ബ്രസീലിയന്‍ നടി ലാറിസയ്‌ക്കൊപ്പം ആര്യന്‍ ഖാന്‍, വീഡിയോ വൈറല്‍, ഇരുവരും പ്രണയത്തില്‍?
ബോളിവുഡിലെ കിംഗ് ഖാന്‍ എന്നറിയപ്പെടുന്ന ഷാരൂഖ് ഖാന്റെ മകനാണ് ആര്യന്‍ ഖാന്‍. കഭി ഖുഷി കഭി ഗം എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന്റെ ചെറുപ്പകാലം അഭിനയിച്ചത് ആര്യന്‍ ഖാനായിരുന്നു. ലയണ്‍ കിംഗിന്റെ ഹിന്ദി വേര്‍ഷനില്‍ സിംബയ്ക്ക് ശബ്ദം കൊടുത്തതും ആര്യന്‍ ഖാനായിരുന്നു. സംവിധാന രംഗത്തേക്ക് ചുവടുവെക്കാന്‍ ഒരുങ്ങുകയാണ് ആര്യന്‍ ഖാന്‍.
ബോളിവുഡ് പാര്‍ട്ടികളാകട്ടെ, ഐപിഎല്‍ ഓക്ഷഓന്‍ ആകട്ടെ പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുള്ള താരം കൂടിയാണ് ആര്യന്‍ ഖാന്‍. ആര്യന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ കേസുമായി ബന്ധപ്പെട്ടുമെല്ലാം അദ്ദേഹത്തിന്റെ പേര് വലിയ ചര്‍ച്ചയായിരുന്നു. അടുത്തിടെ അദ്ദേഹത്തിന്റെ പുതിയ ആഢംബര സ്ട്രീറ്റ് വെയര്‍ ബ്രാന്‍ഡ് ആയ D'YAVOL X ഉം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ബ്രാന്‍ഡിന്റെ പ്രചരണങ്ങള്‍ക്കായി പുതിയ പരസ്യങ്ങളിലും ക്യാംപയിനുകളിലുമെല്ലാം ആര്യന്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ ആര്യന്‍ ഖാന്റെ പ്രണയത്തെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച. ബ്രസീലിയന്‍ നടിയും മോഡലുമായ ലാറിസ ബോനെസിയുമായി ആര്യന്‍ പ്രണയത്തിലാണെന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റില്‍ ഒരാള്‍ വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. ലാറിസയ്ക്കും സഹോദരിയ്ക്കുമൊപ്പം ആര്യന്‍ ഖാന്‍ നില്‍ക്കുന്ന വീഡിയോ ആണ് വൈറല്‍ ആകുന്നത്. മാര്‍ട്ടിന്‍ ഗാരിക്‌സിന്റെ കണ്‍സേര്‍ട്ടിലാണ് ലാറിസയ്ക്കും സഹോദരിയ്ക്കുമൊപ്പം ആര്യനും പങ്കെടുത്തതെന്നാണ് വിവരം.
റെഡ്ഡിറ്റിലെ പോസ്റ്റില്‍ പറയുന്നതിങ്ങനെ,' കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ്, ആര്യന്‍ ഖാന്‍ ലാറ ബോനെസ്സിയെ ഡേറ്റ് ചെയ്യുന്നതായി ഒരു കമന്റ് എന്റെ ശ്രദ്ധയിപ്പെട്ടു. അങ്ങനെ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ തിരഞ്ഞു. അപ്പോള്‍ ആര്യന്‍ ഖാന്‍ ലാറിസ ബോനെസ്സിയുടെ കുടുംബത്തെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടു. ലാറിസ്സയും ആര്യന്റെ കുടുംബത്തെ ഫോളോ ചെയ്യുന്നുണ്ട്. ലാറിസയുടെ പട്ടിയുടെ അക്കൗണ്ട് വരെ ആര്യന്‍ ഖാന്‍ ഫോളോ ചെയ്യുന്നുണ്ട്.'
ലാറിസ്സയുടെ അമ്മയുടെ പിറന്നാളിന് തന്റെ ബ്രാന്‍ഡിന്റെ ഒരു സമ്മാനം ആര്യന്‍ അവര്‍ക്ക് അയച്ചുകൊടു്തതിരുന്നു. അവര്‍ അത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ചിലപ്പോള്‍ ഇത് തെറ്റാകാം. പക്ഷെ എന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്നാണ് റെഡ്ഡിറ്റ് യൂസര്‍ പറയുന്നത്.

Dyavol Xന്റെ ക്യാംപയിനിലും ലാറിസ പങ്കാളിയായിരുന്നു. ഇരുവരും തമ്മില്‍ 7 വയസിന്റെ ഗ്യാപ് ഉണ്ട്. ലാറിസ ബ്രസീലുകാരിയാണെങ്കിലും ബോളിവുഡില്‍ ദേസി ബോയ്‌സ്, ഗോ ഗോവ ഗോണ്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഗുരു രന്ധാവയുടെ സുര്‍മ സുര്‍മ എന്ന മ്യൂസിക് വീഡിയോയിലും സ്‌റ്റെബിന്‍ ബെന്‍സിന്റെ മ്യൂസിക് വീഡിയോയിലും ഭാഗമായിട്ടുണ്ട്.
തെലുഗു സിനിമയിലാണ് ലാറിസ്സ കൂടുതലായും പ്രവര്‍ത്തിച്ചിട്ടുള്ളത്. 2016ല്‍ പുറത്തിറങ്ങിയ തെലുഗു ആക്ഷന്‍ കോമഡി ചിത്രം തിക്ക, 2018ല്‍ ഇറങ്ങിയ നെക്‌സ്റ്റ് എന്റി? തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അതേസമയം ഇവരുടെ പ്രണയം സ്ഥിരീകരിച്ചുകൊണ്ട് റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ല.


Click it and Unblock the Notifications











