»   » കങ്കണ നഗ്നചിത്രം അയച്ചെന്ന് ഹൃത്വിക്.. ഡേറ്റിങ്ങ് സമയത്ത് ഹൃത്വികിന് വിഷാദരോഗമായിരുന്നുവെന്ന് രംഗോലി

കങ്കണ നഗ്നചിത്രം അയച്ചെന്ന് ഹൃത്വിക്.. ഡേറ്റിങ്ങ് സമയത്ത് ഹൃത്വികിന് വിഷാദരോഗമായിരുന്നുവെന്ന് രംഗോലി

Posted By: Nihara
Subscribe to Filmibeat Malayalam

കങ്കണ റാണവത്തിന്റെ വെളിപ്പെടുത്തലുകള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് തന്റെ ഭാഗം വിശദീകരിച്ച് ഹൃത്വിക് റോഷന്‍ രംഗത്തെത്തിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം വിശദീകരണം നല്‍കിയിട്ടുള്ളത്. ഒരിക്കല്‍പ്പോലും താന്‍ സ്വാകാര്യമായി കങ്കണയെ സന്ദര്‍ശിച്ചിരുന്നില്ലെന്നായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്.

ശാരീരിക ബന്ധത്തിലേർപ്പെടാൻ കങ്കണ രൺബീറിനെ വിളിച്ചു; രൺബീറിന്റെ ഉത്തരം... വീണ്ടും വെളിപ്പെടുത്തൽ!

ഹൃത്വികുമായുള്ള ബന്ധത്തിനിടയില്‍ കങ്കണ പലതും തുറന്നു പറഞ്ഞു, രഹസ്യങ്ങളെല്ലാം പരസ്യമായി!

കങ്കണയും ഹൃത്വികും തമ്മില്‍ ഡേറ്റിങ്ങ് നടത്തിയിരുന്ന സമയത്ത് ഹൃത്വിക് വിഷാദരോഗത്തിനടിമപ്പെട്ടിരുന്നുവെന്ന് കങ്കണയുടെ സഹോദരി രംഗോലിയും വെളിപ്പെടുത്തിയിട്ടുണ്ട്. താരം ആത്മഹത്യ പ്രവണത വരെ പ്രകടിപ്പിച്ചിരുന്നുവെന്നാണ് സഹോദരി പറയുന്നത്.

സ്വകാര്യമായി കണ്ടിട്ട് പോലുമില്ല

സിനിമയുമായി ബന്ധപ്പെട്ടല്ലാതെ സ്വകാര്യമായി കങ്കണയെ സന്ദര്‍ശിച്ചിരുന്നില്ലെന്ന് ഹൃത്വിക് പറയുന്നു. ആരോപണങ്ങള്‍ തുടരുന്നത് തന്നെ അസ്വസ്ഥനാക്കിയെങ്കിലും പ്രതികരിക്കേണ്ടെയന്ന് കരുതിയതാണെന്നും താരം പറയുന്നു.

യാതൊരുവിധ മനസ്സറിവുമില്ല

കങ്കണ പറയുന്ന കാര്യങ്ങളില്‍ തനിക്ക് യാതൊകരു മനസ്സറിവുമില്ല. സിനിമയുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്നയാലെന്ന തരത്തില്‍ ഇത്തരം വാര്‍ത്തഖല്‍ പെട്ടെന്ന് തന്നെ വൈറലാവുമെന്നും താരം കുറിച്ചിട്ടുണ്ട്.

ഒരിക്കല്‍പ്പോലും കണ്ടിട്ടില്ല

കങ്കണ പറയുന്നത് പോലെ ഇടയ്ക്കിടയ്ക്ക് താന്‍ അവരെ സന്ദര്‍ശിച്ചിട്ടില്ല. സിനിമയുമായി ബന്ധപ്പെട്ട് മാത്രമേ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടൂള്ളൂയെന്നും താരം വ്യക്തമാക്കുന്നു.

ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു

സിനിമകളുമായി ബന്ധപ്പെട്ട് ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും ഒരിക്കല്‍പ്പോലും സ്വകാര്യമായി കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നില്ല. ആരോപണങ്ങള്‍ക്ക് വിശദീകരണം നല്‍കി സമയം കളയാന്‍ താല്‍പര്യമില്ലെന്നും ഹൃത്വിക് വിശദമാക്കിയിട്ടുണ്ട്.

സ്ത്രീകള്‍ ആരോപണം ഉന്നയിക്കുമ്പോള്‍

ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുമ്പോള്‍ മറുവശത്തുള്ള പുരുഷനെയാണ് സമൂഹം എപ്പോഴും കുറ്റപ്പെടുത്തുന്നത്. തന്‍രെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചിട്ടുള്ളത്. അതുമായി താന്‍ പൊരുത്തപ്പെട്ടുവെന്നും താരം പറയുന്നു.

ഒരൊറ്റ ചിത്രം പോലുമില്ല

താനും കങ്കണയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് തെളിയിക്കത്തക്ക യാതൊരു തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ല. പാപ്പരാസികള്‍ക്ക് പോലും ഒരൊറ്റ ഫോട്ടോ ലഭിച്ചിട്ടില്ല.

പാസ്‌പോര്‍ട്ട് പരിശോധിച്ചാല്‍ മനസ്സിലാവും

2014 ന് ശേഷം ഒരു വിദേശ രാജ്യത്തും പോയിട്ടില്ല. പാസ്‌പോര്‍ട്ട് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവുമെന്നും ഹൃത്വിക് വ്യക്തമാക്കുന്നു. ഇക്കാര്യം തന്റെ ആദ്യ ഭാര്യ സൂസനും സ്ഥിരീകരിച്ചിട്ടുണ്ട്.

സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്

തന്‍രെ കൈയ്യിലുള്ള എല്ലാ സന്ദേശങ്ങളും താന്‍ സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. 3000 ത്തോളം മെയിലുകളാണ് കങ്കണ അയച്ചിട്ടുള്ളത്. എന്നാല്‍ കങ്കണ ഇതുവരെ ഇത് കൈമാറിയിട്ടില്ല.

നഗ്നചിത്രം അയച്ചത്

ഹൃത്വിക് റോഷന്‍ എന്ന പേരില്‍ ഏതോ മനോരോഗി ഉണ്ടാക്കിയ അക്കൗണ്ടിലേക്ക് കങ്കണ നഗ്നചിത്രം അയച്ചുകൊടുത്തിട്ടുണ്ടാവും. എന്തായാലും അത് തനിക്കല്ല ലഭിച്ചത്.

ആത്മഹത്യ പ്രവണത കാണിച്ചിരുന്നു

കങ്കണയുടെ മാനസിക നിലയ്ക്ക് വല്ല തകരാറും സംഭവിച്ചിട്ടുണ്ടോയെന്ന സംശയത്തിലാണ്. എന്നാല്‍ കങ്കണയുമായി ഡേറ്റിങ്ങിലായിരുന്ന സമയത്ത് ഹൃത്വിക് മാനസികമായി അസ്വസ്ഥനായിരുന്നു. ആത്മഹത്യ പ്രവണതയും പ്രകടിപ്പിച്ചിരുന്നു.

English summary
The infamous fight between Hrithik Roshan and Kangana Ranaut is far from over. On Thursday afternoon, Hrithik Roshan took to his Facebook page and revealed that he never met Kangana alone. On the other hand, Rangoli tweeted that when Kangana was dating Hrithik he was going through depression and had suicidal tendency.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam