»   » ബാഹുബലിയെ നിഷ്ഫലമാക്കി അടുത്ത രാജമൗലി സിനിമ വരുന്നു, ചിത്രം തന്റെ സ്വപ്‌നമാണെന്ന് കിങ് ഖാന്‍!!!

ബാഹുബലിയെ നിഷ്ഫലമാക്കി അടുത്ത രാജമൗലി സിനിമ വരുന്നു, ചിത്രം തന്റെ സ്വപ്‌നമാണെന്ന് കിങ് ഖാന്‍!!!

Posted By:
Subscribe to Filmibeat Malayalam

എസ് രാജമൗലിയുടെ ബ്രഹ്മാന്‍ഡ ചിത്രം ബാഹുബലിക്ക് ശേഷം പുതിയ ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍. അടുത്തതായി മഹാഭാരതം സിനിമയാക്കാനാണ് രാജമൗലി ഒരുങ്ങുന്നത്.

ബാഹുബലി പോലെ തന്നെ മഹാഭാരതം നിര്‍മ്മിക്കുന്നതാണ് തന്റെ സ്വപ്‌ന പദ്ധതിയെന്നു പറഞ്ഞ് ഒപ്പം തന്നെ കിങ് ഖാനും രംഗത്തെത്തിയിരുന്നു. എന്നാല്‍ ചിത്രത്തിലെ പ്രമുഖതാരങ്ങളെക്കുറിച്ചും സിനിമ നിര്‍മ്മിക്കുന്നതിനെക്കുറിച്ചും സംവിധായകന്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

രാജമൗലിയുടെ മഹാഭാരതം

ബാഹുബലിക്ക് ശേഷം മാത്രമാണ് മഹാഭാരതത്തിനെ കുറിച്ചുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കുകയുള്ളു. തിരക്കിട്ട് ഒന്നും ചെയ്യില്ലെന്നും അദ്ദേഹം പറയുന്നു.

ആമീര്‍ ഖാന്‍ ചിത്രത്തിലുണ്ടാവുമോ ?

ആമീര്‍ ഖാനും അമിതാഭ് ബച്ചനെയും സിനിമയിലെത്തിക്കാനുള്ള ശ്രമത്തിലാണ് രാജമൗലി ഇപ്പോള്‍. അതിനായി ആമീര്‍ ഖാനുമായിട്ടുള്ള കൂടി കാഴ്ച മുമ്പ് നടത്തിയിരിക്കുകയാണ്. മാത്രമല്ല ആമീര്‍ സിനിമയിലഭിനയിക്കാന്‍ താല്‍പര്യമുള്ളതായിട്ടുമാണ് സംവിധായകന്‍ പറയുന്നത്.

ബാഹുബലി അല്ലാതെ മറ്റൊന്നും താന്‍ ചിന്തിക്കുന്നില്ല

താനിപ്പോള്‍ ബാഹുബലിയെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കുന്നില്ലെന്നാണ് രാജമൗലി പറയുന്നത്.

മഹാഭാരത നിര്‍മ്മിക്കാന്‍ ആഗ്രഹവുമായി കിങ് ഖാന്‍

ഹിന്ദു പുരാണമായ മഹാഭാരത നിര്‍മ്മിക്കുന്നത് തന്റെ സ്വപ്‌ന പദ്ധതിയാണെന്ന് ഷാരുഖ് ഖാന്‍ കുറച്ചു ദിവസം മുമ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

ബജറ്റ് തികയുമോന്ന് അറിയില്ലെന്ന് ഷാരുഖ് ഖാന്‍

സിനിമ നിര്‍മ്മിക്കുന്നതിനാവശ്യമായ ബജറ്റ് തന്റെ കൈയില്‍ ഉണ്ടാവുമോ എന്ന് തനിക്കറിയില്ലെന്നും അതിന് വേണ്ടി അന്താരാഷ്ട്ര നിലവാരത്തില്‍ തന്നെ സിനിമ നിര്‍മ്മാതാക്കളെ സമീപിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും താരം പറയുന്നു.

ബാഹുബലിയെക്കാളും നന്നായി തന്നെ ചെയ്യണം

മഹാഭാരത ബാഹുബലിയെക്കാളും നന്നായി തന്നെ ചെയ്യണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഷാരുഖ് പറയുന്നു. അടുത്തിടെ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ സ്വപ്‌ന പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തിയത്.

English summary
The Baahubali director SS Rajamouli confirms talking to Aamir Khan about his dream project ‘Mahabharata’.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam