ദുരിതബാധിതർക്ക് കൈത്താങ്ങായി ജനീലിയയും റിതേഷും; നല്‍കിയത് 25ലക്ഷം...
കേരളത്തിൽ മാത്രമല്ല മഹരാഷ്ട്രയിലെ ജനങ്ങളും പ്രളയദുരിതം അനുഭവിക്കുകയാണ്. ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും മഹരാഷ്ട്രയിലെ ജനങ്ങൾ നട്ടം തിരിയുന്ന കാഴ്ചയാണ് കണ്ടു വരുന്നത്. ഇപ്പോഴിത മഹാരാഷ്ട്രയിൽ പ്രളയദുരിതം അനുഭവിക്കുന്നവർക്ക് 25 ലക്ഷം രൂപ സംഭാവന നൽകിയിരിക്കുകയാണ് ബോളിവുഡ് താരങ്ങളായ ജനീലയയും റിതേഷ് ദേശ്മുഖും.

ജനീലിയയും റിതേഷും തുകയുടെ ചെക്ക് കൈമാറുന്ന ചിത്രം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. താരദമ്പതികളെ അഭിനന്ദിച്ച് മഹരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്രേ ഫട്നാവിസ് രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററിൽ താരങ്ങൾകക് നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്. മാഹാരാഷ്ട്രയിൽ കനത്ത മഴയിൽ വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത് 3.78 ലക്ഷം ജനങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ ജീവിക്കുന്നത്. മഹാരാഷ്ട്രയിലെ സാംഗ്ലീ, കോഹ്ലാപ്പുര്‍ എന്നിവിടങ്ങളിലും പ്രളയ സാഹചര്യം തുടരുകയാണ്.
സിനിമയിൽ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ ജനീലയ സജീവമാണ്. സിനിമയിൽ കത്തി നിൽക്കുന്ന സമയത്തായിരുന്നു റിതേഷുമായിട്ടുള്ള വിവാഹം. ഇതോടു കൂടി സിനിമ വിടുകയായിരുന്നു താരം. ജനീലിയയ്ക്ക് മലയാളത്തിലും തമിഴിലും കൈ നിറയെ ആരാധകരാണുള്ളത്. സന്തോഷ് ശിവൻ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ഉറുമിയായിരുന്നു ജനീലയുടെ ആദ്യ മലയാള ചിത്രം. അറയ്ക്കൽ ഐഷ എന്ന കഥപാത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.


Click it and Unblock the Notifications











