നടി ആലിയ ഭട്ടിന് കൊവിഡ് 19; ആരോഗ്യസ്ഥിതിയെ കുറിച്ച് നടി...
ബോളിവുഡ് നടി ആലിയ ഭട്ടിന് കൊവിഡ് പോസിറ്റീവ്. നടി തന്നെയാണ് ഇക്കാര്യം തന്റെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് തനിക്ക് കൊവിഡ് ടെസ്റ്റ് പോസിറ്റീവ് ആയ വിവരം നടി വെളിപ്പെടുത്തിയിരിക്കുന്നത്. കൂടാതെ താൻ ഹൗസ് ക്വാറന്റൈനിൽ ആണെന്നും നടി പറയുന്നുണ്ട്.

ഏപ്രിൽ 1 നാണ് തനിക്ക് കൊവിഡ് പോസിറ്റീവായ വിവരം നടി ആരാധകരുമായി പങ്കുവെച്ചത്. നടിക്ക് രോഗശാന്തി നേർന്ന് ആരാധകരും സിനിമാ ലോകവും രംഗത്തെത്തിയിട്ടുണ്ട്. സഞ്ജയ് ലീല ബൻസാലിയ സംവിധാനം ചെയ്യുന്ന ചിത്രമായ ഗംഗുഭായിയുടെ ചിത്രീകരണത്തിനിടെയാണ് നടിയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. മുംബൈയിൽ ഒരു പാട്ട് ചിത്രീകരണം പുരോഗമിക്കുകയായിരുന്നു. നിലവിൽ നടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.
ഗംഗുഭായിയുടെ സംവിധായകൻ സഞ്ജയ് ലീല ബൻസാലിയ്ക്ക് കൊവിഡ് പോസിറ്റീവ് ആയിരുന്നു. മാർച്ച് ആദ്യവാരത്തോടെയായിരുന്നു രോഗം സ്ഥിരികരിക്കുന്നത്. തുടർന്ന് ചിത്രീകരണം നിർത്തിവെയ്ക്കുകയും ആലിയയും നിരീക്ഷണത്തിൽ പോയിരുന്നു. കൂടാതെ നടൻ രൺബീർ കപൂറിനും കൊവിഡ് സ്ഥിരികരിച്ചിരുന്നു. അമ്മ നീതു കപൂറായിരുന്നു നടന് കൊവിഡ് പോസിറ്റീവ് ആയ വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്. അതും മാർച്ച് ആദ്യവാരമായിരുന്നു. നടന്റെ ആരോഗ്യനില മോശമാണെന്ന് തരത്തിലുള്ള വാർത്തകൾ അന്ന് പ്രചരിച്ചിരുന്നു. എന്നാൽ മകന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അസുഖം ഭേദമായി വരുന്നു എന്നും നീതു കപൂർ അറിയിച്ചിരുന്നു.
Recommended Video
അയാൻ മുഖർജി സംവിധാനം ചെയ്ത ബ്രഹ്മസാത്രയാണ് ഇനി റിലീസ് ചെയ്യാനുള്ള ആലിയ ചിത്രം. കാമുകൻ രൺബീറാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. കൊവിഡിനെ തുടർന്ന് റിലീസ് നീട്ടിയ ബ്രഹ്മസാത്രയുടെ പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല. പ്രേക്ഷകർ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുകയാണ്. ഗംഗുഭായ് കൂടാതെ രാജമൗലി സംവിധാനം ചെയ്യുന്ന ആർആർആറാണ് ആലിയയുടെ മറ്റൊരു ചിത്രം.


Click it and Unblock the Notifications