»   » വെറും മുപ്പത് മിനുറ്റുള്ള പരിപാടിയ്ക്ക് പ്രിയങ്ക ചോപ്ര ചോദിച്ച പ്രതിഫലം ഞെട്ടിക്കും!

വെറും മുപ്പത് മിനുറ്റുള്ള പരിപാടിയ്ക്ക് പ്രിയങ്ക ചോപ്ര ചോദിച്ച പ്രതിഫലം ഞെട്ടിക്കും!

Posted By:
Subscribe to Filmibeat Malayalam

പല താരങ്ങളുടെയും പ്രതിഫലം കേട്ടാല്‍ ഞെട്ടിപോകും. സിനിമയ്ക്ക് വേണ്ടി മാത്രമല്ല മറ്റ് സ്‌റ്റേജ് പരിപാടികള്‍ക്കും പ്രതിഫലത്തിന്റെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയ്ക്കും ആരും തയ്യാറല്ല. മുമ്പ് തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര വെറും സെക്കന്‍ഡുകള്‍ക്ക് വേണ്ടി മാത്രം കോടികള്‍ വാങ്ങി ഞെട്ടിച്ചിരുന്നു.

താരപുത്രിയുടെ സിനിമ വരുന്നു, ആശങ്ക മറ്റൊരു താരപുത്രിയ്ക്ക്! കാരണം എന്താണെന്ന് അറിയാമോ?

ഇപ്പോള്‍ വെറും അരമണിക്കൂര്‍ സമയത്തിന് വേണ്ടി പ്രിയങ്ക ചോപ്ര ചോദിച്ച പ്രതിഫല തുക കേട്ടാണ് എല്ലാവരും അമ്പരന്നിരിക്കുന്നത്. ഒരു അവാര്‍ഡ് നിശയില്‍ പങ്കെടുക്കുന്നതിനായിട്ടായിരുന്നു പ്രിയങ്ക 12 കോടി ആവശ്യപ്പെട്ടത്. എന്നാല്‍ അത് കൊടുക്കാന്‍ നിവൃത്തി ഇല്ലാതെ വന്നതോടെ അണിയറ പ്രവര്‍ത്തകര്‍ അതില്‍ നിന്നും പിന്മാറുകയായിരുന്നു.

പ്രിയങ്കയുടെ പ്രതിഫലം

പ്രിയങ്ക ചോപ്രയാണ് വന്‍തുക പ്രതിഫലം ആവശ്യപ്പെട്ടതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. നടി ആവശ്യപ്പെട്ട കോടികള്‍ കിട്ടാതെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് വാശി കാണിച്ചെന്നും ഒട്ടും വിട്ട് വീഴ്ചയ്ക്ക് തയ്യാറിയിരുന്നില്ലെന്നുമാണ് പറയുന്നത്.

പന്ത്രണ്ട് കോടി

ഒരു അവാര്‍ഡ് നിശയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു സൂപ്പര്‍ താരങ്ങള്‍ പോലും ആവശ്യപ്പെടാത്ത അത്രയും പ്രതിഫലം പ്രിയങ്ക ചോദിച്ചിരുന്നത്. 12 കോടിയായിരുന്നു മുപ്പത് മിനുറ്റ് മാത്രമുള്ള പരിപാടിയ്ക്ക് വേണ്ടി നടി ചോദിച്ചതെന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രിയങ്ക വരും...

പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രിയങ്ക ചോപ്ര വരുമെന്നായിരുന്നു ആദ്യം അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. എന്നാല്‍ നടി ഒട്ടും വിട്ടു വീഴ്ചയ്ക്ക് തയ്യാറാകാതെ വന്നതോട് കൂടി അവരും കുഴപ്പത്തിലാവുകയായിരുന്നു.

ഷാരുഖ് ഖാനും

പ്രിയങ്ക ചോപ്രയ്‌ക്കൊപ്പം സല്‍മാന്‍ ഖാന്‍, ഷാരുഖ് ഖാന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കാന്‍ വരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഷാരുഖ് ഖാനും പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. ഇതും മറ്റ് ബഹളങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു.

English summary
Rs 12 crore for a 30 minute performance, an offer Priyanka Chopra Cannot resist

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X