പ്രീതി സിന്റയെ ഭര്‍ത്താവ് ചുംബിക്കുന്നത് കണ്ട് അസൂയപ്പെട്ട് ജെനിലിയ; വീട്ടിലെത്തിയപ്പോള്‍ ഉണ്ടായത് മറ്റൊന്നും
ബോൡവുഡ് താരദമ്പതിമാരായ ജെനിലിയ ഡിസൂസയും റിതേഷ് ദേശ്മുഖും പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരുടെയും ഒരു ക്യൂട്ട് വീഡിയോ നടി തന്നെ പങ്കുവെച്ചിരുന്നു. കൈ ഒടിഞ്ഞിരിക്കുന്ന ജെനിലിയ്ക്ക് ഭര്‍ത്താവ് മുടി കെട്ടി കൊടുക്കുന്നതായിരുന്നു വീഡിയോയിലുണ്ടായിരുന്നത്.
അടുത്തിടെ സ്‌കേറ്റിങ് പഠിക്കുന്നതിനിടെ നിലത്ത് വീണതിനെ തുടര്‍ന്നാണ് ജെനിലിയയുടെ കൈ ഒടിഞ്ഞത്. പ്ലാസ്റ്റര്‍ ഇട്ട് വിശ്രമത്തിലാണ് നടി. ഇതിനിടെ വീണ്ടുമൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ജെനിലിയ. മുന്‍പ് ഐഫ പുരസ്‌കാര നിശയില്‍ പങ്കെടുക്കാന്‍ താരദമ്പതികള്‍ ഒന്നിച്ചാാണ് എത്തിയത്. ഇരുവരും ഫോട്ടോഷൂട്ടിന് തയ്യാറായി നില്‍ക്കുന്നതിനിടെ നടി പ്രീതി സിന്റ കടന്നു വന്നു.

പെട്ടെന്ന് റിതോഷ് പ്രീതിയെ കെട്ടിപിടിച്ച് സ്‌നേഹം പങ്കുവെച്ചു. ഭര്‍ത്താവിന്റെ സ്‌നേഹപ്രകടനം കണ്ട് ആദ്യം ചിരിച്ച് സന്തോഷത്തോടെ നിന്ന ജെനിലിയയുടെ മുഖഭാവം പെട്ടെന്ന് മാറി. അതിന് കാരണം പ്രീതിയുടെ കൈയില്‍ റിതോഷ് ചുംബിക്കുന്നതായിരുന്നു. വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വീഡിയോ നിറയെ ട്രോളുകളും വാരിക്കൂട്ടിയിരുന്നു.
വീണ്ടും പ്രകൃതിയോട് ഇണങ്ങിയുള്ള ഫോട്ടോഷൂട്ട്, നടി ഇഷ ഗുപ്തയുടെ ചിത്രങ്ങൾ കാണാം
Recommended Video
ഇപ്പോഴിതാ ആ പരിപാടിയ്ക്ക് ശേഷം വീട്ടിലെത്തിയപ്പോള്‍ എന്ത് സംഭവിച്ചുവെന്ന് വ്യക്തമാക്കുയാണ് ജെനിലിയ. എന്താ നീ ചെയ്തതെന്ന് ചോദിച്ച് വീട്ടിലെത്തിയതിന് ശേഷം റിതേഷിനെ ഇടിച്ച് പരിവമാക്കിയിരിക്കുയാണ് നടി. ഇടിയുടെ ആഘാതത്തില്‍ കസേരയില്‍ നിന്നും നടന്‍ നിലത്ത് വീഴുകയും ചെയ്തു. രസകരമായ വീഡിയോ തമാശരൂപേണയാണ് താരദമ്പതിമാര്‍ അവതരിപ്പിച്ചത്്. ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും ഈ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. യഥാര്‍ഥത്തില്‍ സംഭവിച്ചത് പുറംലോകത്തെ കാണിക്കാന്‍ മനസ് കാണിച്ചതിന് അഭിനന്ദനങ്ങളെന്ന് ആരാധകരും പറയുന്നു.


Click it and Unblock the Notifications











