രോഹിതിന്റെ ട്വീറ്റിന് ഷാരൂഖിന്‌റെ രസകരമായ മറുപടി! താരങ്ങളുടെ നര്‍മ്മസംഭാഷണം ഏറ്റെടുത്ത് ആരാധകര്‍

By Prashant V R

ഷാരൂഖ് ഖാന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ബാസിഗര്‍ കഴിഞ്ഞ ദിവസമായിരുന്നു കാല്‍ നൂറ്റാണ്ട് പൂര്‍ത്തികരിച്ചിരുന്നത്. അബാസ് മസ്താന്റെ സംവിധാനത്തില്‍ ഷാരൂഖും കാജോളും തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു ഇത്. ചിത്രം കാല്‍നൂറ്റാണ്ട് പിന്നിട്ട വേളയില്‍ ക്രിക്കറ്റ് താരം രോഹിത്ത് ശര്‍മ്മയും ഷാരുഖും ട്വിറ്ററില്‍ നടത്തിയ നര്‍മ്മ സംഭാഷണം ശ്രദ്ധേയമായിരുന്നു.

ബാസിഗര്‍ 25 വര്‍ഷങ്ങള്‍ പിന്നിട്ടതിന്‌റെ സന്തോഷം വീഡിയോ ട്വീറ്റിലൂടെയായിരുന്നു ഷാരൂഖ് പങ്കുവെച്ചത്. ഇതിനു താഴെയായിരുന്നു രോഹിത്തിന്റെ കമന്റ് വന്നത്. തനിക്ക് എറ്റവും ഇഷ്ടപ്പെട്ട സിനിമകളില്‍ ഒന്നാണ് ബാസീഗറെന്ന് രോഹിത്ത് കമന്റിട്ടിരുന്നു.

rohit sharma-shahrukh khan

ഇതിനു മറുപടിയായി ബാസിഗറിലെ കാലി കാലി ആങ്കേന്‍ എന്ന ഗാനം രോഹിത്തിനു വേണ്ടി പെര്‍ഫോം ചെയ്യുമെന്നും ആരോഗ്യവാനായിരിക്കൂവെന്നും ഷാരൂഖ് റിട്വീറ്റ് ചെയ്തു. ഇതിനു പിന്നാലെയാണ് രോഹിത്തിന്റെ അടുത്ത കമന്റ് വന്നത്. അങ്ങിനെയെങ്കില്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ തന്നെയാകട്ടെ ഈ പെര്‍ഫോമന്‍സ് എന്നും തന്റെ ഓര്‍മ്മകളുടെ കൂട്ടത്തില്‍ ഒരെണ്ണം കൂടിയാകട്ടെ എന്നും രോഹിത്ത് റിട്വീറ്റ് ചെയ്തിരുന്നു. രോഹിതിന്റെ ട്വീറ്റിന് ഷാരുഖ് മറുപടി നല്‍കുകയും ചെയ്തു. ഏകദിനത്തിലെ തന്റെ ഉയര്‍ന്ന സ്‌കോറായ 264 റണ്‍സ് രോഹിത്ത് ശര്‍മ്മ നേടിയത് കൊല്‍ക്കത്തയിലെ ഈഡന്‍സ് ഗാര്‍ഡന്‍സ് ഗ്രൗണ്ടില്‍ വെച്ചായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X