ജെനീലിയയുടെ ഭർത്താവ് എന്ന് വിളിച്ചു, ഈഗോ തോന്നിയ നിമഷത്തെ കുറിച്ച് നടൻ റിതേഷ് ദേശ്മുഖ്

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് റിതേഷ് ദേശ്മുഖും ജെനീലിയ ഡിസൂസയും. ബോളിവുഡിലും തെന്നിന്ത്യയിലും താരങ്ങൾക്ക് ഒരു പോലെ ആരാധകരുണ്ട്. തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ജെനീലിയ. ബോളിവുഡിലൂടെയാണ് നടിയുടെ അരങ്ങേറ്റമെങ്കിലും തെന്നിന്ത്യൻ സിനിമയിലൂടെയാണ് നടി ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. റിതേഷിന്റെ നായികയായി തുഛേ മേരി കസം എന്ന ചിത്രത്തിലാണ് ജനിലിയ ആദ്യമായി അഭിനയിക്കുന്നത്.

Riteish Deshmukh-Genelia

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് റിതേഷിന്റെ ഒരു അഭിമുഖമാണ്. ഭാര്യ ജെനീലിയുടെ പേരിൽ അറിയപ്പെട്ട സംഭവമാണ് നടൻ വെളിപ്പെടുത്തത്. കപിൽ ശർമയുടെ ഷോയിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ബെംഗളൂരുവിൽ നടക്കുന്ന സമയം. അന്ന് അവിടെ ഒരു സൗത്ത് ഇന്ത്യൻ ടീമു ഉണ്ടായിരുന്നു. അതിലെ രണ്ട് കളിക്കാർ തന്നെ കണ്ടപ്പോൾജെനീലിയയുടെ ഭർത്താവ് എന്ന് പറയുന്നത് കേട്ടു. അത് കേട്ടപ്പോൾ അന്ന് തന്നിൽ ഈഗോ തോന്നി. ഉടൻ തന്നെ ഞാൻ അവരോട് പറഞ്ഞു. ഇവിടെ ഞാൻ ജെനീലിയയുടെ ഭർത്താവാണ്. എന്നാൽ മഹാരാഷ്ട്രയിൽ റിതേഷിന്റെ ഭാര്യയാണ് ജെനീലിയ..

ഉടൻ തന്നെ ഇതിന് അവർ തനിക്ക് മറുപടിയും നൽകുകയായിരുന്നു. അത് ഞങ്ങൾക്ക് അറിയാം സാർ. അവിടെ മഹാരാഷ്ട്രയിൽ മാത്രമാണ് ജെനീലിയ റിതേഷിന്റെ ഭാര്യയാകുന്നത്. എന്നാൽ കേരളം, തമിഴ് നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവടങ്ങളിൽ അങ്ങനെയല്ല... റിതേഷിന്റെ ഈ വീഡിയോ ബോളിവുഡ് കോളങ്ങളിലും സോഷ്യൽ മീഡിയയിലും വൈറലായിട്ടുണ്ട്.

Recommended Video

തെന്നിന്ത്യയുമായി ബന്ധമുളള ബോളിവുഡ് നായികമാർ ഇവരാണ്

റിതേഷിന്റെ നായികയായി തുഛേ മേരി കസം എന്ന ചിത്രത്തിലൂടെയാണ് നടി വെള്ളിത്തിരയിൽ എത്തുന്നത്. റതേഷിന്റെ നയികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി പിന്നീട് ജീവിതത്തിലും നായികയാവുകയായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2012 ലായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹശേഷം കുറച്ച് കാലം സിനിമയില്‍ നിന്ന് വിട്ടുനിന്ന ജെനീലയ 2016 ല്‍ ഫോഴ്‌സ് 2 വിലൂടെ സിനിമയില്‍ തിരിച്ചെത്തി. പരസ്യചിത്രങ്ങളിലും താരം സജീവമാണ്. റിതേഷ്-ജനിലീയ ദമ്പതികള്‍ക്ക് റിയാല്‍, റാഹില്‍ എന്ന് പേരുള്ള രണ്ട് ആൺമക്കളുണ്ട്. പൃഥ്വിരാജ് ചിത്രമായ ഉറുമിയിലൂടെയാണ് മലയാളത്തിലെത്തിയത്. ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടിയുടെ അന്യഭാഷ ചിത്രങ്ങൾക്കും കേരളത്തിൽ മികച്ച പ്രേക്ഷകരുണ്ട്. ഒരുവര്‍ഷം തന്നെ നാല് ഭാഷകളിലായി നാല് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലെ നായികയായി എന്ന അപൂര്‍വ്വ റെക്കോഡും നടിക്ക് സ്വന്തമാണ്.

More from Filmibeat

Read more about: riteish deshmukh genelia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X