പ്രിയതമയുടെ മുന്‍കാമുകനെ കെട്ടിപ്പിടിച്ച് ഹൃത്വിക് റോഷന്‍; ഡിന്നർ പാർട്ടിയിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തായി
നടന്‍ ഹൃത്വിക് റോഷന്റെ പിന്നാലെയാണ് പാപ്പരാസികള്‍. ആദ്യഭാര്യ സുസന്നൈ ഖാനുമായി പിരിഞ്ഞതിന് ശേഷം ഗായിക സബ ആസാദുമായി നടന്‍ ഇഷ്ടത്തിലാണ്. ആദ്യം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നതെങ്കില്‍ പിന്നീട് പരസ്യമായി തന്നെ ഇരുവരും പ്രത്യക്ഷപ്പട്ട് തുടങ്ങി. എന്നാല്‍ താരങ്ങളുടെ പുതിയ ചില വീഡിയോസാണ് ഇപ്പോള്‍ വൈറലാവുന്നത്.
സബയുടെ സംഗീത പരിപാടി കാണാന്‍ ഹൃത്വിക് എത്തുന്നതും ശേഷം ഇരുവരും പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങുന്നതുമൊക്കെയാണ് വീഡിയോയിലുള്ളത്. എന്നാല്‍ രസകരമായ കാര്യം സബയുടെ മുന്‍കാമുകനുമായി ഹൃത്വിക് പരിചയം പുതുക്കുന്നതും ഇരുവരും കെട്ടിപ്പിടിക്കുന്നതുമൊക്കയൊണ്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങള്‍ ഉയരാനും തുടങ്ങി.

ഹൃത്വിക് റോഷനും സബയും ആദ്യം സുസന്നെ ഖാനൊപ്പം വന്നപ്പോഴായിരുന്നു വിമര്‍ശനങ്ങള്‍ ലഭിച്ചത്. അന്ന് സുസന്നെയുടെ കൂടെ അവരുടെ കാമുകനും ഉണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയം. താരങ്ങള്‍ക്കിടയില്‍ അത്തരത്തില്‍ അകലമില്ലെന്നും സുഹൃത്തുക്കളെ പോലെയാണ് കഴിയുന്നതെന്നും ഇതില്‍ നിന്നും വ്യക്തമായി. മുന്‍കാല ജീവിതത്തിലെ പ്രണയങ്ങളെയും ഭാവിയിലെ ബന്ധങ്ങളെയും അംഗീകരിക്കാന്‍ ഹൃത്വികിനും സുസന്നെയ്ക്കും സാധിക്കുന്നു എന്നതാണ് ഇതിലെ ഹൈലൈറ്റ്.

അതേ സമയം വീണ്ടും ഇത് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കാമുകിയായ സബ ആസാദിനും അവരുടെ ബാന്‍ഡ്‌മേറ്റായ ഇമാദ് ഷാ യുടെയും കൂടെ ഒരു ഡിന്നര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാനാണ് ഹൃത്വിക് എത്തിയത്. മുതിര്‍ന്ന നടന്‍ നസീറുദ്ദീന്‍ ഷാ യുടെ മകനാണ് ഇമാദ് ഷാ. ഇദ്ദേഹത്തിനൊപ്പം ഇലക്ട്രോണിക് ബാന്‍ഡ് മാഡ് ബോയ്/ മിങ്കിലെ അംഗമാണ് സബ. മുന്‍പ് ഇരുവരും പ്രണയത്തിലായിരുന്നതായി കഥകള്‍ പ്രചരിച്ചിരുന്നു.

ഇമാദുമായി വേര്‍പിരിഞ്ഞതിന് ശേഷമാണ് ഹൃത്വികുമായി സബ അടുപ്പത്തിലാവുന്നത്. എന്നാല്‍ ഇപ്പോഴും പഴയത് പോലെ സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ടെന്നുള്ളതാണ് താരങ്ങളെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടിയ്ക്ക് ശേഷം ഹൃത്വിക് ഇമാദിനെ കെട്ടിപ്പിടിക്കുകയും സ്‌നേഹം അറിയിക്കുകയും ചെയ്തതിന് ശേഷമാണ് പുറത്തേക്ക് ഇറങ്ങി വരുന്നത്. പിന്നാലെ സബയും ഇങ്ങനെ ചെയ്തിരുന്നു.

കാറിലേക്ക് ആരാധകര്‍ വളഞ്ഞതോടെ സബയെ സംരക്ഷിച്ച് വാഹനത്തിലാക്കിയതിന് ശേഷമാണ് ഹൃത്വിക് അകത്തേക്ക് പ്രവേശിക്കുന്നത്. പ്രിയതമയെ സുരക്ഷിതയാക്കുന്ന കാര്യത്തില്‍ വളരെ കൃത്യത പാലിച്ച് നല്ലൊരു കാമുകനാവാന്‍ ഹൃത്വികിന് സാധിച്ചിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയിയല്‍ വ്യപാകമായ കളിയാക്കലുകളാണ് താരങ്ങള്‍ക്ക് നേരിടേണ്ടി വരുന്നത്.

'ഇമാദ് മുതല്‍ ഹൃത്വിക് വരെ വലിയൊരു മുന്നേറ്റമാണ് നടക്കുന്നത്. ഹൃത്വികിന് കൂടൂതല്‍ പണമുള്ളത് കൊണ്ടാണ്',. എന്നിങ്ങനെ താരങ്ങളെ പരിഹസിക്കുകയാണ് ഭൂരിഭാഗം പേരും ചെയ്തത്. എന്നാല്‍ പക്വതയോടെ ബന്ധങ്ങളും സൗഹൃദവും നടത്താന്‍ കഴിയുന്ന മുതിര്‍ന്നവരാണെന്ന് ഇവര്‍ ഇതിലൂടെ കാണിക്കുകയാണെന്ന് ഒരു ആരാധകന്‍ അഭിപ്രായപ്പെട്ടു.

ഏഴ് വര്‍ഷത്തോളം സബ ആസദും ഇമാദ് ഷായും പ്രണയത്തിലായിരുന്നു. എന്നാല്‍ 2020 ല്‍ താരങ്ങള്‍ വേര്‍പിരിഞ്ഞു. പ്രണയം അവസാനിപ്പിച്ചെങ്കിലും രണ്ടാളും ഒരുമിച്ചുള്ള കരിയര്‍ മുന്നോട്ട് തന്നെയായിരുന്നു. പലപ്പോഴും സബയുടെയും ഇമാദിന്റെയും ഷോ കാണുന്നതിനായി ഹൃത്വിക് എത്തുന്നതും പതിവാണ്. ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന വിമര്‍ശനങ്ങളൊന്നും തങ്ങളെ ബാധിക്കില്ലെന്ന നിലപാടിലാണ് താരങ്ങള്‍ മുന്നോട്ട് പോവുന്നത്.


Click it and Unblock the Notifications











