ജെനീലിയ വീണ്ടും വെളളിത്തിരയിൽ എത്തുന്നു!! മടങ്ങി വരവ് ഭർത്താവിനോടൊപ്പം...

സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്താണ് ജെനീലിയ ഡിസൂസ വെള്ളിത്തിരയിൽ നിന്ന് ഒരു ഇടവേളയെടുത്തത്. നടൻ റിതേഷ് ദേശ്മുഖുമായുള്ള വിവാഹത്തിനു ശേഷം താരം കുടുംബിനിയായി ഒതുങ്ങുകയായിരുന്നു. ബോളിവുഡിലും, കോളിവുഡിലും മോളിവുഡിലും കൈ നിറയെ ആരാധകരാണ് താരത്തിനുളളത്. വിവാഹം ശേഷം സിനിമയിൽ നിന്ന് മാറി നിന്നുവെങ്കിലും പ്രേക്ഷകരുടെ ആഗ്രഹം താരം സിനിമയിൽ തിരിച്ചെത്തണമെന്നാണ്. ഇത് ഭർത്താവ് റിതേഷ് ദേശ്മുഖിനോട് അറിയിച്ചിട്ടുമുണ്ടായിരുന്നു. അഭിമുഖങ്ങളിലെ സ്ഥിര ചോദ്യമാണ് ജെനീലിയയുടെ മടങ്ങി വരവ്.

rithesh- Genelia

ഇപ്പോഴിത താരത്തിന്റെ മടങ്ങി വരവിനെ കുറിച്ച് സൂചനയുമായി ഭർത്താവ് റിതേഷ് ദേശ്മുഖ്. ജെനീലിയ ഉടൻ തന്നെ ഒരു സിനിമ ചെയ്യുമെന്നാണ് കരുതുന്നത്. തനിയ്ക്ക് ഒരു ചിത്രം ജെനീലിയയോടൊപ്പം ചെയ്യണമെന്നുണ്ട്. അവർക്ക് ഭാഷ അറിയാം. ജെനീലിയയ്ക്കെപ്പം ജോലി ചെയ്യാനുള്ള ഒരു അവസരവും താൻ പഴക്കാറില്ലെന്നും റിതേഷ് കൂട്ടിച്ചേർത്തു.

ചില തിരക്കഥകളുമായിട്ടുളള ചർച്ച പുരോഗമിക്കുകയാണ്. ഉടൻ അത് സംഭവിക്കുമെന്നും താരം പറഞ്ഞു. ജെനീലിയയുടെ കഠിനാദ്ധ്വാനത്തെ കുറിച്ചും നടൻ വാചാലനായി. ചെറുപ്പം മുതലെ കഠിനാദ്ധ്വാനം ചെയ്താണ് ജെനീലിയ ഇവിടം വരെ എത്തിയത്. റിതേഷ് നായികനായി എത്തിയ മൗലിയിൽ അതിഥി വേഷത്തിൽ ജെനീലിയ എത്തിയിരുന്നു. ഒരു ഡാൻസ് രംഗത്തിൽ ഇവരെ ഒത്തിച്ചു പ്രത്യക്ഷപ്പെട്ടിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X