For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റിതേഷ് നീ എന്നെ അമ്പരപ്പിച്ചു!! ഇത് കൂളല്ലേ...!! ചിത്രങ്ങൾ പങ്കുവെച്ച് നടി ജനീലിയ....

  |

  പ്രേക്ഷകർ ഏറെ ആസൂയയോടെ നോക്കുന്ന താര കുടുംബമാണ് നടൻ റിതേഷ് ദേശ്മുഖിന്റേയും നടി ജലീനിയ ഡിസൂസയുടേയും. സെലിബ്രിറ്റികൾക്കിടയിൽ തന്നെ ഈ താരദമ്പതികളുടെ ജീവിതം ചർച്ചയാകാറുണ്ട്. സിനിമയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ ഹിറ്റ് ലിസ്റ്റിൽ സ്ഥാനം നേടിയ താരമാണ് ജനീലിയ. ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും താര തന്റേതായ ഇടം സൃഷ്ടിച്ചിരുന്നു. സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്നു വെങ്കിലും ജനീലിയ ഇപ്പോഴും പ്രേക്ഷകരുടം ഇടയിൽ ചർച്ചയാകാറുണ്ട്.

  ഇത്രയും കൂളായി എങ്ങനെ ഇരിക്കാൻ സാധിക്കുന്നു!! കട്ട താടിവെച്ച് കൂൾ ലുക്കിൽ പൃഥ്വിരാജ്, വെറൈറ്റി ഗെറ്റപ്പിൽ താരത്തിന്റെ ചിത്രം പുറത്ത്...

  സിനിമയിൽ നിന്ന് മാറി നിൽക്കുന്നുവെങ്കിലും സോഷ്യൽ മീഡിയയിൽ തരം സജീവമാണ്. താരങ്ങളുടെ സന്തോഷവും കുസൃതി നിറഞ്ഞ ചിത്രങ്ങളുമായി നടി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. കുഞ്ഞുങ്ങളോടൊപ്പമുളള ചിത്രങ്ങളും ഭർത്താവ് റിതേഷിനോടൊപ്പമുളള ചിത്രങ്ങളുമാണ് താരം അധികം പങ്കുവെയ്ക്കാറുള്ളത്. ഇപ്പോഴിത റിതേഷിന്റേ പുതിയ ലുക്ക് പങ്കുവെച്ച് ജനീലിയ.

  അമലാ പോളിന്റെ ത്രില്ലർ മൂവിയ്ക്ക് എ സർട്ടിഫിക്കറ്റ്!! ആടൈയ്ക്കായി ആകാംക്ഷയോടെ പ്രേക്ഷകർ...

   പുതിയ ഹെയർ സ്റ്റൈൽ

  പുതിയ ഹെയർ സ്റ്റൈൽ

  ഭർത്താവ് റിതേഷിന്റെ പുതിയ ഹെയർ സ്റ്റൈലാണ് താരം പങ്കുവെച്ചിരിക്കുന്നത്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു നടന്റെ പുതിയ ഗെറ്റപ്പ് പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. പുതിയ ഹെയർ സ്റ്റൈലുമായി എത്തി റിതേഷ് എന്നെ അമ്പരപ്പിച്ചുവെന്നായിരുന്നു ചിത്രത്തിനോടൊപ്പം നടി കുറിച്ചത്. കൂൾ അല്ലേ? എന്നും താരം ചോദിക്കുന്നു. എന്തായാലും റിതേഷിന്റെ ഹെയർ സ്റ്റൈൽ താരപത്നി അങ്ങ് പിടിച്ച് പോയിട്ടുണ്ട്.

   സിനിമയിൽ എപ്പോൾ

  സിനിമയിൽ എപ്പോൾ

  പ്രേക്ഷകർ ഇപ്പോഴും അറിയേണ്ടത് റിതേഷും ജനീലിയയും ഒരുമിച്ച് ബിഗ് സ്ക്രീനിലേയ്ക്ക് മടങ്ങി വരുന്നതിനെ കുറിച്ചാണ്. നടിയുടം പുതിയ പോസ്റ്റിലും അരാധകർ ഇതേ ചോദ്യം ആവർത്തിച്ചിട്ടുണ്ട്. ഇതിനു മുൻപ് ജെനിലിയയോടൊപ്പം ഒരു സിനിമ ചെയ്യുമെന്ന് റിതേഷ് പറഞ്ഞിരുന്നു. ഒരു മറാത്തി ചിത്രമാണെന്നും. ജെനീലിയയ്‍ക്ക് മറാത്തി ഭാഷയറിയാം. ജെനീലയ്‍ക്കൊപ്പം ജോലി ചെയ്യാനുള്ള ഒരവസരവും ഞാൻ പാഴാ‍ക്കാറില്ല. ഉടൻ തന്നെ അത് നടക്കുമെന്നാണ് കരുതുന്നത്. ചില തിരക്കഥകളുടെ ജോലി പുരോഗമിക്കുകയാണ്- റിതേഷ് ദേശ്‍മുഖ് പറഞ്ഞിരുന്നു. ഇത് ഇപ്പോഴും ഓർമയിൽ സൂക്ഷിച്ചിരിക്കുകയാണ് പ്രേക്ഷകർ.

   ജനീലിയയുടെ കഠിനാദ്ധ്വാനം

  ജനീലിയയുടെ കഠിനാദ്ധ്വാനം

  ജനീലിയയുടെ കഠിനാദ്ധ്വാനത്തെ കുറിച്ചും റിതേഷ് വെളിപ്പെടുത്തിയിരുന്നു. ചെറുപ്പം മുതലേ വളരെ കഠിനാദ്ധ്വാനം ചെയ്‍ണ് ജനീലിയ ഇവിടെ എത്തിയതെന്ന് റിതേഷ് ദേശ്‍മുഖ് പറയുന്നു. റിതേഷ്‍ ദേശ്‍മുഖ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മൗലി എന്ന ചിത്രത്തിൽ ഒരു ഗാന രംഗത്തിൽ ജനീലിയ പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു ഡാൻസ് രംഗത്തിലായിരുന്നു വർഷങ്ങൾക്ക് സേഷം ഭാര്യയും ഭർത്താവും ഒരുമിച്ചെത്തിയത്.

  റിതേഷ് ജനീലിയ പ്രണയം

  റിതേഷ് ജനീലിയ പ്രണയം

  എട്ട് വർഷത്തെ പ്രണയത്തിലെടുവിലാണ് റിതേഷ് ദേശ്മുഖം ജനീലിയ ഡിസൂസയും വിവാഹിതരാകുന്നത്. ജനിലിയ സിനിമയിൽ കത്തി നിൽക്കുന്ന സമയത്തായിരുന്നു ഇവരുടെ പ്രണയവും വിവാഹവും. വിവാഹത്തോടെ സിനിമയിൽ നിന്ന് താരം വിടവാങ്ങി. കുടുംബനിയായി ഒതുങ്ങുകയായിരുന്നു. 2003 ൽ തുജേ മേരി കസം എന്ന ചിത്രത്തിലൂടെയായിരുന്നു ഇവർ പരിചയപ്പെട്ടത്. പിന്നീട് പ്രണയത്തിലാവുകയും 2012 ൽ വിവാഹിതരാവുകയും ചെയ്തു .

  English summary
  Riteish you Surprised me says Genelia D'Souza
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X