ല എന്ന് എല്ലാവരും മനസിലാക്കുമെന്ന് വിശ്വസിക്കുന്നു. വ്യക്തിപരമായ നഷ്ടത്തിന്റെ ഈ സമയത്തും ലോകമെമ്പാടുമുള്ളവർ അനുഭവിക്കുന്ന ദുഃഖത്തേയും വേദനയേയും കുറിച്ച ഞാങ്ങൾ ഓർമിക്കുന്നു. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ പൊതുയിടങ്ങളില്‍ കൂട്ടം കൂടുന്നതിനും ഇഷ്ടാനുസരണം സഞ്ചരിക്കുന്നതിനും വിലക്കുകളുണ്ട്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ എല്ലാ ആരാധകരോടും സുഹൃത്തുക്കളോടും അവരുടെ കുടുംബാംഗങ്ങളോടും ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അഭ്യർഥിക്കുന്നതായും കുറിപ്പിൽ പറയുന്നു.

    കാൻസർ രോഗത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി താരം ന്യൂയോർക്കിൽ ചികിത്സയിലായിരുന്നു. ചികിത്സ പൂർത്തിയാക്കിയ ശേഷം കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു താരം ഇന്ത്യയിലേയ്ക്ക മടങ്ങി എത്തിയത്. 2018ലാണ് താരത്തിന് ക്യാൻസർ രോഗം സ്ഥിരീകരിക്കുന്നത്. 11 മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് നാട്ടിലെയ്ക്ക് തിരികെ എത്തുന്നത്. ഇന്നെലെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം

    Read more about: rishi kapoor
    English summary
    Rishi Kapoor Was Very happy in His last Moments|
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X