പിരിഞ്ഞിട്ടും എന്തുകൊണ്ട് ഒരുമിച്ച്?; മക്കൾ അത് മനസിലാക്കുന്നു; സുസ്മിതയു‌ടെ മുൻ കാമുകൻ റൊഹ്മാൻ

1994 ൽ മിസ് യൂണിവേഴ്സ് കിരീടം ചൂടി ഇന്ത്യയുടെ അഭിമാനമായി മാറി താരമാണ് സുസ്മിത സെൻ. ബോളിവുഡിലെ മറ്റ് താരങ്ങളിൽ നിന്നും എന്നും വ്യത്യസ്തയാണ് സുസ്മിത. കരിയറിൽ ആവർത്തന വിരസത തോന്നുന്ന കഥാപാത്രങ്ങൾ വന്നതോടെ സിനിമാ രം​ഗം വിട്ട സുസ്മിഥ ഫാഷൻ, ബിസിനസ് മേഖലകളിലേക്ക് ശ്രദ്ധ കൊടുത്തു. ഏറെക്കാലത്തിന് ശേഷം തിരിച്ച് വരവ് നടത്തിയ സുസ്മിത ഇപ്പോൾ അഭിനയ രം​ഗത്ത് സജീവമാണ്. ഒടുവിൽ പുറത്തിറങ്ങിയ താലി എന്ന സീപീസ് ഏറെ ശ്രദ്ധ നേടി. സുസ്മിത ജീവിതത്തിൽ എടുത്ത തീരുമാനങ്ങൾ എപ്പോഴും ജനശ്രദ്ധ നേടിയിട്ടുണ്ട്.

24ാം വയസിലാണ് സുസ്മിത ദത്തെടുക്കലിലൂടെ അമ്മയാകുന്നത്. റെനി സെൻ എന്ന് മകൾക്ക് പേരുമിട്ടു. കുറച്ച് വർഷങ്ങൾക്കുള്ളിൽ രണ്ടാമത്തെ മകളെ ദത്തെടുത്തു. അലിഷ എന്നാണ് പേര്. ജീവിതം സന്തോഷകരമായി മുന്നോട്ട് പോകവെ അഡിസൺസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ സുസ്മിതയെ ബാധിച്ചു. ആരോ​ഗ്യ നില മോശമായെങ്കിലും സധൈര്യം സുസ്മിത ഈ പ്രതിസന്ധി ഘട്ടത്തെ അതിജീവിച്ചു.

Sushmita Sen  Rohman Shawl

​ഗോസിപ്പ് കോളങ്ങളിൽ സുസ്മിതയുടെ സ്വകാര്യ ജീവിതം പലപ്പോഴും ചർച്ചയായിട്ടുണ്ട്. താരത്തിന്റെ പ്രണയ ബന്ധങ്ങൾ എപ്പോഴും വാർത്താ പ്രധാന്യം നേടി. നടനും മോഡലുമായ റൊഹ്മാൻ ഷോളുമായി സുസ്മിത പ്രണയത്തിലായിരുന്നു. ഇവർ തമ്മിലുള്ള പ്രായ വ്യത്യാസം പലരെയും ആശ്ചര്യപ്പെടുത്തി. റാെഹ്മാനേക്കാൾ 15 വയസ് കൂടുതലാണ് സുസ്മിതയ്ക്ക്. സോഷ്യൽ മീഡിയ വഴിയാണ് ഇവർ പരിചയപ്പെടുന്നത്.

റൊഹ്മാനുമായി ബ്രേക്കപ്പായ കാര്യവും സുസ്മിത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. പ്രണയം അവസാനിച്ചെങ്കിലും സൗഹൃദം തുടരുന്നെന്ന് സുസ്മിത സെൻ വ്യക്തമാക്കി. പിരിഞ്ഞ ശേഷവും താരത്തിനൊപ്പം റൊഹ്മാനെ കണ്ടിട്ടുണ്ട്. കുടുംബത്തിലെ ചടങ്ങുകൾക്കും ഇവന്റുകൾക്കുമെത്തിയപ്പോഴെല്ലാം സുസ്മിതയ്ക്കൊപ്പം റൊഹ്മാനുണ്ടായിരുന്നു. ഇത് ആരാധകരിൽ ചോദ്യമുയർത്തി.

Sushmita Sen  Rohman Shawl

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ സുസ്മിതയെക്കുറിച്ച് പരാമർശിച്ചിരിക്കുകയാണ് റൊഹ്മാൻ ഷാൾ. ബ്രേക്കപ്പിന് ശേഷവും സൗഹൃദം തുടരുന്നതിന് കാരണം എന്തെന്ന് റെഹ്മാൻ വ്യക്തമാക്കി. സുസ്മിതയെ താനെന്നും ആരാധിച്ചിരുന്നെന്ന് റൊഹ്മാൻ പറയുന്നു. അവരെ പോലെ ഒരു പങ്കാളിയെയാണ് ഞാൻ ആ​ഗ്രഹിച്ചത്. പരിചയപ്പെട്ടപ്പോൾ പുറത്ത് കാണുന്നതിനേക്കാൾ അതിശയിപ്പിക്കുന്ന ആളാണെന്ന് മനസിലായി. ഞാൻ ഒരു ആരാധകനായിരുന്നു.

സുസ്മിതയു‌ടെ കഠിനാധ്വാനം ഞാൻ കണ്ടിട്ടുണ്ട്. ആ മനസിന്റെ ആരാധകനാണ് ഞാൻ. ചുറ്റും നടക്കുന്നതെന്താണെന്ന് സുസ്മിതയ്ക്ക് അറിയാം. ഞാൻ അവരെ മാതൃകയാക്കുന്നത് കൊണ്ടാണ് ഇപ്പോഴും സുഹൃത്തുക്കളായി തുടരുന്നത്. അവരിൽ നിന്നും എനിക്കിതെല്ലാം പഠിക്കണം. ആളുകളുടെ അഭിപ്രായം താനോ സുസ്മിതയോ കാര്യമാക്കുന്നില്ലെന്നും റൊഹ്മാൻ ഷാൾ വ്യക്തമാക്കി.

ഞങ്ങൾ പരസ്പരം മനസിലാക്കുന്നു. ആളുകൾ എന്ത് പറയുന്നുെന്നോ ചിന്തിക്കുന്നെന്നോ ഞങ്ങൾ നോക്കുന്നില്ല. തന്റെ ബന്ധത്തെക്കുറിച്ച് ആളുകളോട് വിശദീകരിക്കാൻ കഴിയില്ലെന്നും റൊഹ്മാൻ ഷാൾ പറഞ്ഞു. സുസ്മിതയുടെ മക്കളെക്കുറിച്ചും റൊഹ്മാൻ സംസാരിച്ചു. ആലിഷയും റെനിയും സ്മാർട്ടായ കുട്ടികളാണ്. അവരെ അങ്ങനെയാണ് വളർത്തിയത്. അവർ മനസിലാക്കുന്നു. അവരെ സംബന്ധിച്ച് ഇത് ഞാനും അവരുടെ അമ്മയും തമ്മിലുള്ള ബന്ധമാണ്. തനിക്ക് ഈ മക്കളുമായി അതിനപ്പുറമുള്ള ബന്ധമാണ്. അവർ പക്വതയുള്ള കുട്ടികളാണ്. അതിന്റെ ക്രെഡിറ്റ് അവരുടെ അമ്മയ്ക്കാണ്. എങ്ങനെ ജീവിക്കണമെന്ന് സുസ്മിത മക്കളെ പഠിപ്പിച്ചെന്നും റൊഹ്മാൻ ഷാൾ വ്യക്തമാക്കി.

More from Filmibeat

Read more about: sushmita sen
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X