»   » വിവാഹത്തിന് മുമ്പ് റിയാ സെന്‍ ഗര്‍ഭിണി ആയിരുന്നില്ലേ? പ്രതികരണവുമായി നടി രംഗത്ത്!!!

വിവാഹത്തിന് മുമ്പ് റിയാ സെന്‍ ഗര്‍ഭിണി ആയിരുന്നില്ലേ? പ്രതികരണവുമായി നടി രംഗത്ത്!!!

By: Teresa John
Subscribe to Filmibeat Malayalam

വിവാഹത്തിന് മുമ്പ് ബോളിവുഡില്‍ നിന്നും പല നടിമാരും ഗര്‍ഭിണിയായ വാര്‍ത്തകള്‍ പ്രചരിക്കപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ മാസം വിവാഹിതയായ നടി റിയ സെന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഗര്‍ഭിണിയായതിന് പിന്നാലെ ആരെയും അറിയിക്കാതെ നടി വിവാഹിതയാണെന്ന വാര്‍ത്തകള്‍ വന്നത്.

നയന്‍താരയുടെ സിനിമകള്‍ക്ക് ഇനിയും പ്രധാന്യം കൂടും! കാരണം എന്താണെന്നോ? സംവിധായകന്‍ പറയുന്നു..

എന്നാല്‍ ഇതിന് പിന്നാലെ ഒട്ടിയ വയറുമായി നില്‍ക്കുന്ന നടിയുടെ ഹോട്ട് ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഇപ്പോള്‍ തന്റെ പേരില്‍ പ്രചരിച്ചിരുന്ന വാര്‍ത്തകളെ കുറിച്ച് പ്രതികരണവുമായി റിയ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

റിയ സെന്‍ ഗര്‍ഭിണിയായിരുന്നോ?

ബോളിവുഡിനെ ഞെട്ടിച്ചു കൊണ്ടായിരുന്നു റിയ സെന്നിന്റെ വിവാഹ വാര്‍ത്ത പുറത്ത് വന്നത്. പെട്ടെന്ന് ആരെയും അറിയിക്കാതെ വിവാഹം കഴിച്ചത് റിയ സെന്‍ ഗര്‍ഭിണി ആയിരുന്നത് കൊണ്ടായിരുന്നെന്നായിരുന്നു വാര്‍ത്തകള്‍ വന്നത്.

റിയ പറയുന്നതിങ്ങനെ

തന്റെ വിവാഹത്തെ കുറിച്ചും ഗര്‍ഭധാരണത്തെ കുറിച്ചും നടി പറയുന്നത് അത്തരത്തിലുള്ള വാര്‍ത്തകള്‍ വരുമെന്ന് താന്‍ ചിന്തിച്ചിരുന്നെന്നും അത്് പോലെ തന്നെ സംഭവിക്കുകയും ചെയ്തിരിക്കുകയാണെന്നുമാണ്.

ഹണി മൂണ്‍ പോവുന്നില്ലേ?

റിയയോട് ഹണി മൂണിന് പോവുന്നില്ലേ എന്ന ചോദ്യത്തിന് ഇപ്പോള്‍ അതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നും താന്‍ സിനിമയുടെ ഷൂട്ടിങ്ങ് തിരക്കുകളിലുമാണെന്നുമാണ് നടി പറഞ്ഞിരിക്കുന്നത്.

കുടുംബത്തെ കുറിച്ച്

പുതിയൊരു കുടുംബം തുടങ്ങുന്നതിനെ കുറിച്ച് റിയയ്ക്ക്് പറയാന്‍ മറുപടി ഒന്നുമില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ വിവാഹത്തോടെ വലിയ മാറ്റങ്ങള്‍ വന്നിരിക്കുകയാണെന്നും ഇത് താന്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്നും റിയ പറയുന്നു.

റിയാ സെന്‍

ഇന്ത്യന്‍ മോഡലും ബോളിവുഡ് നടിയുമായി വളര്‍ന്ന റിയാ സെന്‍ കഴിഞ്ഞ ദിവസം വിവാഹം കഴിച്ചത് വലിയ വാര്‍ത്തയായിരുന്നു. തൊട്ട് പിന്നാലെ ബിക്കിനിയിലെത്തി എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് നടി.

മലയാളത്തിലും...

അനന്തഭദ്രം എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പരിചിതയാണ് നടി റിയാ സെന്‍. കലഭവന്‍ മണിയുടെ സഹോദരിയായി ഭദ്ര എന്ന കഥാപാത്രത്തെയായിരുന്നു റിയ അനന്തഭദ്രത്തില്‍ അവതരിപ്പിച്ചിരുന്നത്.

രഹസ്യ വിവാഹം

റിയാ സെന്നും ശിവം തിവാരിയുമായി ഏറെ നാള്‍ പ്രണയത്തിലായിരുന്നെന്നും, ഇരുവരുടെയും വിവാഹം നേരത്തെ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്ന് ആരെയും അറിയിക്കാതെ രഹസ്യമായി വിവാഹം നടത്തിയതിന് പിന്നില്‍ ഒരു കാരണമുണ്ടെന്ന് പാപ്പരാസികള്‍ കണ്ടെത്തിയിരുന്നു.

ബിക്കിനി ചിത്രം


താന്‍ ഗര്‍ഭിണി അല്ലെന്ന് പറയാനുള്ള ശ്രമമായി റിയാ സെന്‍ ഹോട്ട് ലുക്കില്‍ നില്‍ക്കുന്ന ബിക്കിനി ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരുന്നു. ശേഷം ചിത്രം വൈറലായി മാറിയിരുന്നു.

ബംഗാളി കല്യാണം

ബംഗാളിലെ പരമ്പാരഗതമായ രീതിയിലായിരുന്നു റിയയുടെ വിവാഹം നടത്തിയിരുന്നത്. വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തിരുന്നത്.

English summary
When asked about the unwanted rumours doing the rounds that she was pregnant during her wedding, Riya Sen said, "I expected that speculation."
Please Wait while comments are loading...

Malayalam Photos

Go to : More Photos