ഹിന്ദി സിനിമകളില്‍ അഭിനയം നിര്‍ത്തിയതിന് കാരണമുണ്ട്! ഭയമുണ്ടാക്കുന്ന പേരിനെ കുറിച്ച് പറഞ്ഞ് നടി റിയ
മ്യൂസിക്കല്‍ വീഡിയോയും സിനിമകളുമൊക്കെ ചെയ്ത് ശ്രദ്ധേയായ നടിയാണ് റിയ സെന്‍. മ്യൂസിക് വീഡിയോസിലൂടെയായിരുന്നു റിയ സെന്‍ ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത്. ബോളിവുഡില്‍ നിന്നും തെന്നിന്ത്യയിലടക്കം റിയ അഭിനയിച്ചിരുന്നു. മലയാളത്തില്‍ അനന്തഭദ്രത്തിലായിരുന്നു റിയ അഭിനയിച്ചത്. ഇപ്പോഴിതാ താന്‍ ബോളിവുഡില്‍ അഭിനയിക്കുന്നത് നിര്‍ത്തിയതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
' ചെറുപ്പത്തില്‍ തന്നെ നേരിട്ട ലൈംഗിക അതിക്രമം തന്നെ അസ്വസ്ഥയാക്കിയെന്നും അതുകൊണ്ടാണ് ഹിന്ദി സിനിമകളില്‍ അഭിനയിക്കുന്നത് തന്നെ നിര്‍ത്തിയതെന്നും പറയുകയാണ് നടി. അമ്മൂമ്മ സുചിത്ര സെന്‍, അമ്മ മൂണ്‍ സെന്‍, സഹോദരി റൈമ സെന്‍ എന്നിവരടങ്ങുന്ന സിനിമാ കുടുംബത്തില്‍ നിന്നുമായിരുന്നു റിയ സെന്‍ വെള്ളിത്തിരയിലേക്ക് എത്തിയത്. 1998 ല്‍ കേവലം പതിനാറ് വയസുള്ളപ്പോഴായിരുന്നു ഹിറ്റ് മ്യൂസിക് വിഡിയോ ആയ ഫാല്‍ഗുനി പത്താകിന്റെ യാത് പിയ കി ആനേ ലഗി എന്ന പാട്ട് രംഗത്തില്‍ റിയ അഭിനയിച്ച് തരംഗമാക്കിയിരുന്നു.
1999 ല്‍ തമിഴിലെ റൊമാന്റിക് ഡ്രാമയായ താജ്മഹല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു റിയ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം നടത്തിയത്. ഭാരതിരാജയായിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. പിന്നാലെ ഹിന്ദിയിലും നടി അഭിനയിക്കാന്‍ പോയി. സ്‌റ്റൈല്‍, ജാങ്കര്‍ ബീറ്റ്‌സ്, തുടങ്ങിയ സിനിമകളില്‍ റിയ സെന്‍ അഭിനയിച്ചിരുന്നു.
Recommended Video

ബോളിവുഡിലെ തുടക്ക കാലത്തുള്ള യാത്രയില്‍ ബോക്‌സോഫീസ് വിജയം തനിക്ക് ആവേശം നല്‍കിയിരുന്നു. എന്നാല്‍ സിനിമകളുടെ വാണിജ്യ വിജയം ബോള്‍ഡ് എന്ന ടാഗ് കൂടി ചാര്‍ത്തി നല്‍കി. എന്നാല്‍ കുറച്ച് ഹിറ്റ് സിനിമകള്‍ ചെയ്തതിന് ശേഷം ആ കഥാപാത്രങ്ങളൊന്നും എനിക്ക് സുഖകരമാണെന്ന് തോന്നുന്നില്ലെന്ന് ഞാന്‍ തന്നെ തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് ഞാനൊരു മോശം നടിയാണെന്ന് ആളുകള്‍ കരുതിയത്. അവരെ അതില്‍ കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല.
ഞാന്‍ ബോളിവുഡില്‍ സിനിമകള്‍ ചെയ്തിരുന്ന സമയത്ത് സെക്‌സി ആയിരിക്കുക, അതിന് ചേര്‍ന്ന വസ്ത്രങ്ങള്‍ ധരിക്കുക, മേക്കപ്പ് ഇട്ട് ഇരിക്കണം തുടങ്ങിയതൊക്കെ ചെയ്യണമായിരുന്നു. എന്നാല്‍ അതിലൊന്നും ഞാന്‍ സംതൃപ്തയായിരുന്നില്ല. സെക്‌സി, ബോള്‍ഡ്, തുടങ്ങിയ ലേബലുകള്‍ തന്നെ ഭയപ്പെടുത്തുകയാണെന്ന് കൂടി 39 വയസുകാരിയായ നടി പറയുന്നു. അങ്ങനെയൊരു ടാഗ് നമ്മുടെ പേരിനൊപ്പം കിട്ടിയാല്‍ അത് കൊണ്ട് ജീവിക്കുന്നത് ഭയാനകമാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ സെക്‌സി എന്നൊരു ടാഗ് തനിക്ക് ലഭിച്ചിരുന്നു. അതിനാല്‍ എല്ലായിപ്പോഴും നന്നായി ഒരുങ്ങുന്നതിന് വളരെയധികം സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും റിയ പറയുന്നു.


Click it and Unblock the Notifications











