'തമിഴ് നടൻ മഹത്ത് രാഘവേന്ദ്ര മുതൽ ബാഡ്മിന്റണ്‍ താരം മത്തിയാസ് ബോ വരെ'; തപ്സി പന്നുവിന്റെ കാമുകന്മാർ!
നിലപാടും സിനിമകള്‍ തെരഞ്ഞെടുക്കുന്നതിലെ വ്യത്യസ്തതയും കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് തപ്സി പന്നു. തെലുങ്ക് സിനിമകളിലൂടെയായിരുന്നു തപ്സിയുടെ അഭിനയ ജീവിതം ആരംഭിച്ചത്. കെ.രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത ജുമന്തി നാദമായിരുന്നു ആദ്യ ചിത്രം.
2011ല്‍ താപ്സി തമിഴ് സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങി. ആദ്യം ധനുഷിന്‍റെ നായികയായിട്ടായിരുന്നു അരങ്ങേറ്റം. ചിത്രം ആടുകളം. വെട്രിമാരനായിരുന്നു ചിത്രത്തിന്‍റെ സംവിധായകന്‍. നിരവധി തെലുങ്ക്, തമിഴ് ചിത്രങ്ങളിലും മലയാള ചിത്രം ഡബിള്‍സിലും തപ്സി വേഷമിട്ടിട്ടുണ്ട്.

ഇപ്പോൾ താരം ബോളിവുഡിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സൗത്ത് ഇന്ത്യയിൽ അടക്കം നിരവധി ആരാധകരുള്ള തപ്സി ഇപ്പോൾ ബാഡ്മിന്റണ്‍ താരം മത്തിയാസ് ബോയുമായി പ്രണയത്തിലാണ്. 2020ലാണ് തപ്സി തന്റെ പ്രണയം പരസ്യപ്പെടുത്തിയത്.
മത്തിയാസ് വരുന്നതിന് മുമ്പും തപ്സിയുടെ ജീവിതത്തിൽ പ്രണയങ്ങൾ സംഭവിച്ചിട്ടുണ്ട്. ആദ്യത്തെ പ്രണയം തെലുങ്ക്, തമിഴ് നടൻ മഹത് രാഘവേന്ദ്രയുമായിട്ടായിരുന്നു.
മഹത്തിന്റെ ആദ്യ തെലുങ്ക് സിനിമ ബാക്ക് ബെഞ്ച് സ്റ്റുഡന്റ് പ്രൊമോഷനിടെ തപ്‌സിയുമായി താൻ രണ്ട് വർഷത്തോളം ഡേറ്റിംഗ് നടത്തിയതായി മഹത് രാഘവേന്ദ്ര വെളിപ്പെടുത്തിയിരുന്നു.
മുന്നോട്ട് കൊണ്ടുപോയിട്ട് കാര്യമില്ലെന്ന് മനസിലായപ്പോൾ അവസാനിപ്പിക്കുകയായിരുന്നുവെന്നും മഹത് പറഞ്ഞിരുന്നു. മഹത്തിന് ശേഷം തപ്സിയുടെ പേരിനോടൊപ്പം ചേർത്ത് കേട്ട പേര് നടി ഹുമ ഖുറേഷിയുടെ സഹോദരൻ സാഖിബ് സലീമിന്റേതായിരുന്നു.
2017ൽ ആണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്ത വ്യാപകമായി പ്രചരിച്ചിരുന്നത്. ഇരുവരും ഒരുമിച്ചുള്ള മനോഹരമായ ഫോട്ടോകൾ ഓൺലൈനിൽ വൈറലായതും ഗോസിപ്പിന് ആക്കം കൂട്ടി. പിന്നീട് താനും തപ്‌സിയുെ ഡേറ്റിംഗ് നടത്തുന്നില്ലെന്ന് സാഖിബ് വ്യക്തമാക്കി. തപ്‌സി തന്റെ പ്രിയപ്പെട്ട സുഹൃത്ത് മാത്രമാണെന്നും അന്ന് സാഖിബ് വിശദീകരിച്ചിരുന്നു.

ഇതിനെല്ലാം ശേഷമാണ് തപ്സി മത്തിയാസ് ബോയുമായി പ്രണയത്തിലായത്. പ്രണയം പരസ്യപ്പെടുത്തിയ ശേഷം കാമുകനൊപ്പമുള്ള ചിത്രങ്ങൾ തപ്സി അടിക്കടി സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്.
'ഒന്നും ഒളിച്ച് വെക്കാന്‍ താത്പര്യമില്ല. എന്റെ ജീവിതത്തില്‍ ആരുടെയെങ്കിലും സാന്നിദ്ധ്യം ഉണ്ടാവുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. അതേസമയം ഇത് വാര്‍ത്തകളായി വരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.'
'കാരണം ഒരു നടിയെന്ന നിലയില്‍ അപ്പോള്‍ എന്റെ നേട്ടങ്ങളെല്ലാം അകന്നു പോയേക്കാം. എന്റെ സഹോദരി, മാതാപിതാക്കള്‍ എല്ലാവരും മത്തിയാസിനെ ഇഷ്ടപ്പെടുന്നു. മാതാപിതാക്കള്‍ സമ്മതിച്ചിരുന്നില്ലെങ്കില്‍ ഇങ്ങനെയൊരു ബന്ധമേ ഉണ്ടായിരിക്കില്ല' എന്നാണ് പ്രണയം പരസ്യപ്പെടുത്തി തപ്സി മുമ്പൊരിക്കൽ കുറിച്ചത്.


Click it and Unblock the Notifications