»   » ബോളിവുഡിലെ ഒകെ ജാനു, ശ്രദ്ധാ കപൂറിന്റെയും ആദിത്യ ചോപ്രയുടെയും സെക്‌സ് സീനുകള്‍ കട്ട് ചെയ്യില്ല!

ബോളിവുഡിലെ ഒകെ ജാനു, ശ്രദ്ധാ കപൂറിന്റെയും ആദിത്യ ചോപ്രയുടെയും സെക്‌സ് സീനുകള്‍ കട്ട് ചെയ്യില്ല!

Posted By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡിലെ ഒകെ ജാനുവിന്റെ റിലീസിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഷാഹിദ് അലി സംവിധാനം ചെയ്യുന്ന ചിത്രം ആഷികി 2 വിലെ എവര്‍ ഗ്രീന്‍ ജോഡികളായ ശ്രദ്ധ കപൂറും ആദിത്യ ചോപ്രയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജനുവരി 13ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. എന്നാല്‍ ഒരു മാസം മുമ്പ് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലറിലെ ശ്രദ്ധാ കപൂറിന്റെയും ആദിത്യ ചോപ്രയുടെയും ചുംബന രംഗങ്ങളും സെക്‌സ് രംഗങ്ങളും സെന്‍സര്‍ ബോര്‍ഡ് തള്ളി കളയുമോ എന്ന് ഭയന്നിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ല. ചിത്രത്തിലെ ഒരു ഭാഗത്തും കത്രികയ്ക്ക് വയ്ക്കാന്‍ കഴിയില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞു.

വെര്‍ബല്‍ കട്ട്‌സുണ്ട്

ചിത്രത്തിന് നാല് വെര്‍ബല്‍ കട്ട്‌സ് മാത്രം വേണമെന്നാണ് സെന്‍സര്‍ബോര്‍ഡ് ആവശ്യപ്പെട്ടു. ചിത്രത്തിലെ ചുംബന രംഗങ്ങളും സെക്‌സ് സീനുകള്‍ കട്ട് ചെയ്യേണ്ടതില്ല. ഒകെ ജാനു ഒരു റൊമാന്റിക് ചിത്രമാണ്. അതുക്കൊണ്ട് തന്നെ ചിത്രത്തിലെ ചുംബന രംഗങ്ങളും സെക്‌സ് രംഗങ്ങളും ചിത്രത്തിന്റെ ഭാഗമാണെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ വാദം.

ശ്രദ്ധ കപൂര്‍-ആദിത്യ ചോപ്ര

ആഷികി ടു എന്ന ചിത്രത്തിന് ശേഷം പ്രണയ ജോഡികളായ ശ്രദ്ധ കപൂറും ആദിത്യ ചോപ്രയും വീണ്ടും ഒന്നിക്കുന്നത് ആരാധകര്‍ക്കും ആകാംക്ഷയാണ്. ജനുവരി 13ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

മറ്റ് കഥാപാത്രങ്ങള്‍

ശ്രദ്ധ കപൂര്‍, ആദിത്യ ചോപ്ര, ലീല സാംസണ്‍, നസറുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
S*X Scenes Of Shraddha Kapoor & Aditya Roy Kapur Won't Be Cut From Ok Jaanu!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam