അന്ന് ആദ്യമായി ജെനീലിയയോട് ഈഗോ തോന്നി, റിതേഷിന്റെ പിറന്നാൾ ദിനത്തിൽ ആ കഥ വൈറലാകുന്നു

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരദമ്പതികളാണ് റിതേഷ് ദേശ്മുഖും ജെനീലിയ ഡിസൂസയും. ബോളിവുഡിലൂടെ വെള്ളിത്തിരയിൽ എത്തിയ ജെനീലിയ തെന്നിന്ത്യൻ സിനിമാ ലോകത്തും സജീവമായിരുന്നു. 2003 ൽ പുറത്തിറങ്ങിയ ബോയ്സ് എന്ന ചിത്രത്തിലൂടെയാണ് നടിയുടെ തെന്നിന്ത്യൻ എൻട്രി. ഒറ്റ ചിത്രത്തിലൂടെ ജെനീലിയ തെന്നിന്ത്യൻ സിനിമയുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. പിന്നീട് മികച്ച ചിത്രങ്ങൾ നടിയെ തേടി എത്തുകയായിരുന്നു.

ബോളിവുഡിൽ സജീവമായ റിതേഷ് ജെനീലിയയിലൂടെയാണ് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. റിതേഷിന്റെ നായികയായി കരിയർ ആരംഭിച്ച നടി വളരെ പെട്ടെന്ന് തന്നെ നടന്റെ ജീവിതത്തിന്റേയും നായികയായി മാറുകയായിരുന്നു. ഇന്ന് റിതേഷ് ദേശ്മുഖിന്റെ 42ാം പിറന്നാളാണ്. നടന്റെ പിറന്നാൾ ദിനത്തിൽ രസകരമായ പ്രണയകഥയും ബോളിവുഡ് സോഷ്യൽ മീഡിയ പേജുകളിൽ ഇടം പിടിക്കുന്നുണ്ട്.

തെന്നിന്ത്യയിലും ബോളിവുഡിലും

തെന്നിന്ത്യയിലും ബോളിവുഡിലും ജെനീലിയ തിളങ്ങി നിൽക്കുമ്പോഴായിരുന്നു ഇവരുടെ വിവാഹം നടക്കുന്നത്. വിവാഹത്തിന് ശേഷം ജെനീലിയ സിനിമയിൽ സജീവമായിരുന്നില്ല. സിനിമയിൽ സജീവമായിരുന്നില്ലെങ്കിലും ബോളിവുഡ് കോളങ്ങളിൽ നടി ചർച്ച വിഷയമായിരുന്നു. ജെനീലയുടേയും കുഞ്ഞുങ്ങളുടേയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

റിതേഷിന്റെ പിറന്നാൾ

സോഷ്യൽ മീഡിയയിൽ സജീവമായ നടി സിനിമാ വിശേഷങ്ങളെക്കാളും കുടുംബവിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുള്ളത്. ഇതെല്ലാം സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കാറുമുണ്ടായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് റിതേഷിന്റെ പിറന്നാൾ വിശേഷങ്ങളാണ്. നടന്റെ 42ാം പിറന്നാളാണിന്ന്. ജന്മദിനാശംസകൾ നേർന്ന് ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.

റിതേഷിനോടെ  ആദ്യം ചോദിച്ചത്

അധികം ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കാത്ത താര ജോഡികളായിരുന്നു ഇവർ. റൊമാന്റിക് സിനിമ കഥ പോലെയായിരുന്നു ഇവരുടെ പ്രണയം. ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ റിതേഷിനെ ആദ്യമായ കണ്ടതിനെകുറിച്ചും പ്രണയം തോന്നിയതിനെ കുറിച്ചും ജെനീലിയ വെളിപ്പെടുത്തിയിരുന്നു. ആദ്യ കാഴ്ചയിൽ ആ ശാന്തനായ ആൺകുട്ടി തന്റെ ഹൃദയം കീഴടക്കുമെന്ന് കരുതിയില്ലെന്നാണ് നടി പറയുന്നത്. സെക്യൂരിറ്റി ഇല്ലേ എന്നാണ് ജെനീലിയ തന്നോട് ആദ്യമായി ചോദിച്ചതെന്നു റിതേഷ് അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Recommended Video

2020ൽ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങിയ മലയാള സിനിമയിലെ പ്രധാനതാരങ്ങൾ
ഈഗോ തോന്നി

തെന്നിന്ത്യയുടെയും ബോളിവുഡിന്റേയും സൂപ്പർ താരമായി തിളങ്ങിയ ഭാര്യയോട് ഈഗോ തോന്നിയ നിമിഷത്ത കുറിച്ചും റിതേഷ് വെളിപ്പെടുത്തിയിരുന്നു.
കപിൽ ശർമയുടെ ഷോയിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ബെംഗളൂരുവിൽ നടക്കുന്ന സമയം. അന്ന് അവിടെ ഒരു സൗത്ത് ഇന്ത്യൻ ടീമും ഉണ്ടായിരുന്നു. അതിലെ രണ്ട് കളിക്കാർ തന്നെ കണ്ടപ്പോൾ ജെനീലിയയുടെ ഭർത്താവ് എന്ന് പറയുന്നത് കേട്ടു. അത് കേട്ടപ്പോൾ അന്ന് തന്നിൽ ഈഗോ തോന്നി. ഉടൻ തന്നെ ഞാൻ അവരോട് പറഞ്ഞു. ഇവിടെ ഞാൻ ജെനീലിയയുടെ ഭർത്താവാണ്. എന്നാൽ മഹാരാഷ്ട്രയിൽ റിതേഷിന്റെ ഭാര്യയാണ് ജെനീലിയ. ഉടൻ തന്നെ ഇതിന് അവർ തനിക്ക് മറുപടിയും നൽകുകയായിരുന്നു. അത് ഞങ്ങൾക്ക് അറിയാം സാർ. അവിടെ മഹാരാഷ്ട്രയിൽ മാത്രമാണ് ജെനീലിയ റിതേഷിന്റെ ഭാര്യയാകുന്നത്. എന്നാൽ കേരളം, തമിഴ് നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവടങ്ങളിൽ അങ്ങനെയല്ല. റിതേഷിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

More from Filmibeat

Read more about: riteish deshmukh genelia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X