റിയ സെന്നിന്റെ അപ്പാര്‍ട്‌മെന്റിന് തീപിടിച്ചു
നടി റിയസെന്നിന്റെ അപ്പാര്‍ട്‌മെന്റിന് തീപിടിച്ചു. മുംബൈയിലെ ഇരുനില കെട്ടിടത്തിനാണ് തീപിടിച്ചത്. ഞായറാഴ്ചയാണ് സംഭവം. അപകടത്തില്‍ രണ്ട് അപ്പാര്‍ട്‌മെന്റുകളും കത്തി നശിച്ചു എന്നാണ് വിവരം.
റിയ സെന്നും അമ്മ മൂണ്‍ മൂണ്‍ സെന്നും അപകടം നടക്കുമ്പോള്‍ കെട്ടടിങ്ങളില്‍ ഒന്നില്‍ ഉണ്ടായിരുന്നുവത്രെ. എസി മെഷിനിലുണ്ടായിരുന്ന ഷോര്‍ട്ടേജാണ് അപകടത്തിന് കാരണമെന്ന് നടി പറയുന്നു.

തീപടരുന്നത് കണ്ടപ്പോഴേക്കും ഇരുവരും പുറത്തേക്കോടി രക്ഷപ്പെട്ടു. മൂണ്‍ മൂണ്‍ സെന്നിനോ റിയ സെന്നിനോ അപകടങ്ങളൊന്നും സംഭിവിച്ചിട്ടില്ലെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
എന്നാല്‍ സംഭവിത്തിന് ശേഷം തങ്ങളെ തക്ക സമയത്ത് രക്ഷിക്കാന്‍ എത്താതിരുന്ന ഫയര്‍ഫോഴ്‌സിനെ റിയ സെന്‍ തന്റെ ട്വിറ്ററിലൂടെ ആക്ഷേപിച്ചു. ഞങ്ങളുടെ രണ്ട് ഫഌറ്റും കത്തി നശിച്ചു. ഫയര്‍ എഞ്ചിന്‍ കൃത്യ സമയത്ത് വന്നിരുന്നെങ്കില്‍ അത് ഒഴിവാക്കാമായിരുന്നു. രാജ്യത്തെ ഓര്‍ത്ത് ലജ്ജിക്കുന്നു എന്നാണ് റിയ സെന്നിന്റെ ട്വീറ്റ്.
അനന്തഭദ്രം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും പരിചിതയാണ് റിയ സെന്‍. റിയ സെന്നിന്റെ മുത്തശ്ശി സുചിത്ര സെന്നും, അമ്മ മൂണ്‍ മൂണ്‍ സെന്നും സഹോദരി റൈമ സെന്നും അഭിനേത്രികളാണ്.


Click it and Unblock the Notifications











