അക്കാര്യത്തിൽ എനിക്ക് ആശങ്കയുണ്ട്; ഹൃതിക്കുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ കാമുകി

ബോളിവുഡിലെ പ്രമുഖ താരമാണ് ഹൃതിക് റോഷൻ. ഷാരൂഖ്, ആമിർ, സൽമാൻ എന്നീ മൂന്ന് സൂപ്പർ സ്റ്റാറുകളുടെ ലീ​ഗിൽ പെടുന്ന നടനല്ലെങ്കിലും ഇവരോടൊപ്പം തന്നെ താരമൂല്യം ഹൃതിക്കിനുണ്ട്. മൂന്ന് ഖാൻമാരുടെ പേരിൽ ആരാധകർ പരസ്പരം മത്സരിച്ചപ്പോഴും ഇവരെല്ലാം ഹൃതിക്കിനെ സ്നേഹിച്ചിരുന്നു.

അഭിനേതാവ് എന്നതിനപ്പുറത്തേക്ക് ഒരു ഐക്കൺ ആയാണ് ഹൃതിക്കിനെ ആരാധകർ കണ്ട്. ബോളിവുഡിലെ ​ഗ്രീക്ക് ദേവൻ ആയാണ് ഹൃതിക് അറിയപ്പെടുന്നു.

ഒരു ഹോളിവുഡ് താരത്തോട് കിടപിടിക്കാൻ പറ്റുന്ന ലുക്ക് തന്നെയാണ് ഹൃതിക്കിന്റെ പ്രധാന സവിശേഷത. ഫിറ്റ്നസിന് വലിയ പ്രധാന്യം ഹൃതിക് നൽകുന്നു. അടുത്തിടെ ആണ് നടന്റെ വിക്രം വേദ എന്ന തമിഴ് സിനിമ പുറത്തിറങ്ങിയത്. ഇതേ പേരിൽ ഇറങ്ങിയ തമിഴ് സിനിമയുടെ റീമേക്ക് ആയിരുന്നു ഇത്.

Saba Azad, Hrithik Roshan

സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. ഫൈറ്റർ ആണ് ഹൃതിക്കിന്റെ വരാനിരിക്കുന്ന സിനിമ. ചിത്രത്തിൽ നായിക ആയെത്തുന്ന ദീപിക പദുകോൺ ആണ്. ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമ ആണിത്.

വ്യക്തിപരമായ കാരണങ്ങളാലാലും ഹൃതിക് ഇടയ്ക്കിടെ വാർത്തകളിൽ നിറയാറുണ്ട്. ആദ്യ വിവാഹ ബന്ധം വേർപെട്ടതും കങ്കണ റണൗത്തുമായി ചേർത്ത് വന്ന ​ഗോസിപ്പുകളും ഹൃതികിന്റെ കരിയറിൽ ബാധിച്ചിരുന്നു.

​ഗായിക സബ​ അസദ് ആണ് ഹൃതികിന്റെ പുതിയ കാമുകി. രണ്ട് പേരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോഴിതാ ഹൃതികുമായുള്ള പ്രണയത്തിൽ അമിതമായ ജനശ്രദ്ധ വരുന്നതിനെ പറ്റി സംസാരിച്ചിരിക്കുകയാണ് സബ അസദ്.

Saba Azad, Hrithik Roshan

'തന്റെ സ്വകാര്യതയിലേക്കുള്ള ഈ ജനശ്രദ്ധ ആശങ്കപ്പെടുത്തുന്നുണ്ടെന്ന് സബ അസദ് പറയുന്നു. മറ്റൊരു ഫീൽഡിൽ ആണെങ്കിൽ നിങ്ങൾ ജോലിക്ക് പോവുന്നു, വീട്ടിലേക്ക് തിരിച്ചെത്തുന്നു, ആരും നിങ്ങളുടെ വ്യക്തി ജീവിതം സംസാരിക്കുന്നില്ല. പക്ഷെ ഈ ഇൻഡസ്ട്രിയിൽ അത് ചർച്ചയാവുന്നു,' എന്നാണ് സബ അസദ് പറയുന്നത്. തന്റെ മ്യൂസിക്, സിനിമാ കരിയറിനെക്കുറിച്ചും സബ അസദ് സംസാരിച്ചു.

നേരത്തെ സബയും ഹൃതിക്കും തമ്മിൽ വിവാഹം കഴിക്കാൻ പോവുന്നെന്ന് ​ഗോസിപ്പുകൾ വന്നിരുന്നു എന്നാൽ ഇത് സത്യമായിരുന്നില്ല. ഹൃതിക്കിന്റെ കുടുംബവുമായും നല്ല അടുപ്പം സബ അസദിനുണ്ട്. ഹൃതിക്കിന്റെ ആദ്യ ഭാര്യ സൂസൻ ഖാനുമായും അസദിന് സൗഹൃദമുണ്ട്. വേർപിരിഞ്ഞെങ്കിലും കുട്ടികളുടെ കാര്യത്തിനായി ഹൃതിക്കും സൂസനും ഒരുമിച്ചെത്താറുണ്ട്.

2014 നവംബറിൽ ആണ് ഹൃതിക്കും സൂസനും വേർപിരിഞ്ഞത്. ഇപ്പോഴും നല്ല സുഹൃത്തുക്കൾ ആണിവർ. ഹൃതിക്കിനെ പോലെ സൂസൻ ഖാനും പുതിയ പങ്കാളിയെ കണ്ടെത്തി. നടൻ അർസ്ലൻ ​ഗോണി ആണ് സൂസൻ ഖാന്റെ കാമുകൻ, ഹൃതിക്കും അർസ്ലനും സുഹൃത്തുക്കൾ ആണ്. ആഘോഷങ്ങൾക്ക് ഇവർ ഒരുമിച്ച് കൂടാറുണ്ട്.

പാർട്ടികളിലും മറ്റും നാല് പേരും ഒരുമിച്ച് കൂടുന്നതിന്റെ ചിത്രങ്ങളും വൈറലാവാറുണ്ട്. 49 കാരനാണ് ഹൃതിക്, താരം ഇനിയൊരു വിവാഹത്തിന് തയ്യാറാവുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

പരസ്പരം ഒത്ത് പോവാൻ പറ്റില്ലെന്ന് വ്യക്തമായതോടെ ആണ് ഹൃതിക്കും സൂസൻ ഖാനും വേർപിരിഞ്ഞത്. വിവാഹ മോചനമത്തിന് ശേഷവും ഹൃതിക്കിനെക്കുറിച്ച് നല്ല കാര്യങ്ങൾ സംസാരിക്കുന്ന സൂസൻ വിവാദങ്ങളിൽ നടനെ പിന്തുണയ്ക്കാറുമുണ്ട്.

Read more about: hrithik roshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X