For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹത്തിന് മുന്‍പേ നടി ഗര്‍ഭിണിയായിരുന്നു? ആലിയയുടെ ഗര്‍ഭത്തെ കുറിച്ച് ചോദിക്കുന്നവരോട് സഹേദാരി ഷെഹീന്‍

  |

  ഈ വര്‍ഷം ഇന്ത്യന്‍ സിനിമാലോകത്ത് ഏറ്റവുമധികം ചര്‍ച്ചയായ താരവിവാഹമാണ് നടി ആലിയ ഭട്ടിന്റെയും നടന്‍ രണ്‍ബീര്‍ കപൂറിന്റെയും. വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവിലാണ് താരങ്ങള്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ വിവാഹിതരാവുന്നത്. പരമ്പരാഗതമായ ചടങ്ങുകള്‍ക്കൊടുവില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ശേഷം രണ്ട് മാസം കഴിഞ്ഞതോടെ താന്‍ ഗര്‍ഭിണിയാണെന്ന് ആലിയ പുറത്ത് വിട്ടു.

  ഏപ്രില്‍ പതിനാലിന് വിവാഹിതയായ ആലിയ ജൂണ്‍ മാസത്തിലാണ് ഗര്‍ഭിണിയാണെന്ന് പറയുന്നത്. ആരാധകരെയും സഹപ്രവര്‍ത്തകരെയുമൊക്കെ അത്ഭുതപ്പെടുത്തി കൊണ്ടാണ് ആലിയ ഈ വാര്‍ത്ത പറഞ്ഞത്. ഇതോടെ വിവാഹത്തിന് മുന്‍പേ നടി ഗര്‍ഭിണിയായിരുന്നോ എന്ന സംശയവും ഉയര്‍ന്ന് വന്നു. അതായിരിക്കും താരങ്ങള്‍ പെട്ടെന്ന് വിവാഹം കഴിച്ചതെന്നടക്കം അഭ്യൂഹമെത്തി. ഒടുവില്‍ ഇതിനെല്ലാം മറുപടിയായി ആലിയയുടെ സഹോദരി ഷെഹീന്‍ ഭട്ട് എത്തിയിരിക്കുകയാണ്.

  ആലിയ ഭട്ടിന്റെ എല്ലാ ഉയര്‍ച്ച താഴ്ചകളിലും കൂടെ നില്‍ക്കുന്ന ആളാണ് സഹോദരി ഷെഹീന്‍ ഭട്ട്. ഇപ്പോള്‍ സഹോദരിയെ കുറിച്ച് വരുന്ന മോശം പ്രതികരണങ്ങളിലാണ് ഷെഹീന്‍ പ്രതികരിച്ചത്. വിവാഹത്തിന് മുന്‍പ് ആലിയ ഗര്‍ഭിണിയായോന്നാണ് പലരും ചോദിക്കുന്നത്. 'ഞാന്‍ അവള്‍ക്ക് വേണ്ടി സംസാരിക്കില്ലെന്നാണ് സഹോദരി പറയുന്നത്. കാരണം അത് അവളുടെ സ്വന്തം യാത്രയാണ്. അവള്‍ കൈകാര്യം ചെയ്യുന്നതൊക്കെ അവളുടെ മാത്രം യാത്രകളാണ്.

  Also Read: ഭാര്യയെ സ്‌നേഹത്തോടെ വിളിക്കുന്നത് ഇഷ്ടം തോന്നിയ നടിയുടെ പേര്; ആരോടും പറയാത്ത രഹസ്യം പറഞ്ഞ് മെഗാസ്റ്റാർ

  ആര്‍ക്കും എല്ലാവരെയും തൃപ്തിപ്പെടുത്തി ജീവിക്കാന്‍ സാധിക്കില്ല. എപ്പോഴും ഒന്നോ രണ്ടോ നെഗറ്റീവ് കമന്റുകള്‍ ഉണ്ടായേക്കും. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ ജീവിക്കുന്നത് കൊണ്ട് എന്തിലൊക്കെ ശ്രദ്ധിക്കണം, ശ്രദ്ധിക്കരുത് എന്നൊക്കെയുള്ള കാര്യങ്ങള്‍ പരിശീലിച്ച് കഴിഞ്ഞു. ഈ വര്‍ഷം ഞങ്ങളുടെ കുടുംബത്തിന് ഒരു അത്ഭുത വര്‍ഷമാണെന്ന് പറയാം. കഴിഞ്ഞ വര്‍ഷം മുതലാണ് അത് തുടങ്ങുന്നത്. ഞങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ സന്തോഷം മാത്രമേയുള്ളു. അതിനായി കാത്തിരിക്കുകയാണെന്നും' ഷെഹീന്‍ ഭട്ട് പറയുന്നു.

  Also Read: ഭാര്യ പോയതോടെ തുടങ്ങിയ തകർച്ച! മുന്‍പത്തെ തെറ്റ് കണ്ടിട്ടും മനസിലായില്ലേന്ന് നാഗ ചൈതന്യയോട് ആരാധകർ

  2018 മുതലാണ് ആലിയ ഭട്ടും രണ്‍ബീറും പ്രണയത്തിലാവുന്നത്. ഇരുവരെയും ഒരുമിച്ച് കണ്ടത് മുതല്‍ ഗോസിപ്പ് പ്രചരിച്ചെങ്കിലും ആദ്യം വാര്‍ത്ത അഭ്യൂഹങ്ങളായി തുടര്‍ന്നു. എന്നാല്‍ പിന്നീട് വിവാഹത്തിനുള്ള ഒരുക്കങ്ങളിലേക്ക് എത്തിയത് മുതല്‍ താരങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞു. അങ്ങനെയാണ് 2022 ഏപ്രിലില്‍ ഇരുവരും വിവാഹിതരാവുന്നത്. മുംബൈയിലെ അപാര്‍ട്ട്‌മെന്റില്‍ വച്ച് വളരെ സ്വകാര്യമായിട്ടുള്ള ചടങ്ങിലാണ് താരവിവാഹം നടക്കുന്നത്. വിവാഹത്തിന് പിന്നാലെ അഭിനയത്തിലേക്ക് രണ്ടാളും മടങ്ങി.

  ഈ വര്‍ഷമാണ് ആലിയ ഹോളിവുഡിലേക്കും ചുവടുവെക്കുന്നത്. അങ്ങനെ ഇംഗ്ലീഷ് ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടി വിദേശത്ത് പോയപ്പോഴാണ് തന്റെയുള്ളില്‍ ഒരാള്‍ കൂടി വളരുന്നുണ്ടെന്ന വിവരം നടി അറിയുന്നത്. വൈകാതെ ആശുപത്രിയില്‍ നിന്നും സ്‌കാന്‍ ചെയ്യുന്നതിന്റെ ചിത്രം നടി പുറത്ത് വിട്ടു. താനും രണ്‍ബീറും വൈകാതെ മാതാപിതാക്കള്‍ ആവുമെന്നും കുഞ്ഞതിഥി വന്ന് കൊണ്ടിരിക്കുകയാണെന്നും താരങ്ങള്‍ പറഞ്ഞു. അവിടം മുതലാണ് ആലിയ നേരത്തെ ഗര്‍ഭിണിയായിരുന്നോ എന്ന സംശയം ചിലര്‍ക്ക് വന്നത്.

  English summary
  Rumours About Alia Bhatt's Pregnancy Before Wedding, This Is What Alia's Sister Shaheen Bhatt Opens Up. Read In Malayalam..
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X