ദില്‍വാലയുടെ സെറ്റില്‍ വച്ച് രോഹിത് ഷെട്ടി ഷാരൂഖിന് നല്‍കിയ ഗിഫ്റ്റ് എന്താണെന്നോ?
ദില്‍വാലയുടെ സെറ്റില്‍ വച്ച് സംവിധായകന്‍ രോഹിത് ഷെട്ടി ഷാരൂഖിന് ഗിഫ്റ്റ് നല്‍കി. കേട്ടാല്‍ ആര്‍ക്കും അദ്ഭുതം തോന്നി പോകും. ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കാണ് ഷാരൂഖിന് രോഹിത് കൊടുത്തത്.
ഇത് ആദ്യമായല്ല ഷാരൂഖിന് രോഹിത് ഷെട്ടി ഗിഫ്റ്റ് കൊടുക്കുന്നത്. വമ്പന്‍ ഹിറ്റായി മാറിയ ചെന്നൈ എക്‌സ്പ്രസിന്റെ ചിത്രീകരണ സമയത്തും രോഹിത് ഷാരൂഖിന് ഗിഫ്റ്റ് കൊടുത്തിട്ടിട്ടുണ്ട്.

ഷാരൂഖ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. കൈയിലെ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരിക്കുന്ന സമയത്ത് ഒരു സൈക്കിളും ഷാരൂഖിന് രോഹിത് ഗിഫ്റ്റായി നല്‍കിയിട്ടുണ്ട്.
ഷാരൂഖും കാജോളും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദില്‍വാലയുടെ ചിത്രീകരണം പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്. വരുണ്‍ ദവാന്‍, കീര്‍ത്തി സനോന്‍, അജയ് ദേവഗണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ദില്‍വാലെ ഡിസംബര്‍ 18നാണ് റിലീസ് ചെയ്യുന്നത്.


Click it and Unblock the Notifications