'ജെനീലിയ അഭിനയം നിർത്തിയത് ‌അമ്മായിയച്ഛൻ കാരണം?; വിവാഹ സമയത്തേയുള്ള എതിർപ്പ്'; ഭർത്താവിന് പറയാനുള്ളത്

മുംബൈയിൽ നിന്നെത്തി തമിഴ്, തെലുങ്ക് സിനിമകളിൽ വിജയം കൈവരിച്ച ഒരുപാട് നടിമാരുണ്ടെങ്കിലും കരിയറിന്റെ ഒരു ഘട്ടത്തിൽ ഇവരിൽ മികകവർക്കും മാർക്കറ്റ് ഇടിയുകയാണുണ്ടായത്. സ്ക്രീൻ പ്രസൻസിനപ്പുറം ഭാഷയോ ഡബ്ബിം​ഗ് മികവോ വശമില്ലാത്തതിനാൽ തന്നെ നിരവധി പേർക്ക് പുതുമുഖങ്ങളുടെ വരവോടെ അവസരങ്ങൾ കുറഞ്ഞു. എന്നാൽ അഭിനയം നിർത്തിയിട്ട് വർഷങ്ങൾ പിന്നിട്ടപ്പോഴും തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയായി തുടർന്ന താരമാണ് ജെനീലിയ ഡിസൂസ. മഹാരാഷ്ട്രക്കാരിയായ ജെനീലിയ നിരവധി ബോളിവുഡ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

കരിയർ തുടങ്ങുന്നതും ബോളിവുഡിൽ നിന്നാണ്. എന്നാൽ മികച്ച കഥാപാത്രങ്ങളും വൻ ജനസ്വീകാര്യതയും ജെനീലിയക്ക് ലഭിച്ചത് തമിഴ്, തെലുങ്ക് സിനിമകളിൽ നിന്നാണ്. ബോയ്സ്, സത്യം എന്നീ സിനിമകളുടെ വിജയമാണ് തുടക്കത്തിലേ ജെനീലയെ തുണച്ചത്. മലയാളത്തിൽ ഉറുമി എന്ന സിനിമയിലും ജെനീലിയ അഭിനയിച്ചിട്ടുണ്ട്. ആദ്യ സിനിമയായ തുജെ മെരി കസമിൽ ഒരുമിച്ച് അഭിനയിച്ച നടൻ റിതേഷ് ദേശ്മുഖിനെയാണ് ജെനീലിയ ജീവിത പങ്കാളിയാക്കിയത്. ഇരുവർക്കും രണ്ട് മക്കളുമുണ്ട്.

Genelia Dsouza

അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലസരൊ ദേശ്മുഖിന്റെ മകനാണ് റിതേഷ് ദേശ്മുഖ്. ജെനീലിലയും റിതേഷും പ്രണയത്തിലാണെന്ന് കരിയറിലെ തുടക്ക കാലത്തേ ​ഗോസിപ്പ് വന്നിരുന്നു. ഇരുവരും വിവാഹ നിശ്ചയത്തിന് ഒരുക്കമായിരുന്നെന്നും എന്നാൽ റിതേഷിന്റെ പിതാവ് ഈ ബന്ധത്തെ എതിർത്തെന്നുമാണ് റിപ്പോർട്ട് വന്നത്.

​റിതേഷുമായി പ്രണയത്തിലാണെന്ന ​ഗോസിപ്പിനെ ജെനീലിയ തള്ളുകയും ചെയ്തു. എന്നാൽ പിന്നീട് ഇരുവരും വിവാഹം കഴിക്കുന്നെന്ന വാർത്തയാണ് പ്രേക്ഷകർ കേട്ടത്. 2021 ഫെബ്രുവരി മൂന്നിനായിരുന്നു വിവാഹം. ജെനീലിയ ക്രിസ്ത്യൻ മതസ്ഥയാണ്. റിതേഷ് ഹിന്ദുവും. രണ്ട് മതാചാര പ്രകാരവും വിവാഹ ചടങ്ങുകൾ നടത്തി. വിവാഹ ശേഷം അഭിനയ രം​ഗത്ത് നിന്ന ജെനീലിയ ഇടവേള എടുത്തു. തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞ് നിന്നിരുന്നതിനാൽ തന്നെ ജെനീലിയയുടെ തീരുമാനം തമിഴ്, തെലുങ്ക് സിനിമാ പ്രേക്ഷകരെയാണ് കൂടുതൽ നിരാശപ്പെടുത്തിയത്.

ഏറെ നാളുകൾക്ക് ശേഷം സിനിമാ രം​ഗത്തേക്ക് മടങ്ങി വന്നിരിക്കുകയാണ് ജെനീലിയ. ജെനീലിയയുടെ ഈ തീരുമാനത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഭർത്താവ് റിതേഷ് ദേശ്മുഖ്. കുടുംബത്തിലെ എതിർപ്പ് മൂലമല്ല ജെനീലിയ കരിയറിൽ നിന്ന് വിട്ട് നിന്നതെന്ന് റിതേഷ് പറയുന്നു. ഒരുപാട് നാൾ ജോലി ചെയ്തെന്നും. ഒരു വിശ്രമം താനാ​ഗ്രഹിക്കുന്നുണ്ടെന്നുമാണത്രെ ജെനീലിയ പറഞ്ഞത്. എന്റെ പിതാവിന്റെ രാഷ്ട്രീയ സ്ഥാനത്താൽ ജെനീലിയ അഭിനയം നിർത്തിയതിന് ആളുകൾക്ക് പല വീക്ഷണങ്ങളും വന്നേക്കാം

Riteish Deshmukh

പക്ഷെ അത് തന്റെയും ജെനീലിയയുടെയും കുടുംബ ജീവിതത്തിന്റെ ഭാ​ഗമായെടുത്ത തീരുമാനമാണ്. ജെനീലിയയുടെ തെരഞ്ഞെടുപ്പുകളോട് എനിക്ക് ബഹുമാനമുണ്ട്. എന്താണ് അവൾ ചെയ്യേണ്ടതെന്ന് ഞാൻ ഒരിക്കലും പറയാറില്ല. അത് പോലെ തിരിച്ചും. അവൾ ഇപ്പോൾ തിരിച്ച് വന്നിരിക്കുകയാണ്. നാലോളം സിനിമകൾ ചെയ്യുന്നുണ്ടെന്നും റിതേഷ് പറഞ്ഞു. റിതേഷാണ് തന്നെ തിരിച്ചു വരാൻ പ്രോത്സാഹിപ്പിച്ചതെന്ന് ജെനീലിയയും കൂട്ടിച്ചേർത്തു.

അതിന് കാരണം റിതേഷ് വ്യക്തമാക്കി. ഇടയ്ക്കെപ്പോഴോ ജെനീലയ അവളായി നിൽക്കുന്നത് നിന്നതായി എനിക്ക് തോന്നി. ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്യുമ്പോഴാണ് ഡേറ്റിം​ഗ് തുടങ്ങിയത്. അവൾ ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത് മിസ് ചെയ്യുന്നതായി എനിക്ക് തോന്നിയെന്നും റിതേഷ് തുറന്ന് പറഞ്ഞു. കുഞ്ഞ് പിറന്ന ശേഷം സ്ത്രീകൾ കരിയറിൽ നിന്ന് ഇടവേള എടുക്കണമെന്ന ധാരണ പൊതുവെയുണ്ട്. പക്ഷെ അതിൽ തീരുമാനമെടുക്കേണ്ടത് ഓരോ സ്ത്രീയുമാണ്. അതിന് ആരും നിർബന്ധിക്കരുതെന്നും റിതേഷ് ദേശ്മുഖ് അഭിപ്രായപ്പെട്ടു.

More from Filmibeat

Read more about: riteish deshmukh genelia dsouza
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X