'നിങ്ങളായിരുന്നു ഞങ്ങളുടെ കാവല്‍ മാലാഖമാര്‍'! മുകേഷ് അംബാനി കുടുംബത്തെക്കുറിച്ച് നീതു സിംഗ്
ബോളിവുഡ് താരം ഋഷി കപൂറിനെ വിടവാങ്ങല്‍ എല്ലാവരെയും സങ്കടത്തിലാഴ്ത്തിയിരുന്നു. ലോക് ഡൗണ്‍ കാലത്ത് ഇര്‍ഫാന്‍ ഖാന് പിന്നാലെയാണ് ഋഷി കപൂറും പോയത്. കാന്‍സര്‍ ബാധിതനായി ചികില്‍സയിലായിരുന്ന അദ്ദേഹം അടുത്തിടെയാണ് ലണ്ടനില്‍ നിന്നും തിരിച്ചെത്തിയത്. പിന്നാലെ വീണ്ടും ആരോഗ്യ നില വഷളായതിനെ തുടര്‍ന്നായിരുന്നു അന്ത്യം. ഋഷി കപൂറിന്റെ ചികില്‍സാ നാളുകളില്‍ പിന്തുണയുമായി ഒപ്പം നിന്ന മുകേഷ് അംബാനി കുടുംബത്തിന് നന്ദി പറഞ്ഞ് ഭാര്യ നീതു സിംഗ് എത്തിയിരുന്നു.

തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് അംബാനി കുടുംബം നല്‍കിയ പിന്തുണയെക്കുറിച്ച് താരപത്‌നി മനസുതുറന്നത്. "ഒരു കുടുംബമെന്ന നിലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഞങ്ങള്‍ ഒരു നീണ്ട യാത്രയിലായിരുന്നു. നല്ല ദിവസങ്ങളും മോശം ദിവസങ്ങളുമുണ്ടായി. അത് എത്രമേല്‍ വൈകാരികമായിരുന്നെന്നു പറയേണ്ടതില്ല. ഒരുപക്ഷേ അംബാനി കുടുംബത്തിന്റെ പിന്തുണയും അകമഴിഞ്ഞ സ്‌നേഹവും ഇല്ലായിരുന്നെങ്കില്‍ ഈ യാത്ര പൂര്‍ത്തിയാക്കാന്‍ ഞങ്ങളെ കൊണ്ട് സാധിക്കുമായിരുന്നില്ല.
കഴിഞ്ഞ കുറെ ദിവസങ്ങളായി ചിന്തിച്ചപ്പോള്‍, ഞങ്ങള്‍ സുരക്ഷിതരാണെന്ന് ഈ കാലയളവില്‍ ഉറപ്പുവരുത്താന്‍ അവര്‍ നടത്തിയ ശ്രമത്തിന് നന്ദി വാക്ക് കണ്ടെത്താനും കൂടിയായിരുന്നു ശ്രമം. കഴിഞ്ഞ ഏഴുമാസങ്ങള്‍ക്കുളളില്‍ കുടുംബത്തിലെ ഓരോ അംഗവും തങ്ങളാല്‍ കഴിയുന്നതിനും അപ്പുറം ഞങ്ങളുടെ പ്രിയപ്പെട്ട ഋഷിക്ക് കരുതലായി മാറി. അദ്ദേഹത്തെ ബുദ്ധിമുട്ടുകളില്‍ നിന്ന് പരമാവധി ഒഴിവാക്കി. അദ്ദേഹത്തിന് വൈദ്യ ചികില്‍സ ലഭിക്കുന്നുണ്ടെന്നും ഉറപ്പുവരുത്താനും ആശുപത്രിയില്‍ വന്ന് ഞങ്ങളെ കാണാനും സ്‌നേഹവും പരിചരണവും നല്‍കാനും, ഞങ്ങള്‍ പോലും ഭയന്നിരുന്ന സാഹചര്യങ്ങളില്‍ സാന്ത്വനമാവാനും അവര്‍ ഒപ്പം നിന്നു.
മുകേഷ് ഭായ്, നിത ഭാഭി, ആകാശ്, ശ്ലോക, അനന്ത്, ഇഷ,ഈ പരീക്ഷണ ഘട്ടത്തില്‍ നിങ്ങള്‍ ഞങ്ങളുടെ കാവല്‍ മാലാഖമാര്‍ ആയിരുന്നു. നിങ്ങളോട് ഞങ്ങള്‍ക്കുളള വികാരം അളവറ്റതാണ്. നിങ്ങളുടെ നിസ്വാര്‍ത്ഥമായ, അന്തമില്ലാത്ത പിന്തുണക്കും കരുതലിനും ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഞങ്ങള്‍ നന്ദി പറയുന്നു. നിങ്ങളെ ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവരായി ലഭിച്ചത് അനുഗ്രഹമായി കാണുന്നു. കൃതഞ്ജതയോടെ നീതു, റിതിമ, രണ്‍ബീര്‍, കപൂര്‍ കുടുംബാംഗങ്ങള്‍. നീതു സിംഗ് കുറിച്ചു.


Click it and Unblock the Notifications