മുന്‍ കാമുകിയുടെ കൂടെ ഒരുമിച്ചുള്ള യാത്ര; നടി സുസ്മിതയുടെ കാറിനുള്ളില്‍ മുഖം പൊത്തിപിടിച്ച് റോഹ്മാന്‍ ഷോവല്‍

കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ബോളിവുഡ് സിനിമാലോകം ഏറ്റവുമധികം ചര്‍ച്ചയാക്കിയ വേര്‍പിരിയല്‍ ആണ് നടി സുസ്മിത സെന്നിന്റേത്. നടനും മോഡലുമായ റോഹ്മാന്‍ ഷോവലുമായി നടി പ്രണയത്തിലായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പേ ആരംഭിച്ച പ്രണയം വിവാഹത്തിലേക്ക് എത്തുമെന്ന് എല്ലാവരും കരുതിയിരുന്നു. ഇരുവരും ലിവിങ് റിലേഷനില്‍ ആണെന്നതും ശ്രദ്ധേയമായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് സുസ്മിതയും റോഹ്മാനും പിരിഞ്ഞു എന്ന് വെളിപ്പെടുത്തി രംഗത്തുവന്നത്.

സുഹൃത്തുക്കളായി തുടങ്ങിയ ബന്ധം സുഹൃത്തുക്കളായി തന്നെ അവസാനിപ്പിച്ചു എന്നല്ലാതെ അതില്‍ കൂടുതല്‍ വിശദീകരണങ്ങളൊന്നും സുസ്മിത നല്‍കിയിരുന്നില്ല. എങ്കിലും കേട്ടതൊക്കെ സത്യം ആണെന്ന് ഔദ്യോഗികമായി വ്യക്തമാക്കി. ഇപ്പോഴിതാ വേര്‍പിരിഞ്ഞ അതിനുശേഷം മുന്‍ കാമുകനൊപ്പമുള്ള സുസ്മിതയുടെ വീഡിയോ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

വേർപിരിഞ്ഞതിന് ശേഷം ഒരേ കാറിൽ സുസ്മിതയും കാമുകനും

കഴിഞ്ഞ ഡിസംബറിലാണ് റോഹ്മാനുമായിട്ടുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് സുസ്മിത പറഞ്ഞത്. വേര്‍പിരിയല്‍ സത്യമാണെന്ന് പറഞ്ഞതിനു ശേഷം റോഹ്മാനെ കുറിച്ച് സ്മിതയോ നേരെ മറിച്ച് റോഹ്മാനോ കൂടുതലായി ഒരു വെളിപ്പെടുത്തലുകളും നടത്തിയിരുന്നില്ല. എന്നാല്‍ വ്യാഴാഴ്ച ഇരുവരെയും ഒരുമിച്ച് കണ്ടതോടെ ആരാധകരും സന്തോഷത്തിലായി. ഒരുമിച്ച് ഒരേ കാറില്‍ യാത്രചെയ്യുന്ന താരങ്ങളുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. എന്നാല്‍ ക്യാമറകളില്‍ നിന്നും റോഹ്മാന്‍ മുഖം മറച്ചു പിടിച്ചിരുന്നതാണ് ചര്‍ച്ചയാവുന്ന മറ്റൊരു കാര്യം.

ക്യാമറയിൽ നിന്നും മറഞ്ഞിരുന്ന് റോഹ്മാൻ

ബ്ലാക്ക് നിറമുള്ള വസ്ത്രം ധരിച്ച് കൂളിംഗ് ഗ്ലാസും വെച്ചാണ് സുസ്മിത കാറിലുണ്ടായിരുന്നത്. അതേസമയം റോഹ്മാന്‍ ഡെനീം ജാക്കറ്റാണ് ധരിച്ചത്. ഇരുവരും കാറിന്റെ പിന്‍സീറ്റിലാണ് ഇരുന്നത്. സുസ്മിതയും റോഹ്മാനുമാണ് കാറിലുള്ളതെന്ന് മനസിലായതോടെ ക്യാമറക്കണ്ണുകള്‍ കാറിനു ചുറ്റും കൂടി. ഇതോടെ മുഖം മറച്ചു പിടിച്ചു കാറില്‍ കുനിഞ്ഞിരിക്കാനാണ് റോഹ്മാന്‍ ശ്രമിച്ചത്. പക്ഷേ സുസ്മിത ക്യാമറകള്‍ക്ക് പോസ് ചെയ്യുകയും ചെയ്തിരുന്നു. എന്തുകൊണ്ടാണ് റോഹ്മാന്‍ മറഞ്ഞിരിക്കാന്‍ ശ്രമിച്ചതെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്.

വിവാഹത്തിന് മുൻപേ ഒരുമിച്ചാണ് താമസം

സോഷ്യല്‍ മീഡിയ പേജിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ റോഹ്മാനും സുസ്മിതയും 2018 മുതലാണ്പ്രണയത്തിലായത്. പിന്നീടിങ്ങോട്ട് ഓരോ യാത്രകളും ആഘോഷങ്ങളുമൊക്കെ ഒരുമിച്ചായിരുന്നു. ഇരുവരുടെയും വര്‍ക്കൗട്ടും മാതൃകാപരമായ ജീവിത രീതികളുമൊക്കെ ആരാധകരുമായി പങ്കുവെക്കുകയും ചെയ്തു. സുസ്മിത ദത്തെടുത്ത വളര്‍ത്തുന്ന രണ്ടു പെണ്‍കുട്ടികളും ഇവരുടെ കൂടെ തന്നെയായിരുന്നു താമസം. ഒരു പിതാവിന്റെ കടമകള്‍ നിര്‍വഹിക്കുന്നത് പോലെ റോഹ്മാന്‍ അവരെ പഠിപ്പിക്കുന്നതും മറ്റുമൊക്കെ നടി പുറംലോകത്തെ കാണിക്കുന്നുണ്ടായിരുന്നു.

സുസ്മിതയെക്കാളും വളരെ പ്രായം കുറവായിരുന്നു റോഹ്മാന്

അത്രയധികം കരുതലും സ്‌നേഹവുമുള്ള ഒരാള്‍ പെട്ടെന്ന് വേര്‍പിരിഞ്ഞുപോയ എങ്ങനെയാണെന്നാണ് ആരാധകരും ചോദിക്കുന്നത്. പ്രായ വ്യത്യാസം മാത്രമേ അവര്‍ക്കിടയിലെ പ്രശ്‌നമായി മറ്റുള്ളവര്‍ ചൂണ്ടി കാണിച്ചിരുന്നത്. സുസ്മിതയെക്കാളും വളരെ പ്രായം കുറവായിരുന്നു റോഹ്മാന്. നിലവില്‍ താരങ്ങള്‍ വീണ്ടും ഒന്നിക്കുന്നതിന്റെ സൂചനയാണോ പുറത്തു വന്ന ദൃശ്യങ്ങള്‍ എന്നാണ് ഉയര്‍ന്ന് വരുന്ന ചോദ്യം. അങ്ങനെയെങ്കില്‍ അതില്‍ സന്തോഷമേയുള്ളൂ എന്നാണ് ഭൂരിഭാഗം പേര്‍ക്കും പറയാനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X