»   » ബോളിവുഡിലേയ്‌ക്കൊരു സൗന്ദര്യ റാണി

ബോളിവുഡിലേയ്‌ക്കൊരു സൗന്ദര്യ റാണി

Posted By:
Subscribe to Filmibeat Malayalam

ഓരോ ഇഷ്ടനടിമാര്‍ക്കും ആരാധകര്‍ ഓരോ പ്രത്യേകതകള്‍ കണ്ടെത്താറുണ്ട്. ഐശ്വര്യ റായിയെക്കുറിച്ച് പറയുമ്പോള്‍ കണ്ണുകള്‍, ബിപാഷയുടെ ഫിറ്റ്‌നസ്, ദീപികയുടെ നീളമേറിയ കാലുകള്‍.. ഇങ്ങനെ ഓരോരുത്തര്‍ക്കുമുണ്ട് ആരെയും ആകര്‍ഷിക്കാന്‍പോന്ന ചില ശാരീരിക പ്രത്യേകതകള്‍.

ഇതുപോലെതന്നെ ആരെയും മയക്കാന്‍ കഴിവുള്ള സൗന്ദര്യവുമായി ബോളിവുഡില്‍ ഒരു പുത്തന്‍ താരോദയം നടക്കുകയാണ്. ദുബയില്‍ നിന്നെത്തുന്ന റിതിക ചിബ്ബറാണ് ബോളിവുഡില്‍ പുതിയ തിരയിളക്കങ്ങളുണ്ടാക്കാന്‍ പോകുന്നത്.

അടിമുടി സൗന്ദര്യമാണ് റിതിക, ഉയരവും, ശരീരവടിവും മുഖസൗന്ദര്യവും എല്ലാം ഒത്തിണങ്ങുന്ന റിതിക ഗ്ലാമര്‍ പ്രദര്‍ശനത്തിന്റെ കാര്യത്തില്‍ കടുംപിടുത്തങ്ങളൊന്നുമില്ലാത്ത താരമാണ്.

ബോളിവുഡിലേയ്‌ക്കൊരു സൗന്ദര്യ റാണി

ഈ വിശേഷണം അക്ഷരാര്‍ത്ഥത്തില്‍ യോജിക്കുന്ന താരമാണ് റിതിക. മനോഹരമായ ചര്‍മ്മമാണ് റിതികയെ സുന്ദരിയാക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്.

ബോളിവുഡിലേയ്‌ക്കൊരു സൗന്ദര്യ റാണി

ഏതൊരു ഇന്ത്യന്‍ പെണ്‍കുട്ടിയെയും പോലെ ഇന്ത്യക്കാരിയാണെന്ന് അഭിമാനിയ്ക്കുന്ന തനിയ്ക്ക് ബോളിവുഡില്‍ ഒന്നാം നമ്പറാകണമെന്നാണ് റിതിക പറയുന്നത്.

ബോളിവുഡിലേയ്‌ക്കൊരു സൗന്ദര്യ റാണി

അടിമുടി സുന്ദരിയായ റിതിക വരുന്നതോടെ ബോളിവുഡ് സുന്ദരിമാര്‍ക്ക് അത് വലിയ വെല്ലുവിളിയായിത്തീരാന്‍ സാധ്യതയുണ്ടെന്നാണ് പലരും പറയുന്നത്. ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്നവര്‍ക്കെല്ലാം സൗന്ദര്യത്തിന്റെ കാര്യത്തില്‍ വെല്ലുവിളിയുയര്‍ത്താന്‍ റിതികയ്ക്ക് കഴിയുമെന്ന് അവരുടെ ചിത്രങ്ങളില്‍ നിന്നു തന്നെ മനസിലാകും.

ബോളിവുഡിലേയ്‌ക്കൊരു സൗന്ദര്യ റാണി

നേരത്തേ തെലുങ്കില്‍ നിന്നും മറ്റും മികച്ച ചില ഓഫറുകള്‍ വന്നെങ്കിലും അതൊന്നും ഇഷ്ടപ്പെടാതെ റിതിക ബോളിവുഡില്‍ ഒരു ആക്ഷന്‍-മസാല-ത്രില്ലറിന് വേണ്ടി കാത്തിരിക്കുകയായിരുന്നു.

English summary
Ritika Chibber said, “Every actress has their unique specialty I have mine. Being a girl from heart of India I want to rule the Bollywood.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam