താന്‍ ഷൂട്ടിംഗിന് പോവുകയാണെന്ന് ജനീലിയ
ബോളിവുഡ് താരം ജനീലിയ ദേശ്മുഖ് വീണ്ടും കാമറയ്ക്ക് മുന്നിലെത്തുന്നു.താന്‍ ഷൂട്ടിംഗിന് പോവുകയാണെന്നും അതിലേറെ ആകാംഷയുണ്ടെന്നും ജനീലിയ ട്വീറ്ററിലൂടെ അറിയിച്ചു.

മൂന്ന് വര്‍ഷം മുമ്പാണ് താന്‍ അവസാനമായി സിനിമയില്‍ അഭിനയിച്ചതെന്നും ഇന്ന് വളരെ വളരെ നല്ല ദിവസമായിരിക്കുമെന്നാണ് തനിക്ക് തോന്നുന്നതെന്നും താരം ട്വീറ്റില്‍ വ്യക്തമാക്കി.
ജനീലിയയുടെ തിരിച്ചുവരവില്‍ തനിക്കേറെ സന്തോഷമുണ്ടെന്ന് റിതേഷ് പറഞ്ഞു. ഭാര്യയുടെ ട്വീറ്റ് ഷെയര്‍ ചെയ്ത റിതേഷ് അതൊരു നല്ല ദിവസമായിരിക്കുമെന്നും അതിനായാണ് ജനീലിയ ജനിച്ചിരിക്കുന്നതെന്നും റീട്വീറ്റ് ചെയ്തു.
വിവാഹത്തിന് ശേഷവും അഭിനയരംഗത്ത് സജീവമായിരുന്ന നടി ഗര്‍ഭിണിയായതിന് ശേഷം സിനിമാ ലോകത്ത് നിന്ന് താത്കാലികമായി വിട്ടു നിന്നിരുന്നു. 2014 നവംബര്‍ 25ന് റിതേഷിനും ജനീലിയയ്ക്കും റിയാന്‍ എന്ന മകന്‍ ജനിച്ചു.


Click it and Unblock the Notifications











