വിവാഹ ജീവിതത്തില്‍ കുറച്ച് താഴ്ന്ന് കൊടുക്കാം; ഇത്രയും വര്‍ഷത്തെ ദാമ്പത്യത്തെ കുറിച്ച് അജയ് ദേവ്ഗണ്‍

ബോളിവുഡിലെ ഏറ്റവും സൂപ്പര്‍ താരദമ്പതിമാരാണ് അജയ് ദേവ്ഗണും കാജോളും. സിങ്കം, ഗോല്‍മാല്, ദൃശ്യം, തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളിലൂടെ അജയ് വീണ്ടും തിളങ്ങി നില്‍ക്കുകയാണ്. തൊണ്ണൂറുകളിലെ നായികയായി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച കാജോള്‍ വിവാഹം കഴിഞ്ഞ് കുട്ടികള്‍ ആയതോടെ അഭിനയത്തില്‍ നിന്നും മാറി നിന്നു. പിന്നെ ഇടയ്ക്ക് നടി തിരിച്ച് വന്നെങ്കിലും സജീവമായി അഭിനയിക്കുന്നില്ലായിരുന്നു. എങ്കിലും സന്തുഷ്ട കുടുംബജീവിതവുമായി മുന്നോട്ട് പോവുകയാണ്.

അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ താന്‍ എന്തിനാണ് കാജോളിനെ വിവാഹം കഴിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. മാത്രമല്ല വര്‍ഷങ്ങളോളം കാജോളും താനും ചേര്‍ന്ന് ഈ ബന്ധം മുന്നോട്ട് കൊണ്ട് പോകുന്നത് എങ്ങനെയാണെന്നും അജയ് പറഞ്ഞു.

 kajol-ajay

എനിക്ക് ശരിക്കും അറിയില്ല. ഞങ്ങള്‍ കണ്ടുമുട്ടി, ഞങ്ങള്‍ വളരെ നന്നായി ഒരുമിച്ചു. വിവാഹാഭ്യര്‍ത്ഥന പോലും നടത്താതെ ഞങ്ങള്‍ പരസ്പരം കാണാന്‍ തുടങ്ങി, പിന്നീട് ഞങ്ങള്‍ വിവാഹിതരാകുമെന്ന് പോലും കരുതിയില്ല. ഞങ്ങളുടെ ചിന്തകള്‍ ഒരു പോലെയാണ്. എല്ലാ കാര്യങ്ങളും സമാനമായി തോന്നി. അങ്ങനെ ആ ഒഴുക്കിലൂടെയങ്ങ് പോവുകയായിരുന്നു. എന്നാല്‍ രണ്ട് ആളുകളുടെ മനസ് ഒരുപോലെ ആകാന്‍ കഴിയില്ല. അതിനാല്‍ ആരെങ്കിലും ഒരാള്‍ വിയോജിപ്പുകള്‍ കൈകാര്യം ചെയ്യേണ്ടി വരുമെന്ന് അജയ് പറയുന്നു.

എന്റെ ദാമ്പത്യ ജീവിതത്തിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവും. എന്നാല്‍ നമ്മള്‍ ആ അഭിപ്രായ വ്യത്യാസങ്ങള്‍ കൈകാര്യം ചെയ്യണം. രണ്ട് മനസുകള്‍ ഒരുപോലെ ആയിരിക്കില്ല. പക്ഷേ അത് എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്യുമായിരുന്നു. ഒരാള്‍ അവരുടെ ഈഗോ യില്‍ ഉറച്ച് നില്‍ക്കരുതെന്നും അവിടെ ക്ഷമാപണം നടത്തിയാല്‍ മതിയെന്നും അജയ് വ്യക്തമാക്കുന്നു. താന്‍ കാജോളിനെ അത്രയധികം ശ്രദ്ധിക്കാറുണ്ടെന്നും നടന്‍ സൂചിപ്പിച്ചു. നൈസ, യഗ് എന്നിങ്ങനെ രണ്ട് മക്കളാണ് അജയ് കാജോള്‍ ദമ്പതിമാര്‍ക്കുള്ളത്.

 kajol-ajay

1994 ല്‍ ഗുണ്ഡരാജ് എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് താരങ്ങള്‍ കണ്ടുമുട്ടുന്നതും പരിചയത്തിലാവുന്നതും. പൈങ്കിളി പ്രണയം പോലെ ഐ ലവ് യു എന്ന് പറഞ്ഞ് നടന്നിട്ടില്ലെന്ന് അജയ് മുന്‍പൊരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 1999 ഫെബ്രുവരി 24 നാണ് താരങ്ങള്‍ വിവാഹിതരാവുന്നത്. 2003 ല്‍ കാജോള്‍ മൂത്തമകള്‍ നൈസയ്ക്ക് ജന്മം കൊടുത്തു. ഇതോടെയാണ് അഭിനയത്തില്‍ നിന്നും ചെറിയ ഇടവേളകള്‍ എടുക്കുന്നത്.

ഓണ്‍സ്‌ക്രീനില്‍ വലിയ വിജയങ്ങള്‍ നേടിയിട്ടുള്ള താരങ്ങളാണ് ഇരുവരും. തന്‍ഹാജി: ദി അണ്‍സങ് വാരിയര്‍ എന്ന സിനിമയിലാണ് അജയിയും കാജോളും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. ഈ സിനിമ ബോക്‌സോഫീസില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തിരുന്നു. ഇനി അജയ് ദേവ്ഗണ്‍ കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്ന റണ്‍വേ 34 എന്ന സിനിമയാണ് ഉടന്‍ വരാനിരിക്കുന്നത്. ചിത്രത്തില്‍ നടന്‍ അമിതാഭ് ബച്ചനും രാകുല്‍പ്രീത് സിംഗ് എന്നിവരും അഭിനയിക്കുന്നുണ്ട്. ഏപ്രില്‍ ഇരുപത്തിയൊന്‍പതിന് ഈ സിനിമ തിയറ്ററുകളില്‍ എത്തും. ടൈഗര്‍ ഷറോഫ്, നവാസുദ്ദീന്‍ സിദ്ദിഖി എന്നിവര്‍ ഒരുമിച്ച് അഭിനയിച്ച ഹീറോപന്തി 2 എന്ന സിനിമയുമായി അജയിയുടെ സിനിമ ഏറ്റുമുട്ടാന്‍ ഒരുങ്ങുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X